ഇരുപതാം വര്‍ഷവും യുഎഇ ദേശീയ ദിനത്തിന് ആദരവുകള്‍ പാടി മലയാളി ശ്രദ്ദേയനാകുന്നു

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ഇരുപതാം വര്‍ഷവും യുഎഇ ദേശീയ ദിനത്തിന് സംഗീത ഈരടി ഒരുക്കി ഗഫൂര്‍ ശാസ് എന്ന കോഴിക്കോട് കല്ലാച്ചി സ്വദേശി ശ്രദ്ധേയാനാകുന്നു. യുഎഇ ദേശീയ ദിനത്തോടനുബന്ധിച്ച് നിരവധി മലയാളികള്‍ ഗാനങ്ങള്‍ തയ്യാറാക്കാറുണ്ടെങ്കിലും ഇത്രയും വര്‍ഷം തുടര്‍ച്ചയായി 20 വര്‍ഷം യുഎഇ യെ പ്രകീര്‍ത്തിച്ച് കൊണ്ടുള്ള ഗാനങ്ങള്‍ തയ്യാറാക്കുന്ന വ്യക്തി എന്ന പ്രത്യേകത ഈ കല്ലാച്ചിക്കാരന് സ്വന്തമായിരിക്കും. അന്നം തരുന്ന നാടിന് നന്ദി പാടുന്ന ഈണങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്താണ് ഗഫൂര്‍ തനിക്കു ഈ രാജ്യത്തോടുള്ള സ്നേഹം പ്രകടിപ്പിക്കുന്നത്.

എല്ലാ വര്‍ഷം മലയാളവും അറബിയും കൂടിയിണക്കിയ ഗാനങ്ങളാണ് ചിട്ടപ്പെടുത്താറെങ്കിലും ഈ വര്‍ഷത്തെ ഇമാറാത്തിന്റെ ആഘോഷങ്ങള്‍ക്ക് ഈ നാടിന്റെ പരമ്പരാഗതമായ രീതിയിലുള്ള തനത് അറബി ഭാഷയിലാണ് പാടിയിരിക്കുന്നത്. യു എ ഇ യിലെ പ്രമുഖ അറബി കവിയായ അബ്ദുള്ള ബിന്‍ സമ്മയാണ് ഇത്തവണ ഗഫൂറിന്റെ സ്നേഹ ഗാനത്തിന് വരികള്‍ എഴുതിയത്.

gafoorshaas

1996ലാണ് ഗഫൂര്‍ ശാസ് ഇത്തരത്തിലുള്ള തന്റെ ആദ്യ ഗാനം പുറത്തിറക്കുന്നത്. അബുദാബിയിലെ പിന്റ്റ്റെ റിക്കോര്‍ഡ് സ്റ്റുഡിയോയില്‍ വെച്ച് മലപ്പുറം ഗഫൂറിന്റെ സംഗീതത്തിലാണ് അന്ന് പാടിയത്. യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിനെ കുറിച്ച് പാടിയ ഗാനം വലിയ രീതിയിലുള്ള പ്രതികരണമാണ് ഈ ഗായകന്‍ ലഭിച്ചത്. അന്ന് മുതലാണ് എല്ലാ വര്‍ഷവും യു എ ഇ ദേശീയ ദിനത്തിന് ഗഫൂര്‍ പ്രത്യേകം ഗാനങ്ങള്‍ പാടി വരുന്നത്. 2010 ല്‍ വരെ ഓഡിയോ സീഡിയിലാണ് ഗാനങ്ങള്‍ ഇറക്കിയിരുന്നത്. എന്നാല്‍ സോഷ്യല്‍ മീഡിയകളുടെ പ്രസക്തി വര്‍ദ്ദിച്ചതോടെ ഗാനങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയാണ് പതിവ്.

യാ ....ഇമാറാത്ത്.... കുല്‍ അസിസ്ശാ...... പ്രിയപ്പെട്ട ഇമാറാത്ത്....നീ ഞങ്ങളുടെ പ്രീതിപാത്രം എന്ന് അര്‍ത്ഥം വരുന്ന വരിയാണ് ഇത്തവണ പാടിയിരിക്കുന്നത്. വരികള്‍ എഴുതിയ കവി അബ്ദുള്ള ബിന്‍ സമ്മാ ദുബായ് താമസകുടിയേറ്റ വകുപ്പിലെ ജീവനക്കാരനാണ്. ദുബായ് സ്വദേശിയായ ഇദ്ധേഹം യു എ ഇ യിലെ സ്വദേശികള്‍ക്ക് ഇടയില്‍ അറിയപ്പെടുന്ന കവി കൂടിയാണ്. വിവിധ രാജ്യക്കാര്‍ ഞങ്ങളുടെ ദേശിയ ദിനം ആഘോഷിക്കുന്നുണ്ട്, എന്നാല്‍ മലയാളികള്‍ ഞങ്ങളുടെ ആഘോഷം ആത്മാര്‍ത്ഥയോടെയാണ് ആഘോഷിക്കുന്നതെന്നും തങ്ങളുടെ സാംസ്‌കാരിക തനിമക്ക് ഒപ്പം മലയാളികളുടെ സാന്നിദ്ധ്യം വളരെ പ്രധാനപ്പെട്ടതാണെന്നും അബ്ദുള്ള ബിന്‍ സമ്മാ വ്യക്തമാക്കി. ടീം അറേബ്യയുടെ ബാനറിലാണ് ഗാനം പുറത്തിറക്കിയിരിക്കുന്നത്.

English summary
One of the keralite became popular by singing in UAE National day for the 20th year
Please Wait while comments are loading...