ശില്‍പശാല സംഘടിപ്പിക്കുന്നു

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: ഒ എന്‍ വി കള്‍ച്ചറല്‍ അക്കാദമി കാവ്യരംഗത്തെ പുതിയ പ്രതിഭകള്‍ക്കായി ശില്‍പശാല നടത്തുന്നു. ആഗസ്ത് 12,13 തിയ്യതികളില്‍ തിരുവനന്തപുരം വൈലോപ്പിള്ളി സംസ്‌ക്യതിഭവനില്‍ നടക്കുന്ന ശില്‍പശാലയില്‍ സാഹിത്യ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

മുപ്പതു വയസ്സിനു താഴെ പ്രായമുള്ളവരില്‍ നിന്നായി ഇരുപത്തിയഞ്ചു പേര്‍ക്കാണ് ശില്‍പശാലയില്‍ പ്രവേശനം നല്‍കുക. ഭക്ഷണവും താമസ സൗകര്യവും സൗജന്യമായിരിക്കും. വയസ്സ് തെളിയിക്കുന്ന രേഖയും ഏറ്റവും ഇഷ്ടപ്പെട്ട സ്വന്തം കവിതയും ചേര്‍ത്ത് ഇനി പറയുന്ന വിലാസത്തില്‍ അപേക്ഷിക്കണം.

dubai-map

അടൂര്‍ ഗോപാലക്യഷ്ണന്‍, ചെയര്‍മാന്‍, ഒ എന്‍ വി കള്‍ച്ചറല്‍ അക്കാദമി, ഇന്ദീരവം, ജി7, ടാഗോര്‍ നഗര്‍, കോട്ടണ്‍ഹില്‍, തിരുവനന്തപുരം14 അപേക്ഷകള്‍ ജൂലൈ 31ന് മുന്‍പ് അപേക്ഷിക്കണം.

English summary
ONV Cultural Academy organizing workshop at Dubai
Please Wait while comments are loading...