ഖത്തര്‍ ഉപരോധം: ഭീകരപ്പട്ടിക വിപുലീകരിച്ച് അറബ് സഖ്യം

 • Posted By:
Subscribe to Oneindia Malayalam
cmsvideo
  ഖത്തർ ഉപരോധം കടുപ്പിക്കാനൊരുങ്ങി സൗദി

  റിയാദ്: ഖത്തര്‍ ഉപരോധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കൂടുതല്‍ സ്ഥാപനങ്ങളെയും വ്യക്തികളെയും കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി സൗദി സഖ്യം. ഖത്തറിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഭീകരവാദ സംഘടനകളും വ്യക്തികളുമാണെന്നാരോപിച്ചാണ് സൗദി, ബഹ്‌റൈന്‍, യു.എ.ഇ, ഈജിപ്ത് എന്നീ രാജ്യങ്ങളുടെ നടപടി. ഭീകരവാദത്തിനെതിരായ തങ്ങളുടെ ഉറച്ച നിലപാടിന്റെ ഭാഗമായി അത്തരം വ്യക്തികളെയും സംഘടനകളെയും സാമ്പത്തികമായി തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കമെന്ന് സൗദി പ്രസ് ഏജന്‍സി പുറത്തുവിട്ട പ്രസ്താവനയില്‍ അറബ് സഖ്യം വ്യക്തമാക്കി.

  ഉത്തര്‍പ്രദേശില്‍ തീവണ്ടി പാളംതെറ്റി, മൂന്ന് മരണം, ഏഴ് പേര്‍ക്ക് പരിക്ക്

  ഖത്തറില്‍ കഴിയുന്ന പ്രമുഖ ഈജിപ്ത്യന്‍ ഇസ്ലാമിക പണ്ഡിതന്‍ യൂസുഫുല്‍ ഖര്‍ദാവിയുടെ നേതൃത്വത്തിലുള്ള ഇന്റര്‍നാഷനല്‍ യൂനിയന്‍ ഓഫ് മുസ്ലിം സ്‌കോളേഴ്‌സ്, ഇന്റര്‍നാഷനല്‍ ഇസ്ലാമിക് കൗണ്‍സില്‍ ഫോര്‍ ദഅവ ആന്റ് റിലീഫ് എന്നിവയാണ് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തപ്പെട്ട രണ്ട് സംഘടനകള്‍. ഇസ്ലാമിന്റെ പേരില്‍ ഭീകരവാദം പ്രോല്‍സാഹിപ്പിക്കുന്ന സംഘടനകളാണിതെന്ന് സൗദി സഖ്യം ആരോപിച്ചു. ഇത്തരം സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഖത്തര്‍ പാസ്‌പോര്‍ട്ടും മറ്റ് സഹായങ്ങളും നല്‍കിയതായും പ്രസ്താവന വ്യക്തമാക്കി.


  ഖത്തര്‍ റെഡ് ക്രെസന്റ് ഡയരക്ടര്‍ ഖാലിദ് നാസിം ദിയാബ്, ബഹ്‌റൈന്‍ വിമതനേതാവ് ഹസന്‍ അലി മുഹമ്മദ് ജുമാ സുല്‍ത്താന്‍, മുസ്ലിം ബ്രദര്‍ഹുഡ് ആക്ടിംഗ് ജനറല്‍ സെക്രട്ടറി മഹ്മൂദ് ഇസ്സത്ത്, മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് അലാ അലി അല്‍ സമാഹി, ഖത്തരി പൗരന്‍ മുഹമ്മദ് സുലൈമാന്‍ അല്‍ ഹൈദര്‍, തുടങ്ങി 11 വ്യക്തികളെയും കരിമ്പട്ടികയില്‍ പെടുത്തിയിട്ടുണ്ട്.

  ഭീകരവാദത്തെ ചെറുക്കാന്‍ ഖത്തര്‍ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഉപരോധ രാഷ്ട്രങ്ങള്‍ കുറ്റപ്പെടുത്തി. ജൂണ്‍ അഞ്ചിനാണ് ഖത്തറിനെതിരേ ഭീകരവാദത്തെ പിന്തുണയ്ക്കുന്നുവെന്ന പേരില്‍ അറബ് രാജ്യങ്ങള്‍ ഉപരോധം പ്രഖ്യാപിച്ചത്. ഖത്തരി വ്യവസായികളും രാഷ്ട്രീയക്കാരും രാജകുടുംബത്തിലെ പ്രമുഖ വ്യക്തികളുമുള്‍പ്പെടെ 18 പേരെ അന്ന് കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നു.

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Two Islamic organisations and 11 individuals have been added to an existing

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്