കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രവാസികള്‍ക്ക് തിരിച്ചടി: കരിപ്പൂരിലെ ഓഫീസ് പൂട്ടി സൗദി എയർ, ഓഫീസ് തിരികെ നല്‍കി

Google Oneindia Malayalam News

കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തില്‍ നിന്നും വലിയ വിമനങ്ങളുടെ സർവ്വീസ് പുനരാരംഭിക്കുന്നതിന് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനുമായി (ഡി ജി സി എ) പ്രവർത്തിക്കുന്ന സംഘത്തിന്റെ റിപ്പോർട്ട് നിർണായകമാകും. ഡി ജി സി എയുടെ ദക്ഷിണമേഖലയിലെ എയ്‌റോഡ്രോം സ്റ്റാൻഡേർഡ് ഡയറക്ടറേറ്റിലെ ഡെപ്യൂട്ടി ഡയറക്ടർ (ഓപ്പറേഷൻസ്) എസ് ദുരൈരാജിന്റെ നേതൃത്വത്തിലുള്ള സംഘം വിമാനത്താവളത്തിലെ സുരക്ഷാക്രമീകരണങ്ങൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു.

ഡി ജി സി എ സംഘത്തിന്റെ സന്ദർശനം പതിവായിരുന്നുവെന്ന് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ (എഎഐ) ഉദ്യോഗസ്ഥർ പറയുന്നുണ്ടെങ്കിലും എയർപോർട്ടിൽ വലിയ വിമാനങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കുന്നത് സംബന്ധിച്ച് ഇതുവരെ കൃത്യമായ വിവരമൊന്നും ലഭിച്ചിട്ടില്ല.

സീറ്റ് നിലയില്‍ മൂന്നാമതായ കോണ്‍ഗ്രസ് വോട്ട് വിഹിതത്തില്‍ ഒന്നാമന്‍: ഇനി പ്രതീക്ഷ ദില്ലിയില്‍സീറ്റ് നിലയില്‍ മൂന്നാമതായ കോണ്‍ഗ്രസ് വോട്ട് വിഹിതത്തില്‍ ഒന്നാമന്‍: ഇനി പ്രതീക്ഷ ദില്ലിയില്‍

പൈലറ്റിന്റെ തെറ്റാണ് അപകടത്തിന് കാരണമെന്നായിരുന്നു കണ്ടെത്തിയിരുന്നത്

2020 ഓഗസ്റ്റ് 7-ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനം അപകടത്തില്‍പ്പെട്ടതിനെ തുടർന്നായിരുന്നു വലിയ വിമാനങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചത്. എന്നാല്‍ പൈലറ്റിന്റെ തെറ്റാണ് അപകടത്തിന് കാരണമെന്നായിരുന്നു കണ്ടെത്തിയിരുന്നത്. അപകടത്തിൽപ്പെട്ട വിമാനത്തെ കോഡ് സി (ഇടത്തരം അല്ലെങ്കിൽ ഹ്രസ്വ റേഞ്ച്) പ്രകാരം തരംതിരിച്ചിട്ടുണ്ട്. അപകടത്തിൽ പൈലറ്റുമാരടക്കം 21 പേരായിരുന്നു മരിച്ചത്.

കഴിഞ്ഞ വർഷവും ഡി ജി സിഎ സംഘം സമാനമായ പരിശോധന നടത്തിയിരുന്നു.

കഴിഞ്ഞ വർഷവും ഡി ജി സിഎ സംഘം സമാനമായ പരിശോധന നടത്തിയിരുന്നു. എന്നിരുന്നാലും, എയർ ഇന്ത്യ എക്‌സ്പ്രസ് അപകടത്തെക്കുറിച്ച് അന്വേഷിച്ച എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) അഞ്ചംഗ സംഘത്തിന്റെ റിപ്പോർട്ടിനായി സിവിൽ ഏവിയേഷൻ മന്ത്രാലയം കാത്തിരുന്നതിനാൽ വലിയ വിമാനങ്ങളുടെ പ്രവർത്തനം പുനഃസ്ഥാപിക്കാനുള്ള തീരുമാനം താൽക്കാലികമായി നിർത്തിവെയ്ക്കുകയായിരുന്നു.

റൺവേ വിഷ്വൽ റേഞ്ച് (ആർ വി ആർ) സംവിധാനത്തിനായി ട്രാൻസ്മിസോമീറ്റർ സ്ഥാപിച്ചതിന്

റൺവേ വിഷ്വൽ റേഞ്ച് (ആർ വി ആർ) സംവിധാനത്തിനായി ട്രാൻസ്മിസോമീറ്റർ സ്ഥാപിച്ചതിന് ശേഷം വലിയ എയർക്രാഫ്റ്റ് ഓപ്പറേഷൻസ് പുനരാരംഭിക്കാൻ എഎഐയ്ക്ക് അനുമതി ലഭിച്ചതായി ചൂണ്ടിക്കാട്ടി സെപ്റ്റംബറിൽ എഎഐബി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ, അപകടസമയത്ത് വിമാനത്താവളത്തിൽ ആർവിആർ ഉപകരണം സ്ഥാപിച്ചിരുന്നില്ല. ആർ വി ആർ-ന് ദൃശ്യപരത റിപ്പോർട്ടിംഗിന്റെ കൃത്യത ഗണ്യമായി വർദ്ധിപ്പിക്കാൻ കഴിയും.

വലിയവിമാനങ്ങളുടെ സർവീസ് തുടങ്ങുന്നതിലെ അനിശ്ചിതത്വം തുടരവേ

വലിയവിമാനങ്ങളുടെ സർവീസ് തുടങ്ങുന്നതിലെ അനിശ്ചിതത്വം തുടരവേ, സൗദി എയർലൈൻസ് കോഴിക്കോട് അന്താരാഷ്ട്രവിമാനത്താവളം വിടാന്‍ ഒരുങ്ങുന്നുവെന്ന് വാർത്തകളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്. പിന്മാറ്റം താല്‍ക്കാലികമാണെന്നാണ് അറിയിക്കുന്നതെങ്കിലും സൌദി വിമാനക്കമ്പനിയുടെ പിന്മാറ്റം ആയിരക്കണക്കിന് വരുന്ന പ്രവാസികള്‍ക്ക് തിരിച്ചടിയാണ്.

വിമാനത്താവളത്തിലെ ഓഫീസുകളും അനുബന്ധസ്ഥലങ്ങളും എയർപോർട്ട്

വിമാനത്താവളത്തിലെ ഓഫീസുകളും അനുബന്ധസ്ഥലങ്ങളും എയർപോർട്ട് അതോറിറ്റിക്ക് തിരികെ കൈമാറാനുള്ള നടപടികൾ സൗദി എയർലെൻസ് ഇതിനോടകം പൂർത്തിയാക്കി കഴിഞ്ഞു. 'കോഡ് ഇ' ഇനത്തിൽപ്പെട്ട മുന്നൂറിലധികംപേർക്ക് സഞ്ചരിക്കാവുന്ന വലിയ വിമാനങ്ങളാണ് സൗദി എയറിനുള്ളത്. നിയന്ത്രണങ്ങളുള്ളതിനാല്‍ 2020 ലെ അപകടത്തിന് ശേഷം കോഴിക്കോട് നിന്നും സൌദി എയർലൈന്‍സ് സർവ്വീസ് നടത്തുന്നില്ല. അനുമതി ലഭിക്കുന്നത് വീണ്ടും നീണ്ടുപോവുമെന്ന് വ്യക്തമായതോടെയാണ് താല്‍ക്കാലികമായെങ്കിലും ഓഫീസ് പൂട്ടാന്‍ തീരുമാനിച്ചത്.

Recommended Video

cmsvideo
ഒമിക്രോണിന് പിന്നാലെ പുതിയ വൈറസ് ഫ്ലൊറോണ സ്ഥിരീകരിച്ചു | Oneindia Malayalam
സർവീസുകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിൽ എയർപോർട്ട് അതോറിറ്റിക്ക് വൻതുക

സർവീസുകൾ പുനരാരംഭിക്കുമെന്ന പ്രതീക്ഷയിൽ എയർപോർട്ട് അതോറിറ്റിക്ക് വൻതുക വാടകനൽകി ഒരുവർഷമായി ഓഫീസ് പ്രവർത്തിക്കുകകയായിരുന്നു. ഏറ്റവുമധികം മലയാളികൾ ജോലിയെടുക്കുന്ന ജിദ്ദയിലേക്കുള്ള സർവീസുകളെയാകും ഇത്‌ ഏറെ ബാധിക്കുക. നിലവില്‍ രണ്ടുലക്ഷം രൂപയ്ക്കുമേൽ മുടക്കിയാണ് മലയാളി പ്രവാസികൾ ജിദ്ദയിലേക്ക് പോവുന്നത്. നേരിട്ട് സർവീസുണ്ടെങ്കിൽ ഇത് ഒരു ലക്ഷമായി കുറയും.

English summary
Saudi Air close office in Karipur international airport
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X