കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഅബയ്ക്ക് പുതിയ കിസ്വ; കിസ്വയുടെ കൂടുതല്‍ വിവരങ്ങള്‍ ഇവയാണ്‌

Google Oneindia Malayalam News

സൗദി: പരിശുദ്ദ കഅബ ശരീഫിന്റെ പുറത്തുള്ള പുടവയാണ് കിസ്വ. ഈ വര്‍ഷത്തെ കിസ്വ മാറ്റല്‍ ചടങ്ങ് അറഫാ ദിനത്തില്‍ കാലത്ത് സുബഹി നമസ്‌കാരത്തിനു ശേഷം നടന്നു. വര്‍ഷത്തില്‍ ഒരു തവണയാണ് കഅബയെ പുതപ്പിച്ചിട്ടുള്ള കിസ്വ മാറ്റല്‍ ചടങ്ങ് നടക്കുന്നത്.

kiswa-0

അറഫാ ദിനത്തില്‍ പൊതുവെ കഅബ പ്രദക്ഷിണത്തിന് ആളുകള്‍ കുറവായത് കൊണ്ടു തന്നെ കിസ്വ മാറ്റല്‍ ചടങ്ങും അറഫാ ദിനത്തില്‍ തന്നെ സംഘടിപ്പിക്കുന്നത്. ദുല്‍ഹജ്ജ് ഒന്നിനു തന്നെ പുതിയ കിസ്വ സല്‍മാന്‍ രാജാവ് ബന്ധപ്പെട്ടവര്‍ക്ക് കൈമാറിയിരുന്നു.

kiswa-1

കഅബയുടെ താക്കോല്‍ സൂക്ഷിപ്പുകാരായ അല്‍ശാബി കുടുംബത്തിന്റെ മേല്‍ നോട്ടത്തില്‍ നടക്കുന്ന കിസ്വ മാറ്റല്‍ ചടങ്ങിന്റെ കൂടുതല്‍ വിവരങ്ങള്‍ ഇവയാണ്

kiswa-2

658 സ്വകയര്‍ മീറ്ററാണ് ആകെ ചുറ്റളവ്. ഒന്‍പത് മാസം കൊണ്ടാണ് പുതിയ കിസ്വ പൂര്‍ത്തിയാക്കുന്നത്

700 കിലോ പട്ടും 120 കിലോ സ്വര്‍ണ്ണം വെള്ളി നൂലുകളും കിസ്വ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു.

kiswa-3

140 സ്വദേശികള്‍ ജോലി ചെയ്യുന്ന പ്രതേക ഫാക്ടറി തന്നെ കിസ്വ നിര്‍മ്മാണത്തിന് ഒരുക്കിയിട്ടുണ്ട്.

47 മീറ്റര്‍ നീളത്തില്‍ അറബിക്ക് കാലിയോഗ്രാഫിയിലുള്ള ഒരു പ്രതേക ബെല്‍റ്റ് കിസ്വയുടെ ചുറ്റുമുണ്ട്.

kiswa4

വര്‍ഷത്തില്‍ ഒരു തവണയാണ് കിസ്വ മാറ്റുന്നത്. പഴയ കിസ്വയുടെ ഭാഗങ്ങള്‍ മറ്റ് അറബിക് രാഷ്ട്രങ്ങള്‍ക്കും പ്രമുഖ വ്യക്തികള്‍ക്കും അയച്ചു കൊടുക്കും.

2 1/4 കോടി റിയാലാണ് കിസ്വ നിര്‍മ്മാണത്തിന്റെ ആകെ ചിലവ്.

English summary
Saudi Arabia set to unveil newly Kiswa for Kaaba
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X