ഖത്തര്‍ എല്ലാ ആവശ്യങ്ങളും അംഗീകരിക്കണമെന്ന് സൗദി; ട്രംപിന്റെ ശ്രമങ്ങള്‍ വിജയിക്കുമോ?

  • Posted By:
Subscribe to Oneindia Malayalam

ജിദ്ദ: ജിസിസിയുടെ വരുതിയില്‍ വരുന്നതു വരെ ഖത്തറിനെതിരായ സമ്മര്‍ദ്ദം തുടരുമെന്ന് സൗദി. തങ്ങള്‍ മുന്നോട്ടുവച്ച മുഴുവന്‍ ആവശ്യങ്ങളും അംഗീകരിച്ചാല്‍ മാത്രമേ ഉപരോധം പിന്‍വലിക്കൂ എന്നാണ് സൗദിയുടെ നിലപാട്. പ്രതിസന്ധി പരിഹരിക്കുന്നതിന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരിട്ട് മധ്യസ്ഥം വഹിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കെയാണ് സൗദിയുടെ ഈ പ്രസ്താവന.


13 ആവശ്യങ്ങളും അംഗീകരിക്കണം

13 ആവശ്യങ്ങളും അംഗീകരിക്കണം

തങ്ങള്‍ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും ഖത്തര്‍ അംഗീകരിക്കുന്നതുവരെ അവര്‍ക്കെതിരായ നിലപാടുകള്‍ തുടരുമെന്നായിരുന്നു സൗദി വിദേശകാര്യമന്ത്രി ആദില്‍ അല്‍ ജുബൈര്‍ വ്യക്തമാക്കിയത്. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഇത്. ഇറാനുമായുള്ള ബന്ധം കുറയ്ക്കുക, തീവ്രവാദി വിഭാഗങ്ങള്‍ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കുക തുടങ്ങിയവ ഉള്‍പ്പെടെ 13 നിബന്ധനകളാണ് സൗദി, യു.എ.ഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ മുമ്പോട്ടുവച്ചിരിക്കുന്നത്.

ഉപരോധവുമായി ബന്ധപ്പെട്ട കാര്യത്തില്‍ പുതിയ അധ്യായം തുറക്കണമെങ്കില്‍ ഈ ആവശ്യങ്ങളോട് ഖത്തര്‍ അനുകൂലമായി പ്രതികരിക്കണമെന്ന് ആദില്‍ അല്‍ ജുബൈര്‍ പറഞ്ഞു.

ട്രംപ് കരുതിയ പോലെ എളുപ്പമാവില്ല

ട്രംപ് കരുതിയ പോലെ എളുപ്പമാവില്ല

ഗള്‍ഫ് പ്രതിസന്ധി എളുപ്പത്തില്‍ പരിഹരിക്കാമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ മോഹങ്ങള്‍ക്ക് തിരിച്ചടിയാണ് സൗദിയുടെ ഈ പ്രസ്താവനയെന്നാണ് വിലയിരുത്തപ്പെടുന്നത്. എല്ലാ ആവശ്യങ്ങളും അംഗീകരിക്കണമെന്ന് സൗദി സഖ്യം വാശിപിടിക്കുന്ന പക്ഷം പ്രശ്‌ന പരിഹാരം എളുപ്പമാവില്ല. എന്നു മാത്രമല്ല, രാജ്യത്തിന്റെ പരമാധികാരത്തെ ബാധിക്കുന്ന രീതിയില്‍ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്ന ഒന്നിനും നിന്നുതരില്ലെന്ന് ഖത്തര്‍ നേരത്തേ വ്യക്തമാക്കിയതുമാണ്.

മധ്യസ്ഥ ചര്‍ച്ചയ്ക്കനുകൂലമായ നിലപാടാണ് ഖത്തര്‍ സ്വീകരിച്ചിരിക്കുന്നതെങ്കിലും സൗദിയുടെ നിലപാട് അതിനോട് മുഖം തിരിഞ്ഞുനില്‍ക്കുന്നതാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

സൗദി-ഖത്തര്‍ ഫോണ്‍ സംഭാഷണം

സൗദി-ഖത്തര്‍ ഫോണ്‍ സംഭാഷണം

അതിനിടെ, കഴിഞ്ഞ ദിവസം ഖത്തര്‍ അമീര്‍ ശെയ്ഖ് തമീമും സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനുമായി പ്രതിസന്ധി പരിഹരിക്കുന്നതിനെ കുറിച്ച് ഫോണില്‍ സംസാരിക്കുകയും സാധ്യതകള്‍ ആരായുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് ഖത്തര്‍ തെറ്റിദ്ധാരണ പരത്തുന്നുവെന്നാരോപിച്ച് സൗദി തുടര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കുകയായിരുന്നു. അമേരിക്കന്‍ പ്രസിഡന്റിന്റെ മധ്യസ്ഥ ശ്രമങ്ങളുടെ ഭാഗമായാണ് ഇരുവരും ചര്‍ച്ച നടത്തിയതെന്നായിരുന്നു ഖത്തര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ഇത് ശരിയല്ലെന്നും ഖത്തര്‍ അമീര്‍ കിരീടാവകാശിയെ വിളിക്കുകയായിരുന്നുവെന്നുമാണ് സൗദിയുടെ നിലപാട്.

ചര്‍ച്ച പൊളിച്ചത് ഖത്തറെന്ന് യു.എ.ഇയും

ചര്‍ച്ച പൊളിച്ചത് ഖത്തറെന്ന് യു.എ.ഇയും

സൗദി കിരീടാവകാശിയുമായി ഖത്തര്‍ അമീര്‍ ഫോണില്‍ സംസാരിച്ചതിനെ തുടര്‍ന്ന് കൈവന്ന പ്രശ്‌നപരിഹാരത്തിനുള്ള അവസരം നഷ്ടപ്പെടുത്തിയത് ഖത്തറാണെന്ന് യു.എ.ഇയും കുറ്റപ്പെടുത്തി. യു.എ.ഇ വിദേശകാര്യമന്ത്രി ഡോ. അന്‍വര്‍ ഗര്‍ഘാഷാണ് തന്റെ ട്വിറ്റര്‍ സന്ദേശത്തില്‍ ഈ ആരോപണം ഉന്നയിച്ചത്. പ്രശ്‌ന പരിഹാരത്തിന് ഖത്തര്‍ സത്യസന്ധമായ നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചര്‍ച്ച വേണമെന്ന് ലാവ്‌റോവ്

ചര്‍ച്ച വേണമെന്ന് ലാവ്‌റോവ്


അതേസമയം, ഖത്തറും മറ്റ് അറബ് രാജ്യങ്ങളും തമ്മില്‍ മൂന്നു മാസമായി തുടരുന്ന പ്രതിസന്ധി ഇരുവിഭാഗവും പരസ്പര ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് പറഞ്ഞു. മേഖലയുടെ ഐക്യം കാത്തുസൂക്ഷിക്കാന്‍ ഇത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. സൗദി സന്ദര്‍ശനത്തിനെത്തിയ അദ്ദേഹം വിദേശകാര്യമന്ത്രിയോടൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇങ്ങനെ പറഞ്ഞത്. ഗള്‍ഫ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് യു.എ.ഇ, ഖത്തര്‍ തുടങ്ങിയ രാജ്യങ്ങളും ലാവ്‌റോവ് നേരത്തേ സന്ദര്‍ശിച്ചിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Saudi Arabia said on Sunday it would keep pressuring Qatar until demands by a bloc of Arab states are met, dampening hopes for a US-mediated resolution to a diplomatic crisis

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്