കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്നുമുതല്‍ സൗദിയില്‍ നിന്നും വാട്‌സ്ആപ്പിലും സ്‌കൈപ്പിലും വിളിക്കാം.. കോളടിച്ചത് മലയാളികള്‍ക്ക്!!

  • By Kishor
Google Oneindia Malayalam News

Recommended Video

cmsvideo
സൗദി മലയാളികള്‍ക്ക് കോളടിച്ചു! ആ വിലക്ക് മാറി | Oneindia Malayalam

റിയാദ്: സൗദി അറേബ്യയില്‍ ഇന്റര്‍നെറ്റ് കോളുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് അവസാനിച്ചു. ഇന്റര്‍നെറ്റ് വീഡിയോ, ഓഡിയോ കോളുകള്‍ ചെയ്യുന്നതിന് വാട്‌സ് ആപ്പ്, സ്‌കൈപ്പ്, വൈബര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഉപയോഗിക്കുന്നതിനാണ് സൗദിയില്‍ വിലക്ക് ഉണ്ടായിരുന്നത്. ഈ വിലക്കാണ് ബുധനാഴ്ചയോടെ ഔദ്യോഗികമായി പിന്‍വലിക്കുന്നത്.

ഇന്റര്‍നെറ്റ് ഓഡിയോ വീഡിയോ കോളുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് നീക്കുമെന്ന് കമ്മ്യൂണിക്കേഷന്‍സ്, ഐ.ടി വകുപ്പുകളുടെ മന്ത്രി അബ്ദുള്ള അല്‍ സവാഹ നേരത്തെ അറിയിച്ചിരുന്നു. വിലക്ക് നീങ്ങുന്നതോടെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും ഈ സൗകര്യം ഉപയോഗിക്കാന്‍ സാധിക്കും. കമ്യൂണിക്കേഷന്‍സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കമ്മീഷനും ടെലികോം സര്‍വ്വീസ് ദാതാക്കളും ഇതിനായി പ്രവര്‍ത്തിച്ചുവരികയാണ്.

whatsapp

ലക്ഷക്കണക്കിന് വരുന്ന മലയാളികള്‍ക്കും ഓണ്‍ലൈന്‍ കോളുകളുടെ വിലക്ക് നീങ്ങുന്നത് ഗുണകരമാകും. സ്‌കൈപ്പ്, വാട്‌സ് ആപ്പ് തുടങ്ങിയ വീഡിയോ കോളിങ് സൗകര്യങ്ങളിലൂടെയാണ് പ്രവാസി മലയാളികള്‍ ഭൂരിഭാഗവും സ്വന്തം വീടുകളിലേക്ക് ഇപ്പോള്‍ വിളിക്കുന്നത്. ഈ സൗകര്യമാണ് ഇന്ന് മുതല്‍ സൗദി അറേബ്യയിലെ മലയാളികള്‍ക്കും ഔദ്യോഗികമായി ലഭിക്കാന്‍ പോകുന്നത്.

English summary
Saudi Arabia to unblock internet calling applications
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X