'കാവിലെ പൂക്കൾക്കും കിളികൾക്കും' പ്രകാശനവും 'ഖുഷിയും കുട്ടികളും' പരിപാടിയും ബുധനാഴ്ച

  • Posted By:
Subscribe to Oneindia Malayalam

ഷാർജ സാദിഖ് കാവിൽ രചിച്ച ഒാർമക്കുറിപ്പുകളുടെ സമാഹാരമായ 'കാവിലെ പൂക്കൾക്കും കിളികൾക്കും' നവംബർ മൂന്ന് വെള്ളിയാഴ്ച വൈകിട്ട് നാലരയ്ക്ക് ഷാർജ രാജ്യാന്തര പുസ്തകമേളയിലെ ബുക്ക് ഫോറത്തിൽ നോവലിസ്റ്റ് സിവി ബാലകൃഷ്ണൻ പ്രകാശനം ചെയ്യും.

കേരളത്തില്‍ തപാല്‍ വകുപ്പില്‍ തൊഴിലവസരം: ഗ്രാമീണ്‍ ധക് സേവക് തസ്തികളില്‍ ഉടന്‍ നിയമനം!

കവി ഗോപിനാഥ് കോങ്ങാട്ടിൽ പുസ്തകം പരിചയപ്പെടുത്തും. തുടർന്ന് സാദിഖ് കാവിലിൻറ 'ഖുഷി' എന്ന ബാലനോവലിനെ ആസ്പദമാക്കി 'ഖുഷിയും കുട്ടികളും' എന്ന പരിപാടി അരങ്ങേറും.

sharjah

കുട്ടികളെ മാന്ത്രികവിദ്യയിലൂടെ പ്രചോദിപ്പിക്കുന്ന യുഎഇയിലെ അറിയപ്പെടുന്ന യുവ മാന്ത്രികൻ നാസർ റഹ്മാൻ നേതൃത്വം നൽകും. പങ്കെടുക്കാൻ താത്പര്യമുള്ള കുട്ടികൾ നാലരയ്ക്ക് മേളയിലെ ബുക്ക് ഫോറത്തിലെത്തണം. ഫോൺ:05 596 6461, 050 88 567 98.

English summary
Sharja; ''Kaavile Pookalkkum Kilikalkkum'' Release and Khushiyum Kuttikalum'' program

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്