എന്‍ ഡി എല്‍ എസ് എയര്‍ കാര്‍ഗോയുടെ പുതിയ ബ്രാഞ്ച് ഷാര്‍ജയിലെ റോളയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു

  • Posted By:
Subscribe to Oneindia Malayalam

ദുബായ്: എന്‍. ഡി.എല്‍.എസ് എയര്‍ കാര്‍ഗോയുടെ പുതിയ ബ്രാഞ്ച് ഷാര്‍ജയിലെ റോളയില്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. ഷാര്‍ജാ റോളയിലെ കെ.എം ട്രേഡിംഗിന് സമീപമുളള എന്‍.ഡി.എല്‍. എസ് കാര്‍ഗോയുടെ പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം 2017 ജൂണ്‍ 4 ന് ഞായറാഴ്ച രാത്രി 8 മണിക്ക് പാണക്കാട് സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും.

ദുബായ് കെ.എം സി.സി പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ, ഉസ്താദ് സിംസാറുല്‍ ഹഖ് ഹുദവി തുടങ്ങിയവര്‍ അതിഥികളായി പങ്കെടുക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് എന്‍.ഡി.എല്‍.എസ് എയര്‍ കാര്‍ഗോ നിരവധി ഓഫറുകളാണ് പ്രവാസികള്‍ക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും (2000 പേര്‍ക്ക്) റമദാന്‍ കിറ്റുകള്‍ സമ്മാനമായി നല്‍കും.

cargo

കൂടാതെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ റഫ്രിജറേറ്റര്‍, വാഷിംഗ് മെഷീന്‍, എല്‍. ഇ. ഡി ടി.വി, മൈക്രോ വേവ് ഓവന്‍, മൊബൈല്‍ ഫോണ്‍ തുടങ്ങി പത്തോളം സമ്മാനങ്ങള്‍ പത്ത് പേര്‍ക്കായി തത്സമയം നല്‍കുന്നതാണ്. ഉദ്ഘാടനത്തോടനുബന്ധിച്ച് ഷാര്‍ജയിലെ ബ്രാഞ്ചില്‍ നിന്നും 100 കിലോഗ്രാമിന് മുകളില്‍ കാര്‍ഗോ അയക്കുന്നവരില്‍ നിന്നും നറുക്കെടുപ്പിലൂടെ 100 പേര്‍ക്ക് സര്‍പ്രൈസ് ഗിഫ്റ്റും സമ്മാനിക്കും.

cargo1

മുനീര്‍ കാവുങ്ങല്‍ പറന്പില്‍ (പാര്‍ട്ണര്‍), ശിഹാബുദ്ധീന്‍ മാവൂര്‍ (പാര്‍ട്ണര്‍), സിറാജുദ്ദീന്‍ മാവൂര്‍ (മാനേജര്‍ ഓപ്പറേഷന്‍സ്), ശരീഫ് യൂസഫ്, ജസ്മര്‍ സിംങ്ങ്, രോഹിത് കുമാര്‍, മുഹമ്മദ് ശാഹില്‍, മുഹമ്മദ് ശരീഫ്, സൂശീല്‍ സാമികുട്ടി എന്നിവര്‍ ദുബൈ കാലിക്കറ്റ് പാരഗണ്‍ റസ്റ്റോറന്റില്‍ സംഘടിപ്പിച്ച എന്‍. ഡി.എല്‍. എസ് എയര്‍ ഗോര്‍ഗോയുടെ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

English summary
Sharja; NDLS Air Cargo's new branch to be started at Rolla
Please Wait while comments are loading...