ജിദ്ദയിലും മദീനയിലും ഭീകരവേട്ട; റെയ്ഡ് പത്തു ഭീകരര്‍ കസ്റ്റഡിയില്‍

  • By: Desk
Subscribe to Oneindia Malayalam

റിയാദ്: ജിദ്ദയിലും മദീനയിലും പൊലീസും സായുധ സേനയും നടത്തിയ റെയ്ഡുകളില്‍ പത്തു ഭീകരര്‍ അറസ്റ്റിലായി. ജിദ്ദയിലെ അല്‍മഹാമീദ്, അല്‍ ഹറസാത്, ബനീമാലിക് എന്നീ ജില്ലകളിലും മദീനയില്‍ അല്‍റബ്‌വയിലും ഒരേസമയത്തായിരുന്നു റെയ്ഡുകള്‍.

പിടിയിലായ ഭീകരരില്‍ നിന്ന് വന്‍ ആയുധ ശേഖരവും പൊലീസ് പിടിച്ചെടുത്തു. നാലുപേരെ അല്‍ ഹസറാതില്‍ നിന്നാണ് പിടികൂടിയത്. സുരക്ഷാ ഭടന്‍മാര്‍ കീഴടങ്ങാന്‍ മുന്നറിയിപ്പ് നല്‍കുകയും പിന്നീട് ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു. ഇതോടെ ചെറുത്തു നില്‍പ്പില്ലാതെ ഭീകരര്‍ കീഴടങ്ങുകയായിരുന്നു. ഭീകരസാന്നിധ്യമുള്ള കൂടുതല്‍ മേഖലകളില്‍ റെയ്ഡ് തുടരാനാണ് സാധ്യത.

policeraid


എന്നാല്‍ റെയ്ഡുകളുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ആഭ്യന്തര മന്ത്രാലയം ഇതുവരെയും പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ മാസം ജിദ്ദയില്‍ നടന്ന റെയ്ഡില്‍ രണ്ട് കൊടും ഭീകരര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും രണ്ടുപേരെ പിടികൂടുകയും ചെയ്തിരുന്നു. പൊലീസ് റെയ്ഡിനിടെ താവളത്തിനുള്ളില്‍ ഒളിച്ചിരുന്ന ഭീകരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും ചാവേറുകളായി പൊട്ടിത്തെറിയ്ക്കുകയായിരുന്നു. ഭീകരസാന്നിധ്യം വര്‍ധിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു പൊലീസും സായുധസേനയും സംയുക്തമായി റെയ്ഡ സംഘടിപ്പിച്ചത്.

English summary
Ten terroristed arrested from Jiddah and Madina during raids.
Please Wait while comments are loading...