കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കഠിനാദ്ധ്വാനവും, ഇഛാശക്തിയും മുഖമുദ്രയാക്കണം; വികാസ് സ്വരൂപ്

  • By Desk
Google Oneindia Malayalam News

ഷാർജ: അന്താരാഷ്ട്ര പുസ്തകമേളയുടെ രണ്ടാം ദിനം പ്രധാന വേദിയായ ബാൾ റൂമിൽ രാവിലെ 9:30 മുതൽ 11:30 വരെ പ്രശസ്ത എഴുത്തുകാരനും ബഹുമുഖ പ്രതിഭയുമായ ശ്രീ.വികാസ് സ്വരൂപും വിദ്യാർത്ഥികളുമായ് നടത്തിയ മുഖാമുഖം ഏറെ ശ്രദ്ദേയമായി. കുറിക്കുകൊളളുന്ന ചോദ്യങ്ങളുമായി യുഎഇ യിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും അവയ്ക്കനുയോജ്യമായ കാര്യമാത്ര പ്രസക്തവും, രസകരവുമായ ഉത്തരങ്ങളുമായി വികാസ് സ്വരൂപും വേദിയെ ധന്വമാക്കി. കഠിനാദ്ധ്വാനവും, ഇഛാശക്തിയും മുഖമുദ്രയാക്കണമെന്ന് അദ്ദേഹം യുവതലമുറയോട് ആഹ്വാനം ചെയ്തു.

മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചു; തിരുവനന്തപുരം സ്വദേശിക്ക് എട്ടിന്റെ പണി, ലക്ഷങ്ങൾ നഷ്ടം!മൊബൈൽ നമ്പർ ആധാറുമായി ബന്ധിപ്പിച്ചു; തിരുവനന്തപുരം സ്വദേശിക്ക് എട്ടിന്റെ പണി, ലക്ഷങ്ങൾ നഷ്ടം!

ഇന്ത്യയുടെ വികസനത്തിനായി നിങ്ങളുടെ ഊർജ്ജം ചിലവഴിക്കണമെന്ന് അദ്ദേഹം വിദ്യാർത്ഥികളെ ഓർമ്മിപ്പിച്ചു. ശ്രീ വികാസ് സ്വരൂപ് മിനിസ്റ്റ്റി ഓഫ് എക്സറ്റേണൽ അഫയേഴ്സ് ഇന്ത്യയുടെ മുൻ ഔദ്യോഗിക വക്താവും നിലവിലെ കാനഡയിലെ ഇന്ത്യൻ ഹൈ കമ്മീഷണറുമാണ് അദ്ദേഹം. അദ്ദേഹത്തിന്റെ പ്രഥമ നോവൽ മുംബൈയിലെ നയാ പൈസയില്ലാത്ത ഒരു പാവം ഹോട്ടൽ ജീവനക്കാരൻ സ്വന്തം ഇച്ഛാശക്തിയും കഠിനാദ്ധ്വാനവും കൊണ്ട് ലോകത്തിലെ ഏറ്റവും വലിയ ക്വിസ്സ് പരിപാടിയിലെ വിജയി ആകുന്ന കഥ പറഞ്ഞ Q & A ഏതാണ്ട് 43 ഭാഷകളിലാണ് തർജ്ജിമ ചെയ്യപ്പെട്ടിരിക്കുന്നത്.

than

Q& A ,Commnwealth Writing prize പുരസ്കാര പട്ടികയിൽ Best first book വിഭാഗത്തിൽ ഇടം പിടിക്കുകയും ചെയ്തു. സൌത്ത് ആഫ്രിക്കയുടെ പ്രശസ്തമായ Boe Ke prize 2006 ൽ Q& A യിലൂടെ അദ്ദേഹത്തിന് ലഭിച്ചു. 2007 ലെ പാരീസ് പുസ്തക മേളയിലെ പ്രിക്സ് ഗ്രാൻറ് പബ്ളിക് പുരസ്കാരവും അദ്ദേഹത്തിനു ലഭിച്ചു.

പ്രസ്തുത നോവലിനെ ആസ്പദമാക്കി ബിബിസി റേഡിയോ അവതരിപ്പിച്ച നാടകം, ഏറ്റവും മികച്ച നാടകത്തിനുള്ള ഗോൾഡ് അവാർഡ്, 2008 ലെ സോണി റേഡിയോയിൽ അവാർഡിൽ കരസ്ഥമാക്കി. അദ്ദേഹത്തിന്റെ രണ്ടാമത്തെ നോവലായ ടix Suspects ഏതാണ്ട് 37 ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിട്ടുണ്ട്. മൂന്നാമത്തെനോവലായThe Accidental Apprentice ഉം ആസ്വാദകരുടെ പ്രശംസ പിടിച്ചുപറ്റി. 2010 Sept 21 ന് University of South Africa ,Doctor of Literature and Philosophy ബിരുദം നല്കി അദ്ദേഹത്തെ ആദരിച്ചു.

English summary
Vikas Swaroop face tpo face interaction with students
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X