• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അയർലൻഡിൽ ഒരു മലയാളി 'ജിൻ'!!! വിപ്ലവ സ്പിരിറ്റുമായി മഹാറാണി... മുലമുറിച്ച നങ്ങേലിക്കും ട്രിബ്യൂട്ട്

കോര്‍ക്ക്(അയര്‍ലാന്‍ഡ്): മലയാളികളുടെ മദ്യപ്രിയം ഏറെ പ്രസിദ്ധമാണ്. ഓരോ വര്‍ഷവും മലയാളികള്‍ കുടിച്ചുതീര്‍ക്കുന്ന മദ്യത്തിന്റെ കണക്കുകള്‍ കണ്ണ് തള്ളിക്കാറുണ്ട്. എന്നാല്‍ ഇപ്പോള്‍ പറയാന്‍ പോകുന്ന മലയാളി മദ്യവിശേഷം കേരളത്തിനകത്തേതല്ല, ഇന്ത്യയ്ക്ക് പുറത്തുളളതാണ്.

അയര്‍ലന്‍ഡില്‍ പ്രിയമേറിക്കൊണ്ടിരിക്കുന്ന ഒരു ജിന്നുമായി ബന്ധപ്പെട്ടാണ് വാര്‍ത്ത. ജിന്നിന്റെ പേര് മഹാറാണി എന്നാണ്. 'വിപ്ലവ സ്പിരിറ്റ്' എന്ന് മലയാളത്തില്‍ എഴുതിയിട്ടുള്ള ഒരു ഐറിഷ് ജിന്‍!!! അതിന്റെ വിശേഷങ്ങളാണ് ഇനി പറയാന്‍ പോകുന്നത്.

മഹാറാണി

മഹാറാണി

അയര്‍ലന്‍ഡിലെ കോര്‍ക്ക് നഗരത്തില്‍ ഒരു ഡിസ്റ്റിലറിയുണ്ട്. റിബല്‍ സിറ്റി ഡിസ്റ്റിലറി എന്നാണ് പേര്. അവര്‍ പുറത്തിറക്കിയ ജിന്‍ ആണ് മഹാറാണി. അമ്പത് വര്‍ഷത്തെ ചരിത്രത്തില്‍, കോര്‍ക്ക് നഗരത്തിലെ ആദ്യത്തെ ഡിസ്റ്റിലറിയാണിത്.

വിപ്ലവ സ്പിരിറ്റ്, കുപ്പിക്കഴുത്തിൽ മോക്ഷം

വിപ്ലവ സ്പിരിറ്റ്, കുപ്പിക്കഴുത്തിൽ മോക്ഷം

അയര്‍ലന്‍ഡിലെ ഒരു ഡിസ്റ്റിലറിയില്‍ ഉത്പാദിപ്പിക്കുന്ന മദ്യത്തിന്റെ കുപ്പിയില്‍ എങ്ങനെ മലയാളം വന്നു എന്നല്ലേ... ഈ ഡിസ്റ്റിലറിയുടെ ഉടമകളായ ദമ്പതിമാരില്‍ ഒരാള്‍ മലയാളിയാണ്. ഭാഗ്യലക്ഷ്യമി ബാരറ്റ്! അയര്‍ലന്‍ഡുകാരനായ റോബര്‍ട്ട് ബാരറ്റ് ആണ് ഭാഗ്യലക്ഷ്മിയുടെ ഭര്‍ത്താവ്.

അങ്ങനെയാണ് വിപ്ലവ സ്പിരിറ്റ് എന്ന് മലയാളത്തിൽ കുപ്പിയുടെ പുറത്ത് വന്നത്. ഇത് കൂടാതെ കുപ്പിക്കഴുത്തിൽ 'മോക്ഷം' എന്നും മലയാളത്തിൽ എഴുതിയത് കാണാം.

cmsvideo
  Why Rafale jet took three days to land in India | Oneindia Malayalam
  വിപ്ലവ വനിതകള്‍ക്ക് ട്രിബ്യൂട്ട്

  വിപ്ലവ വനിതകള്‍ക്ക് ട്രിബ്യൂട്ട്

  റെവല്യൂഷണറി വിമണ്‍- ഔര്‍ ട്രിബ്യൂട്ട് എന്നും മഹാറാണിയുടെ കുപ്പിയില്‍ എഴുതിയിട്ടുണ്ട്. സാമൂഹിക ശക്തിയ്ക്കും പ്രാധാന്യത്തിനും പെരുമകേട്ട കേരള വനിതകള്‍ക്കായി സമര്‍പ്പിക്കുന്നു എന്നാണ് വിശദീകരണം. ഇക്കാര്യവും കുപ്പിയുടെ പുറത്ത് വിശദമായി എഴുതി വച്ചിട്ടുണ്ട്.

  വയനാടന്‍ രുചി

  വയനാടന്‍ രുചി

  കമ്പിളിനാരങ്ങയുടേയും ഏലക്കായയുടേയും കറുകപ്പട്ടയുടേയും ജാതിപത്രിയുടേയും എല്ലാം ഒരു ബ്ലെന്‍ഡ് ആണ് മഹാറാണി ജിന്നിന്റെ ഏറ്റവും വലിയ പ്രത്യേക. ജിന്‍ നിര്‍മാണത്തിന് വേണ്ട സുഗന്ധദ്രവ്യങ്ങള്‍ വയനാട്ടിലെ വനമൂലിക എന്ന പ്രാദേശിക സ്ത്രീ കൂട്ടായ്മയില്‍ നിന്നാണ് ഇവര്‍ വാങ്ങുന്നത്.

  മുലമുറിച്ച നങ്ങേലി

  മുലമുറിച്ച നങ്ങേലി

  ഊരിപ്പിടിച്ച ഒരു വാള്‍ ആണ് കുപ്പിയിലെ ചിത്രം. ഇത് മുലമുറിച്ചെറിഞ്ഞ നങ്ങേലിയുടെ പ്രതിഷേധവീര്യത്തെ സൂചിപ്പിക്കാന്‍ ആണെന്നാണ് പറയുന്നത്. തിരുവിതാംകൂര്‍ രാജഭരണകാലത്ത് അന്യായ നികുതിയായിരുന്ന മുലക്കരത്തിനെതിരെ മുലമുറിച്ച് പ്രതിഷേധിച്ച് രക്തസാക്ഷിത്വം വരിച്ചു എന്നതാണ് നങ്ങേലിയുമായി ബന്ധപ്പെട്ട കഥ.

  വില എത്ര

  വില എത്ര

  അയര്‍ലന്‍ഡില്‍ ഇപ്പോള്‍ പബ്ബുകള്‍ എല്ലാം തുറന്നുതുടങ്ങിയിട്ടുണ്ട്. പബ്ബുകളില്‍ മഹാറാണി ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. ഓണ്‍ലൈനിലും വില്‍പനയുണ്ട്. 49 പൗണ്ട് ആണ് ഒരു കുപ്പിയുടെ വില. ഇന്ത്യന്‍ രൂപയാണെങ്കില്‍ 4,301 രൂപ വരും!

  കിളികൊല്ലൂര്‍ സ്വദേശിയായ ഭാഗ്യലക്ഷ്മി 2013 ല്‍ പഠനത്തിനായി അയര്‍ലന്‍ഡില്‍ എത്തിയ ആളാണ്. അവിടെ വച്ചാണ് റോബര്‍ട്ടിനെ പരിചയപ്പെടുന്നതും വിവാഹം കഴിയ്ക്കുന്നതും..

  കൊവിഡ് ചതിച്ചത് ബിയറിനെ!!! ആളുകള്‍ക്ക് പ്രിയം 'ഹോട്ട്' ഡ്രിങ്ക്‌സ്, ഫ്രിഡ്ജും ഒരു കാരണക്കാരൻ

  English summary
  Viplava Spirit! Maharari- an Ireland Gin with a malayali touch. The Gin is manufactured by Rebel City Distilleries of Cork City.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more