കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

25ാം വയസ്സില്‍ ചെയ്തു തുടങ്ങേണ്ട 25 കാര്യങ്ങള്‍!! 25 വയസ്സ് തികഞ്ഞവര്‍ മാത്രം വായിക്കുക!!

  • By ഭദ്ര
Google Oneindia Malayalam News

ജീവതത്തിന്റെ കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയാക്കുന്ന സമയമാണ് 25ാം വയസ്സ്. സ്‌കൂള്‍, കോളേജ് കാലഘട്ടങ്ങള്‍ പൂര്‍ത്തിയാക്കി, പരീക്ഷകള്‍ക്ക് വിട പറഞ്ഞ് ജീവിതത്തെക്കുറിച്ച് ഗൗരവ്വമായി ചിന്തിക്കുന്ന സമയം.

പഠന കാലഘട്ടം കഴിഞ്ഞതിനാല്‍ സ്വന്തമായി ജോലി ചെയ്ത് ജീവിക്കണം എന്ന് നിര്‍ബന്ധിതമായെങ്കിലും ചിന്തിക്കേണ്ടി വരുന്ന സമയമാണിത്. ജോലി അന്വേഷിക്കുക എന്ന വിരക്തി നിറഞ്ഞ കാലം കൂടിയാണ് ഇതെന്ന് വേണമെങ്കില്‍ പറയാം.

ജീവതത്തിന്റെ വഴിത്തിരിവായ കാലഘട്ടത്തില്‍ എന്തൊക്കെ മാറ്റങ്ങളാണ് നമ്മള്‍ വരുത്തേണ്ടത് എന്നറിയാന്‍ തുടര്‍ന്നു വായിക്കൂ...

ഒറ്റയ്ക്കു ജീവിക്കാന്‍ പഠിക്കൂ..

ഒറ്റയ്ക്കു ജീവിക്കാന്‍ പഠിക്കൂ..


വീട്ടുക്കാരുടെ സംരക്ഷണത്തില്‍ കഴിഞ്ഞ കാലത്തിന് വിട നല്‍കി ഒറ്റയ്ക്ക് ജീവിക്കാന്‍ പഠിയ്ക്കണം. ജീവതത്തില്‍ ഒറ്റയ്ക്ക് നില്‍ക്കുമ്പോള്‍ എന്തെല്ലാം ആവശ്യങ്ങളുണ്ടെന്ന് തിരിച്ചറിയാന്‍ ഇത് സഹായിക്കും.

പണം സമ്പാദിക്കാന്‍ പഠിയ്ക്കണം

പണം സമ്പാദിക്കാന്‍ പഠിയ്ക്കണം


ഇത്രനാള്‍ ചെലവഴിച്ചിരുന്ന പണത്തിന് കണക്കിലായിരുന്നു. സ്വയം സമ്പാദിച്ച പണമല്ലാത്തതായിരുന്നു അതിനുള്ള കാരണം. എന്നാല്‍ സമ്പാദിക്കാന്‍ തുടങ്ങുമ്പോള്‍ ചെലവഴിക്കുന്നതില്‍ മാറ്റങ്ങള്‍ കണ്ടുവരുന്നു. കയ്യില്‍ പണമില്ലാത്ത അവസ്ഥ വരുമ്പോഴാണ് പണം സ്വരൂപിച്ച് വെയ്ക്കുന്നതിന്റെ ആവശ്യം മനസ്സിലാക്കുന്നത്.

നിര്‍ബന്ധമായും വോട്ട് ചെയ്യണം

നിര്‍ബന്ധമായും വോട്ട് ചെയ്യണം


ഈ രാജ്യത്തിലെ പൗരന്മാരാണ് നിങ്ങള്‍. നിങ്ങള്‍ അടയ്ക്കുന്ന ടാക്‌സ്, നിങ്ങളെ ബാധിക്കുന്ന ഓരോ ഹര്‍ത്താലുകള്‍, ഭരണഘടന പാസ്സാക്കുന്ന ബില്ലുകള്‍ എല്ലാം നിങ്ങളെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. അതിനാല്‍ നിങ്ങളുടെ ഓരോ വോട്ടും വിലപ്പെട്ടതാണ്.

കാര്‍ വൃത്തിയായി സൂക്ഷിക്കാന്‍ പഠിയ്ക്കണം

കാര്‍ വൃത്തിയായി സൂക്ഷിക്കാന്‍ പഠിയ്ക്കണം


നിങ്ങള്‍ ഉപയോഗിക്കുന്ന കാര്‍ വൃത്തിയായി സൂക്ഷിക്കുമ്പോള്‍ തന്നെ നിങ്ങളിലെ കൗമാരകാരൻ ഉണര്‍ന്നു എന്ന് മാതാപിതാക്കള്‍ മനസ്സിലാകും. അത് കാറിന്റെ കാര്യത്തില്‍ മാത്രമല്ല നിങ്ങളുടെ റൂം, വസ്ത്രം, പുസ്തകങ്ങള്‍ എന്നിങ്ങനെ എല്ലാം.

യാത്ര ചെയ്യുക

യാത്ര ചെയ്യുക


കൂട്ടുകാര്‍ക്കൊപ്പവും വീട്ടുകാര്‍ക്കൊപ്പവും ഒറ്റയ്ക്കും യാത്രകള്‍ ചെയ്യുക. പുതിയ ലോകത്തെ കാണുക, ആളുകളെ പരിചയപ്പെടുക, സംസ്‌കാരങ്ങള്‍ പഠിക്കുക. യാത്ര ജീവിതത്തിന്റെ ഗതി തന്നെ മാറ്റി മറിയ്ക്കും.

ബന്ധങ്ങളെ അരിച്ചെടുക്കുക

ബന്ധങ്ങളെ അരിച്ചെടുക്കുക


എല്ലാം ബന്ധങ്ങളുടെയും ആഴം ഒരേ രീതിയില്‍ ആവില്ല. ഇതില്‍ ഏതൊക്കെ ബന്ധങ്ങള്‍ അടുത്ത് വേണം, ആരെയൊക്കെ അകറ്റി നിര്‍ത്തണം എന്ന് തിരിച്ചറിയണം.

സൗന്ദര്യത്തിലും മേക്ക്ഓവര്‍

സൗന്ദര്യത്തിലും മേക്ക്ഓവര്‍

ഇത്രനാള്‍ കണ്ട ലുക്കില്‍ നിന്നും ഒരു മേക്ക് ഓവര്‍ നടത്തുന്നത് നിങ്ങളുടെ വ്യക്തിത്വത്തിന് ആത്മവിശ്വാസം നല്‍കും.
 മദ്യപാനത്തെ തിരിച്ചറിയുക

മദ്യപാനത്തെ തിരിച്ചറിയുക


മദ്യപിക്കുന്നത് തെറ്റാകുന്നത് പല സാഹചര്യത്തിലാണ്. മദ്യപാനം എന്താണെന്നും അതിന്റ പ്രശ്‌നങ്ങള്‍ എന്താണെന്നും തിരിച്ചറിഞ്ഞ് മാറ്റി നിര്‍ത്തുക.

 മാതാപിതാക്കളെ പുറത്തുക്കൊണ്ടു പോവുക

മാതാപിതാക്കളെ പുറത്തുക്കൊണ്ടു പോവുക


നിങ്ങളുടെ കുട്ടിക്കാലത്ത് വീട്ടില്‍ നിന്നും അച്ഛന്റെയും അമ്മയുടെയും കൂടെ പുറത്ത് പോയി ഭക്ഷണം കഴിച്ചത് ഓര്‍ക്കുന്നുണ്ടോ. നിങ്ങള്‍ക്ക് ഒരു ജോലി ആകുമ്പോള്‍ അവരെ ഇടയ്ക്ക് പുറത്ത് കൊണ്ടു പോവുകയും ഭക്ഷണം കഴിക്കുകയും ചെയ്യുക.

വീടിന്റെ ഡിസൈന്‍ മാറ്റുക

വീടിന്റെ ഡിസൈന്‍ മാറ്റുക


നിങ്ങള്‍ക്ക് മാറ്റങ്ങള്‍ വരുമ്പോള്‍ താമസിക്കുന്ന വീടിനും മാറ്റങ്ങള്‍ ആവശ്യമല്ലേ... അതുക്കൊണ്ട് മൊത്തത്തില്‍ ഡിസൈനില്‍ മാറ്റങ്ങള്‍ വരുത്തുക.

ഹോബി കണ്ടെത്തണം

ഹോബി കണ്ടെത്തണം


സ്ഥിരമായി ചെയ്യാന്‍ ഹോബി കണ്ടെത്തണം. വെറുതെ ചിലവഴിക്കുന്ന സമയം അതിനായി മാറ്റി വെയ്ക്കുക.

 പാചകം ചെയ്യാന്‍ പഠിയ്ക്കണം

പാചകം ചെയ്യാന്‍ പഠിയ്ക്കണം


ആണ്‍കുട്ടികളായാലും പെണ്‍കുട്ടികളായാലും അത്യാവശ്യം പാചകം ചെയ്യാന്‍ പഠിയ്ക്കണം.

 പേടിയെ ഇല്ലാതാക്കുക

പേടിയെ ഇല്ലാതാക്കുക


ഇത്രനാള്‍ നിങ്ങള്‍ എന്തിനൊക്കെ പേടിച്ചിരുന്നോ അതിനെയൊക്കെ നേരിടുക. ജീവിതത്തില്‍ നിന്നും ഭയത്തെ തുടച്ചു മാറ്റുക.

മറ്റുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുക

മറ്റുള്ളവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യുക


സ്വന്തം കാര്യങ്ങളില്‍ മാത്രം ശ്രദ്ധ കൊടുക്കാതെ ചുറ്റും ജീവിക്കുന്നവരുടെ കാര്യത്തില്‍ കൂടി ശ്രദ്ധിക്കുക. രക്തദാനം, സംഭാവന എന്നിങ്ങനെയുള്ള കാര്യത്തില്‍.

വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുക

സ്ഥിരമായി വ്യായാമം ചെയ്യുന്നത് ശീലിക്കുക. ഇത് നിങ്ങളുടെ ശരീരത്തിന് ഗുണം ചെയ്യും.
 തോല്‍വികളെ അഭിമുഖീകരിക്കുക

തോല്‍വികളെ അഭിമുഖീകരിക്കുക


വിജയത്തെ മാത്രമല്ല ജീവിതത്തില്‍ തോല്‍വികള്‍ സംഭവിക്കുന്നതിനെയും നേരിടാന്‍ പഠിയ്ക്കുക.

താല്പര്യമില്ലാത ജോലിയില്‍ നിന്നും വിട്ടു പോരുക

താല്പര്യമില്ലാത ജോലിയില്‍ നിന്നും വിട്ടു പോരുക

ജീവതത്തിലെ നിര്‍ണായക ഘടകമാണ് ജോലി. താല്പര്യമില്ലാത ജോലിയില്‍ സന്തോഷം കണ്ടെത്താന്‍ സാധിക്കില്ല. മനസ്സിന് സന്തോഷം നല്‍കുന്ന കാര്യങ്ങളില്‍ ജോലി തേടുക.
പാര്‍ട്ടികള്‍ കുറയ്ക്കുക

പാര്‍ട്ടികള്‍ കുറയ്ക്കുക


നൈറ്റ് പാര്‍ട്ടികളും, പബുകളും നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുവെങ്കില്‍ പാര്‍ട്ടികളുടെ എണ്ണം കുറയ്ക്കുക.

സിനിമകള്‍ കാണുക

സിനിമകള്‍ കാണുക


സമൂഹത്തിന്റെ പ്രതിഫലന മാധ്യമമാണ് സിനിമകള്‍. ഇടയ്ക്ക് സിനിമകള്‍ കാണുകയും അവയെ അപഗ്രഥിക്കുകയും ചെയ്യുക.

ഇളയ കുട്ടികലെ കെയര്‍ ചെയ്യുക

ഇളയ കുട്ടികലെ കെയര്‍ ചെയ്യുക

നിങ്ങള്‍ നിങ്ങളുടെ ഇളയ കുട്ടികളെ കെയര്‍ ചെയ്യുമ്പോഴാണ് നിങ്ങള്‍ മുതിര്‍ന്നതായി അവര്‍ക്കും തോന്നുന്നത്.
 പ്രകൃതിയെ കാണുക

പ്രകൃതിയെ കാണുക


സൂര്യനെയും ചന്ദ്രനെയും പ്രകൃതിയുടെ വിസ്മയങ്ങളെയും കാണുക. അതിന്റെ സൗന്ദര്യം ആസ്വദിക്കുക.

 ക്ഷമിക്കാനും മറക്കാനും പഠിയ്ക്കുക

ക്ഷമിക്കാനും മറക്കാനും പഠിയ്ക്കുക


ഇപ്പോള്‍ നമ്മള്‍ കുട്ടികളല്ല എന്ന് മനസ്സിലാക്കുക, മനസ്സില്‍ ദേഷ്യം വെച്ചു പുലര്‍ത്താതെ ക്ഷമിക്കാനും മറക്കാനും ശീലിക്കണം.

സാഹസ പ്രവൃത്തികള്‍ ചെയ്യുക

സാഹസ പ്രവൃത്തികള്‍ ചെയ്യുക


മനസ്സിനെ കൂടുതല്‍ ബലപ്പെടുത്താന്‍ സാഹസപ്രവൃത്തികളില്‍ ഏര്‍പ്പെടുക.

 ചീത്ത ശീലങ്ങള്‍ തിരിച്ചറിയുക

ചീത്ത ശീലങ്ങള്‍ തിരിച്ചറിയുക


നല്ലതും ചീത്തയും ഇപ്പോള്‍ തിരിച്ചറിയാം. പറഞ്ഞു പഠിപ്പിച്ച് തരേണ്ട കാലഘട്ടം കഴിഞ്ഞു. അക്കമിട്ട് പഠിച്ച കാര്യങ്ങളില്‍ ഏതൊക്കെ വേണം, വേണ്ട എന്ന് തിരിച്ചറിയുക.

നാളേക്ക് വേണ്ടി കാര്യങ്ങള്‍ മാറ്റി വെയ്ക്കരുത്

നാളേക്ക് വേണ്ടി കാര്യങ്ങള്‍ മാറ്റി വെയ്ക്കരുത്


ഇന്ന് ചെയ്യാനുള്ള കാര്യങ്ങള്‍ ഇന്ന് ചെയ്ത് തീര്‍ക്കുക. നാളേക്ക് ഒന്നും മാറ്റി വെയ്ക്കരുത്.

English summary
For most of us, between the time we graduate from high school up until the time we hit 25, our lives seem to pass in a blur of exams, higher education, parties and trying to find a job that we don't absolutely hate. It's only when we hit 25 does the quarter-life crisis set in, and we start thinking.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X