കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഭിനന്ദനങ്ങള്‍ ആഗ്രഹിക്കാത്തവരായി ആരുമില്ല, നിങ്ങളുടെ സ്ഥാപനത്തിലെ ജോലിക്കാര്‍ ആഗ്രഹിക്കുന്നത് ഇതാണോ

  • By ഭദ്ര
Google Oneindia Malayalam News

ദില്ലി: അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങാന്‍ ആഗ്രഹിക്കാത്തവരായി ആരുമില്ല. പ്രശംസിക്കാനുള്ള ഒരു വ്യക്തിയുടെ മനസ്സാണ് ഇതില്‍ ഏറ്റവും വലിയ ഘടകം. ഐടി കമ്പനികള്‍ ഉള്‍പ്പടെയുള്ള കമ്പനികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തില്‍ 88 ശതമാനം ജോലിക്കാരും ചെയ്യുന്ന പ്രവൃത്തികള്‍ക്ക് അഭിനന്ദനം ആഗ്രഹിക്കുന്നവരാണ്.

വ്യത്യസ്തമായ നാല് മേഖലകളില്‍ ജോലി ചെയ്യുന്ന ജീവനക്കാരില്‍ നടത്തിയ പഠനത്തില്‍ 88 ശതമാനം ആളുകളും ശമ്പളത്തോക്കാള്‍ മാനസിക സന്തോഷത്തിന് പ്രാധാന്യം നല്‍കുന്നത്. തങ്ങളുടെ ജോലിയ്ക്ക് അര്‍ഹമായ അഭിനന്ദങ്ങള്‍ ലഭിക്കുമെങ്കില്‍ അതേ ജോലിയില് തന്നെ കാലങ്ങളോളം തുടരാന്‍ ഇവര്‍ ആഗ്രഹിക്കുന്നു എന്നാണ് വെളിപ്പെടുത്തല്‍.

motivation-session3-

കഠിനാധ്വാനത്തില്‍ ചെയ്ത തീര്‍ക്കേണ്ട ജോലിയും അധിക സമയം ചെയ്യേണ്ട ജോലിയും ഇവര്‍ക്ക് അനായാസമായി ചെയ്യാന്‍ സാധിക്കണമെങ്കില്‍ മനസ്സു തുറന്നുള്ള നല്ല വാക്കുകള്‍ മാത്രമാണ് ഇവര്‍ ആഗ്രഹിക്കുന്നത് എന്ന് മനസ്സിലാക്കണം. ചെയ്യുന്ന ജോലിയ്ക്കുള്ള ശമ്പളമാണ് ഓരോ ജീവനക്കാരനും കൈപ്പറ്റുന്നത് അതില്‍പരം അഭിനന്ദനത്തിന്റെ ആവശ്യങ്ങള്‍ ഇല്ലെന്ന് വിശ്വസിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഭാവിയില്‍ സംഭവിക്കുന്നത് തകര്‍ച്ച മാത്രമായിരിക്കും.

സന്തോഷവാനായ ജീവനക്കാരനാണ് ഓരോ സ്ഥാപനത്തിന്റെയും ബ്രാന്‍ഡ് അംബാസിഡര്‍ എന്ന് മേലുദ്യോഗസ്ഥര്‍ മനസ്സിലാക്കണം. അഭിനന്ദിക്കാനും അംഗീകരിക്കാനും ചെറിയ സമ്മാനങ്ങള്‍ നല്‍കുവാനും ശ്രമിക്കുന്നത് കമ്പനിയുടെ വിജയത്തിലേക്കുള്ള വിജയമായിരിക്കും. ഇത് കമ്പനിയുടെ ഔട്ട് പുട്ടില്‍ വരുത്തുന്ന മാറ്റങ്ങള്‍ വളരെ വലുതാണ്.

വ്യത്യസ്ത മേഖലകളിലായി നടത്തിയ പഠനത്തില്‍ നിന്നും 41 ശതമാനം ജീവനക്കാര്‍ മാത്രമാണ് അഭിനന്ദനങ്ങള്‍ക്ക് അര്‍ഹരാകുന്നത്. ഇവരില്‍ താഴേ തട്ടിലുള്ള ജീവനക്കാര്‍ ഇല്ലെന്നും ശ്രദ്ധേയനമാണ്. ജീവനക്കാരുമായി യാതൊരു ബന്ധമില്ലാത്ത മേലുദ്യോസ്ഥരെക്കുറിച്ചും പഠനത്തില്‍ പറയുന്നു.

ഔദ്യോഗികമായും അനൗദ്യോഗികമായും ജീവനക്കാരുമായുണ്ടാക്കുന്ന ബന്ധങ്ങള്‍ കമ്പനിയുടെ വിജയത്തിലേക്കുള്ള വഴി തന്നെയാണ്. നിങ്ങളുടെ സ്ഥാപനം എത്ര വലുതാണെങ്കിലും ചെറുതാണെങ്കിലും ജീവനക്കാരുടെ എണ്ണം കുറവാണെങ്കിലും കൂടുതലാണെങ്കിലും ആശയവിനിമയം കമ്പനിയുടെ പോളിസിയായി അംഗീകരിക്കണം. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ ഇതിനുള്ള നല്ലൊരു മാര്‍ഗമാണ്.

English summary
Being appreciated for one's work is an excellent motivator that can stem attrition and improve employee morale as 88 per cent employees are willing to stay longer if appreciated at work, says a study.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X