അംബാനി കുടുംബത്തില്‍ കല്യാണ മേളം; ആനന്ദ് അംബാനിയുടെ വിവാഹം ജൂലായ് 12ന്, ആഘോഷങ്ങള്‍ ഇങ്ങനെ
മുംബൈ: ആനന്ദ് അംബാനിയുടെയും രാധിക മെര്‍ച്ചന്റിന്റെയും വിവാഹ തിയതി പുറത്തുവിട്ടു. ജൂലായ് പന്ത്രണ്ടിന് ജിയോ വേള്‍ഡ് കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ചാണ് വിവാഹം. മുംബൈയാണ് വിവാഹ വേദി. അതേസമയം ആനന്ദിന്റെ രണ്ടാം പ്രീ വെഡ്ഡിംഗ് നടക്കുന്ന സമയത്താണ് വിവാഹ തിയതിയും അംബാനി കുടുംബം പുറത്തുവിട്ടിരിക്കുന്നത്.
അതേസമയം അതിഥികള്‍ക്ക് സേവ് ദ ഡേറ്റ് ക്ഷണപത്രം ലഭിച്ച് തുടങ്ങിയിട്ടുണ്ട്. വളരെ നിശബ്ദമായിട്ടാണ് ക്ഷണം നടക്കുന്നത്. അംബാനി കുടുംബം മൊത്തം ഇപ്പോള്‍ ആഘോഷത്തിലാണ്. ലണ്ടനില്‍ നേരത്തെ ഷോപ്പിംഗ് അടക്കം നടത്തിയിരുന്നു. ആനന്ദിന്റെ പ്രീ വെഡ്ഡിംഗിലേക്കുള്ള ഷോപ്പിംഗായിരുന്നു ഇത്.

അതേസമയം ആനന്ദിന്റെ വിവാഹത്തിന്റെ ക്ഷണക്കത്ത് ചുവപ്പിലും സ്വര്‍ണ നിറത്തിലും ഉള്ളതാണ്. പരമ്പരാഗത രീതിയാണിത്. മൂന്ന് ദിവസത്തെ ചടങ്ങുകള്‍ എന്തൊക്കെയാണെന്ന് ഇതില്‍ വിശദീകരിച്ചിട്ടുണ്ട്. ജൂലായ് 12നാണ് പ്രധാന ചടങ്ങുകളെല്ലാം ആരംഭിക്കുക. ശുഭവിവാഹം അഥവാ വിവാഹ ചടങ്ങുകള്‍ മുഹൂര്‍ത്തം കണ്ട് നടക്കുക ഈ ദിവസത്തിലാണ്.
ഇന്ത്യയിലെ പരമ്പരാഗത വസ്ത്ര ശൈലിയില്‍ വരണമെന്ന് അതിഥികളോട് അംബാനി കുടുംബം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഡ്രെസ് കോഡ് ഇതായിരിക്കും. ശുഭ ആശീര്‍വാദാണ് ജൂലായ് 13ന് നടക്കുക. ഇന്ത്യന്‍ ഫോര്‍മല്‍ വസ്ത്രങ്ങളാണ് ഈ ദിവസത്തെ ഡ്രെസ് കോഡ്. ഈ ദിനത്തില്‍ വരനെയും വധുവിനെയും അനുഗ്രഹിക്കുന്ന കാര്യങ്ങള്‍ അടക്കമാണ് നടക്കുക.
മൂന്നാം ദിനമായ ജൂലായ് പതിനാലിനാണ് മംഗള്‍ ഉത്സവ് നടക്കുക. അതായത് വെഡ്ഡിംഗ് റിസപ്ഷന്‍ ഈ ദിനത്തിലാണ് നടക്കുക. ഇന്ത്യന്‍ ചിക് ഡ്രെസ് കോഡാണ് ഈ ദിനത്തില്‍ ഉണ്ടാവുക. മുംബൈയിലെ ജിയോ വേള്‍ഡ് സെന്ററിലാണ് ഈ ചടങ്ങുകള്‍ എല്ലാം നടക്കുക. അന്താരാഷ്ട്ര സെന്ററായിട്ടാണ് മുകേഷ് അംബാനി ഇത് നിര്‍മിച്ചിരിക്കുന്നത്.
മലയാളി പണ്ടേ പൊളിയല്ലേ, ഖത്തര്‍ ഫുട്‌ബോള്‍ ടീമില്‍ ഇടം നേടി കണ്ണൂരുകാരന്‍ തഹ്‌സിന്‍ന്‍
വിവാഹവും റിസപ്ഷനുമെല്ലാം ഇവിടെ വെച്ച് നടത്താനാവും. പരമ്പരാഗത ഹിന്ദു വിശ്വാസ പ്രകാരമായിരിക്കും ചടങ്ങുകള്‍ നടത്തുക. മൂന്ന് ദിവസം മുംബൈ ലോകത്തിലെ തന്നെ ഏറ്റവും വലിയ ആഘോഷങ്ങിലൊന്നിനാണ് വേദിയാവാന്‍ പോകുന്നത്. അന്താരാഷ്ട്ര അതിഥികള്‍ വരെ ചടങ്ങിനെത്തും.
നേരത്തെ ഗുജറാത്തിലെ ജാംഗനറില്‍ ആനന്ദ് അംബാനിയുടെ പ്രീവെഡ്ഡിംഗ് ചടങ്ങും നടന്നിരുന്നു. ബോളിവുഡിലെയും ഹോളിവുഡിലെയും പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. പോപ്പ് ഗായിക റിഹാനയടക്കമുള്ളവര്‍ സംഗീത നിശ ഇതില്‍ നടത്തിയിരുന്നു.
മെറ്റാ സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ്, ഭാര്യ പ്രിസ്‌കില ചാന്‍, മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ്, ഡൊണാള്‍ഡ് ട്രംപിന്റെ മകള്‍ ഇവാന്‍ക, കോര്‍പ്പറേറ്റ് നേതാക്കളായ ഗൗതം അദാനി, നന്ദന്‍ നിലേകനി, ആധാര്‍ പൂനാവാല, ക്രിക്കറ്റര്‍മാരായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എംഎസ് ധോണി, രോഹിത് ശര്‍മ, തുടങ്ങിയവരെല്ലാം ചടങ്ങിനെത്തിയിരുന്നു.












Click it and Unblock the Notifications