ബ്രാ കപ്പിന്‍റെ സൈസത്രെ? സ്ത്രീകള്‍ക്ക് ഭക്ഷണത്തിന് 65 ശതമാനം ഡിസ്കൗണ്ടുമായി റസ്റ്റോറന്‍റ്

  • By: sandra
Subscribe to Oneindia Malayalam

ബീജിംങ്: അത്യപൂര്‍വ്വ ഓഫറുമായി വാര്‍ത്തകളില്‍ ഇടം പിടിച്ച് ചൈനീസ് റസ്റ്റോറന്‍റ്. സ്ത്രീകളുടെ സ്തനവലിപ്പത്തിന് അനുസരിച്ചാണ് റസ്റ്റോറന്‍റിന്‍റെ ഓഫറുകളെന്നതാണ് പ്രധാന സവിശേഷത. ബ്രായുടെ കപ്പിന്‍റെ സൈസ് അനുസരിച്ച് അ‍ഞ്ച് ശതമാനം മുതല്‍ 65 ശതമാനം വരെയാണ് ഡിസ്കൗണ്ട്. ഹാങ്ഴോ എന്ന പേരുള്ള ചൈനീസ് തീരദേശ റസ്റ്റോറന്‍റ് അപൂര്‍വ്വമായ ഓഫറിന്‍റെ പേരില്‍ ഏറെ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു.

ആഗസ്ത് മാസത്തിലാണ് ഹാങ്ഴോ നഗരത്തിലെ ഷോപ്പിംഗ് മാളിനുള്ളിലെ റസ്റ്റോറന്‍റ് ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ അത്യാകര്‍ഷകമായ ഓഫറുകളുമായി രംഗത്തെത്തിയത്. ജൂലൈ 31 മുതലാണ് റസ്റ്റോറന്‍റിന്‍റെ ചുവരിന് പുറത്ത് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. നേരത്തെ 2015ല്‍ സുന്ദരികള്‍ക്കും സുന്ദരന്മാര്‍ക്കും മാത്രം പ്രത്യേകം ഓഫര്‍ നല്‍കിക്കൊണ്ട് പ്രവര്‍ത്തിച്ചിരുന്നു. പ്ലാസ്റ്റിസ് സര്‍ജറി ക്ലിനിക്കിലെ ജീവനക്കാരെക്കൊണ്ട് പരിശോധിച്ച ശേഷം മാത്രമായിരുന്നു ഓഫര്‍ നല്‍കിയിരുന്നതെന്ന് മാത്രം.

ട്രെന്‍ഡി ഷെമ്പ്

ട്രെന്‍ഡി ഷെമ്പ്

ട്രെന്‍ഡി ഷെമ്പ് എന്ന് പേരിട്ട ഓഫറിലാണ് ചൈനിയെ ബീച്ച് റസ്റ്റോറന്‍റ് സ്ത്രീകളുടെ സ്തനവലിപ്പത്തിനും ബ്രായുടെ കപ്പിനുമനുസരിച്ച് അത്യപൂര്‍വ്വ ഓഫര്‍ പ്രഖ്യാപിച്ചിട്ടുള്ളത്. കപ്പിന്‍റെ അളവനുസരിച്ച് അഞ്ച് മുതല്‍ 65 ശതമാനം വരെയാണ് ഡിസ്കൗണ്ട് നല്‍കുന്നത്. ഏറ്റവും കൂടിയ സൈസുള്ളയാള്‍ക്ക് കൂടുതല്‍ ഡിസ്കൗണ്ട് എന്നതാണ് ഓഫറിന്‍റെ മാനദണ്ഡം.

പരസ്യം അശ്ലീലമോ!!

പരസ്യം അശ്ലീലമോ!!

ഓഫറിനെക്കുറിച്ച് പരാമര്‍ശിച്ചുകൊണ്ട് റസ്റ്റോറന്‍റ് പുറത്തിറക്കിയ പരസ്യം അശ്ലീലമാണെന്ന് ചൂണ്ടിക്കാണിച്ച് റസ്റ്റോറന്‍റിനെതിരെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. അടിവസ്ത്രം മാത്രം ധരിച്ച് വരിയായി നിരന്നുനില്‍ക്കുന്ന സ്ത്രീകളും അവരുടെ അളവുകളിലുള്ള ബ്രാ കപ്പിനുള്ള ഓഫറുകളുമാണ് പോസ്റ്ററിലുള്ളത്. റസ്റ്റോറന്‍റിന്‍റെ ചുവരുകളിലും പോസ്റ്റര്‍ പതിച്ചിട്ടുണ്ട്.

ഉപയോക്താക്കളുടെ എണ്ണത്തില്‍ വര്‍ധന!

ഉപയോക്താക്കളുടെ എണ്ണത്തില്‍ വര്‍ധന!

ചൈനയിലെ ഷെന്‍ജിയാങ് പ്രവിശ്യയിലെ തീരദേശ റസ്റ്റോറന്‍റ് അത്യപൂര്‍വ്വ ഓഫര്‍
പ്രഖ്യാപിച്ചതോടെ ഉപയോക്താക്കളുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധനവുണ്ടായെന്നാണ് റസ്റ്റോറന്‍റ് അധികൃതരുടെ പക്ഷം. വിമര്‍ശനം ശക്തമായതോടെ പരസ്യ പോസ്റ്റര്‍ റസ്റ്റോറന്‍റിന്‍റെ ചുവരില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. ഉപയോക്താക്കളുടെ പ്രതികരണം ആശാവഹമാണെന്ന് റസ്റ്റോറന്‍റ് മാനേജര്‍ പറയുന്നു.

 എ മുതല്‍ ജി വരെ

എ മുതല്‍ ജി വരെ

ബ്രാ കപ്പിന്‍റെ സൈസ് അനുസരിച്ച് എ മുതല്‍ ജി വരെയുള്ള കപ്പുള്ളവര്‍ക്കാണ് ഓഫര്‍ ലഭിക്കുന്നതിന് യോഗ്യതയുള്ളതെങ്കിലും ജി കപ്പുള്ളവര്‍ക്കാണ് ഏറ്റവുമധികം ഓഫര്‍ ലഭിക്കുക. 65 ശതമാനം ഡിസ്കൗണ്ടില്‍ ഭക്ഷണം കഴിയ്ക്കാമെന്നതാണ് ജി കപ്പിന്‍റെ പ്രത്യേകത.

2015ല്‍ പുതിയ ഓഫര്‍

2015ല്‍ പുതിയ ഓഫര്‍

സുന്ദരികള്‍ക്കും സുന്ദരന്മാര്‍ക്കും മാത്രം പ്രത്യേകം ഓഫര്‍ നല്‍കിക്കൊണ്ട് 2015 കാലഘട്ടത്തില്‍ ചൈനയില്‍ മറ്റൊരു റസ്റ്റോറന്‍റും പ്രവര്‍ത്തിച്ചിരുന്നു. പ്ലാസ്റ്റിക് സര്‍ജറി ക്ലിനിക്കിലെ ജീവനക്കാരെക്കൊണ്ട് പരിശോധിച്ച ശേഷം മാത്രമാണ് ഓഫര്‍ നല്‍കിയിരുന്നതെന്ന് മാത്രം. ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലായിരുന്നു ഈ റസ്റ്റോറന്‍റ്.

English summary
A Chinese restaurant in Hangzhou, the main city of coastal Zhejiang, has come under fire for its adverts showing a line-up of cartoon women dressed in under garments with the slogan “The whole city is looking for BREASTS”.
Please Wait while comments are loading...