ചോക്ലേറ്റ് ഇഷ്ടമുള്ളവരൊക്കെ കഴിച്ച് കൊതി തീർത്തോളൂ; ഇനി കിട്ടിയെന്ന് വരില്ല, വംശനാശ ഭീഷണി, കാരണം...

  • Posted By:
Subscribe to Oneindia Malayalam

ചോക്ലേറ്റ് എല്ലാവർക്കും ഇഷ്ടമാണ്. അതിൽ കുട്ടികളെന്നോ മുതിർന്നവരെന്നെന്നോ വ്യത്യാസമില്ല. എന്നാൽ ഇനി അധികകാലമൊന്നും ചോക്ലേറ്റ് കഴിക്കാൻ കഴിയില്ലെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്. നാൽപ്പത് കൊല്ലത്തിനുള്ളിൽ ചോക്ലേറ്റുകളുടെ ഉൽപ്പാദനം തന്നെ ലോകത്ത് നിന്ന് ഇല്ലാതാകുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. യുഎസ് നാഷണൽ ഓഷ്യാനിക് ആൻഡി അറ്റ്മോസ്ഫിയർ അഡ്മിനിസ്ട്രേഷന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം കൊക്കോയുടെ ഉൽപ്പാദനം കുറഞ്ഞു വരികയാണ്. ഇതാണ് ചോക്ലേറ്റ് ഉൽപ്പാദനം കുറയുമെന്ന് പറയാൻ കാരണം.

കൊക്കോ ഇല്ലാതാകുന്നതോടെ ചോക്ലേറ്റ് വ്യവസായം തന്നെ തകരും. അടുത്ത 30 വർഷംകൊണ്ട് ആഗോള താപനത്തിന്റ ഭാഗമായി അന്തരീക്ഷ താപനില 2.1 സെൽഷ്യസ് വർധിക്കും. ഇത് കൊക്കോയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാകുമെന്നാണ് വിദഗ്ധർ‌ ചൂണ്ടിക്കാട്ടുന്നത്. അടുത്ത വർഷങ്ങളിൽ തന്നെ ചോക്ലേറ്റ് ഇടിവ് ഒരു ലക്ഷം ടണ്ണെങ്കിലും വരുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

പ്രശ്നക്കാരൻ ചൂട്

പ്രശ്നക്കാരൻ ചൂട്

കൊക്കോ ഇല്ലാതായാൽ ചോക്ലേറ്റ് വ്യവസായം തന്നെ തകരും. തണുത്ത് അന്തരീക്ഷത്തിലും സമൃദ്ധമായ മഴയിലുമാണ് കൊക്കോ ചെടികൾ വളരുന്നത്. ചൂട് കൂടുന്നതോടെ കൊക്കോയ്ക്ക് ആവശ്യമായ ജലാംശം ലഭിക്കാതെയാകും.

ഉൽപ്പാദനം പരിമിതപ്പെടുത്തേണ്ടതായി വരും

ഉൽപ്പാദനം പരിമിതപ്പെടുത്തേണ്ടതായി വരും

നിലവിലെ കാലാവസ്ഥ പ്രകാരം ഭൂമദ്ധ്യ രേഖയുടെ തെക്കു വടക്കു ഭാഗത്ത് വെറും 20 ഡിഗ്രികളിലായി മാത്രമായി കൊക്കോ കൃഷി ചുരുങ്ങുമെന്നാണ് പറയുന്നത്. മഴയിൽ കുറവ് വരുന്നതോടെ മഴ കിട്ടുന്ന സ്ഥലങ്ങളിലേക്ക് മാത്രമായി ഉൽപ്പാദനം പരിമിതപ്പെടുത്തേണ്ടതായി വരുമെന്നും വിദഗ്ധർ വ്യക്തമാക്കുന്നു.

ഉൽപ്പാദനം ഇടിയാൻ കാരണം ഇത്...

ഉൽപ്പാദനം ഇടിയാൻ കാരണം ഇത്...

നൂറ് വർഷത്തോളമായി തുടരുന്ന കൊക്കോ കൃഷി രീതിയിൽ മാറ്റം വരുത്താത്തതാണ് ഉൽപ്പാദനം ഇടിയാനുള്ള പ്രധാന കാരണം. വികസ്വര രാജ്യങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട വിഭവമായ ചോക്ലേറ്റിന്റെ അളവിൽ കുറവ് വരുമെന്ന് കഴിഞ്ഞ വർഷം തന്നെ വിദഗ്ധർ പ്രവചിച്ചിരുന്നു. അടുത്ത വർഷം ചോക്ലേറ്റ് ഇടിവ് ഒരു ലക്ഷം ടണ്ണെങ്കിലും വരുമെന്നാണ് റിപ്പോർട്ടുകൾ.

സംഭരണം കൂട്ടാൻ കഴിയുന്നില്ല

സംഭരണം കൂട്ടാൻ കഴിയുന്നില്ല

പത്ത് കോക്കോ ചെടികളിൽ നിന്നുള്ള കായകളും അതിൽ നെയ്യഗും ചേർത്താണ് 286 ചോക്ലേറ്റ് ബാറുകൾ നിർമ്മിക്കുന്നത്. ചോക്ലേറ്റ് ഉൽപ്പാദന മേഖലകളിലേക്ക് നിരവധി പേരാണ് കടന്നു വരുന്നത്. എന്നാൽ ഉൽപ്പാദനം വർധിക്കുന്നതിനനുസരിച്ച് കൊക്കോയുടെ സംഭരണം കൂട്ടാൻ സാധിക്കുന്നില്ല എന്നതാണ് വെല്ലുവിളി.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Chocolate May Be Extinct by 2050, According to Scientists

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്