ഇന്ത്യയിലെ കടല്‍വെള്ളത്തിലുള്ളത് ടണ്‍ കണക്കിന് അമൂല്യ നിധികള്‍!! കണ്ടെത്തല്‍!!

Subscribe to Oneindia Malayalam

കല്‍ക്കത്ത: ഇന്ത്യയിലെ കടല്‍വെള്ളത്തിലുള്ളത് ടണ്‍ കണക്കിന് അമൂല്യ നിധികളെന്ന് കണ്ടെത്തല്‍. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ(ജിഎസ്‌ഐ)യിലെ ശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടിത്തം നടത്തിയിരിക്കുന്നത്. ടണ്‍ കണക്കിന് അമൂല്യങ്ങളായ ലോഹങ്ങളും മുത്തുകളും ധാതുക്കളും ഇന്ത്യയിലെ കടല്‍ ജലത്തില്‍ ഉണ്ടെന്നാണ് ഇവരുടെ കണ്ടെത്തല്‍.

മംഗലൂരു, ചെന്നൈ, മന്നാര്‍ നദീതടം, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ കടല്‍ വിഭവങ്ങളുടെ വലിയ ശേഖരം തന്നെ ഉള്ളതായി നേരത്തേ കണ്ടെത്തിയിരുന്നു. ചുണ്ണാമ്പ്, ഫോസ്‌ഫേറ്റ് സമൃദ്ധമായ ലവണങ്ങള്‍, ഹൈഡ്രോകാര്‍ബണുകള്‍, മൈക്രോ നൊഡ്യൂളുകള്‍, എന്നിവ ധാരാളമായി ഈ പ്രദേശങ്ങളിലുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.

china

കര്‍വാര്‍, മംഗളൂരു, ചെന്നൈ തീരങ്ങളില്‍ ഫോസ്‌ഫേറ്റിന്റെ അംശം കൂടുതലുള്ള കടല്‍ജലമാണുള്ളതെന്നും കണ്ടെത്തിയിരുന്നു. ജിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ(ജിഎസ്‌ഐ)യിലെ സമുദ്ര സൗദികാമ, സമുദ്ര രത്‌നാകര്‍, സമുദ്ര കൗസ്തുഭ എന്നീ റിസേര്‍ച്ച് വെസലുകളാണ് പ്രകൃതി വിഭവങ്ങളുടെ മാപ്പിങ്ങ് നടത്തിയത്.

English summary
Geologists strike seabed ‘treasure’ in Indian waters
Please Wait while comments are loading...