ആണുങ്ങള്‍ ഇത്രയ്ക്ക് 'ഫെറ്റിഷ്' ആണോ... പെണ്ണിന്റെ അടി വാങ്ങാന്‍ വേണ്ടി മാത്രം പോകുന്നവര്‍

  • By: രശ്മി നരേന്ദ്രൻ
Subscribe to Oneindia Malayalam

ലണ്ടന്‍: വിസ്മയിപ്പിക്കുന്ന ആഗ്രഹങ്ങളാണ് പലര്‍ക്കും ഉണ്ടാവുക. പണാധിപത്യത്തിന്റെ കാലത്ത് ആ ആഗ്രഹങ്ങളൊക്കെ സഫലമാക്കിക്കൊടുക്കാനും ആളുകളുണ്ടാവും.

നോര്‍ത്ത് ലണ്ടനിലെ ഒരു ജിമ്മിനെ കുറിച്ച് കേട്ടാല്‍ ആരായാലും ഒന്ന് അത്ഭുതപ്പെട്ട് പോകും. ശരീരം നന്നാക്കാന്‍ വേണ്ടിയല്ല ഇവിടെ ആണുങ്ങള്‍ പോകുന്നത്, ശരീരം 'കേടാക്കാന്‍' വേണ്ടി ആണെന്നതാണ് സത്യം.

സുന്ദരികളായി റസ്ലര്‍മാരുമായി ഗുസ്തി പിടിച്ച് കൊടിയ പരാജയം ഏറ്റുവാങ്ങാനാണ് ആളുകള്‍ ഇവിടെ എത്തുന്നത്. അതിന് വേണ്ടി ത്രെ പണം പോലും പൊടിപൊടിക്കാന്‍ ആളുകള്‍ തയ്യാറാണത്രെ!!!

ആണുങ്ങളുടെ ഓരോ കൊതികളേ

സ്ത്രീകളുമായി മല്‍പ്പിടിത്തതില്‍ ഏര്‍പ്പെടുക, പിന്നെ അതില്‍ പരാജയപ്പെടുക... ഇതൊക്കെ കൊതിക്കുന്ന ആണുങ്ങളുണ്ടാകുമോ? ഉണ്ടെന്ന് തന്നെ പറയേണ്ടി വരും.

ലണ്ടനിലെ ജിം

സൗത്ത് ലണ്ടനിലെ ഈ ജിമ്മില്‍ പുരുഷന്‍മാര്‍ പ്രധാനമായും വരുന്നത് ശരീരം നന്നാക്കാനല്ല. വനിത റസ്ലര്‍മാരുമായി മല്‍പ്പിടിത്തത്തില്‍ ഏര്‍പ്പെടാനാണ്.

അവിടെയുണ്ട് ഒരു 'സബ്മിഷന്‍ റൂം'

ഈ ജിമ്മില്‍ ഒരു 'സബ്മിഷന്‍ റൂം' ുണ്ട്. അവിടെ വച്ചാണ് ഈ മല്‍പ്പിടിത്തം ഒക്കെ നടക്കുന്നത്. സുന്ദരികളായ റസ്ലര്‍മാര്‍ ആണുങ്ങളെ കീഴ്‌പ്പെടുത്തുക തന്നെ ചെയ്യും.

ആരാണ് തോല്‍പിക്കേണ്ടത്... തിരഞ്ഞെടുക്കാം

ഏത് സുന്ദരിയുടെ അടി കിട്ടിയാണ് തോല്‍ക്കേണ്ടത് എന്ന കാര്യം പുരുഷന്‍മാര്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവസരവും ഇവിടെ ഉണ്ട്. 23 സുന്ദരികള്‍ ഉണ്ട് ഇവിടെ.

അല്‍പ വസ്ത്രധാരികളായ ഗുസ്തിക്കാരികള്‍

തങ്ങളുമായി മല്‍പ്പിടിത്തം നടത്തേണ്ട പെണ്‍കുട്ടിയുടെ വസ്ത്രം പോലും ഇടികൊള്ളുന്ന ആള്‍ക്ക് തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ട്. പലരും അല്‍പവസ്ത്രമാണ് തിരഞ്ഞെടുക്കാറുള്ളതത്രെ. പക്ഷേ ഒരു പരിധിവിട്ട് വസ്ത്രം കുറയ്ക്കാനുള്ള അനുവാദം ഇവിടെയില്ല.

എത്ര രൂപ കൊടുക്കണം

ഒരു സെഷന് 12,000 ഇന്ത്യന്‍ രൂപയാണ് ഈ ജിമ്മില്‍ ഈടാക്കുന്നത്. വെറുതേ് ഇടി കൊണ്ട് തോല്‍ക്കാനുള്ള പണം!!! 2011 ല്‍ ആണ് ഈ ജിം തുടങ്ങുന്നത്.

കസ്റ്റമേഴ്‌സിന് ഒരു കുറവും ഇല്ല

കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും കസ്റ്റമേഴ്‌സിന്റെ കാര്യത്തില്‍ ഒരു കുറവും ഇല്ല. 19 കാരന്‍ മുതല്‍ 70 കാരന്‍ വരെ തങ്ങളുടെ ഇടപാടുകാരായി എത്താറുണ്ടെന്നാണ് ഉടമ പിപ്പ പറയുന്നത്.

ചിലര്‍ക്കാണെങ്കില്‍ വിഭ്രമാത്മക ആഗ്രഹങ്ങള്‍

ചില ഇടപാടുകാര്‍ക്ക് വിഭ്രമാത്മകമായ ആഗ്രഹങ്ങളും ഉണ്ടാകാറുണ്ടത്രെ. പരിധിവിടാത്ത എല്ലാ കാര്യങ്ങളും ഇവര്‍ സാധിച്ച് നല്‍കുകയും ചെയ്യും.

English summary
Men In This Fetish Gym Pay Over Rs 12,000 To Get Beaten Up By Female Wrestlers Of Their Choice. സ്ത്രീകളുടെ ഇടി വാങ്ങിക്കാന്‍ വേണ്ടി ഒരു ജിം
Please Wait while comments are loading...