സമയം കുറവ്, ചെലവ് കുറവ്,ചര്‍മ്മം കണ്ടാല്‍ പ്രായം പറയിക്കാതിരിക്കാന്‍ സര്‍ജറി!!!

Subscribe to Oneindia Malayalam

എന്നും ചെറുപ്പം നിലനിര്‍ത്താനാഗ്രഹിക്കാത്തവരായി ആരുണ്ട്? ചെറുപ്പം മനസ്സിലാണെന്നൊക്കെ പറയുമെങ്കിലും മുഖത്തും ശരീരത്തിലും അത് കാണണമെന്ന് ഒരിക്കലെങ്കിലും തോന്നാത്തവരുണ്ടാകില്ല. ഒരുപാട് ചികിത്സകള്‍ നിലവിലുണ്ടെങ്കിലും അവയൊക്കെ ചിലവേറിയതും പാര്‍ശ്വഫലങ്ങള്‍ ഉള്ളവയുമായിരിക്കും. '4ഡി ഫേഷ്യല്‍ റീജുവനേഷന്‍ ആന്‍ഡ് ഫേസ് ലിഫ്റ്റ്' എന്നാണ് സര്‍ജറിയുടെ പേര്.

എങ്ങനെ?

എങ്ങനെ?

ചര്‍മ്മത്തിലെ കൊളാജന്റെ പ്രവര്‍ത്തനം കൂടുതല്‍ ത്വരിതപ്പെടുകത്തുകയാണ് ആദ്യം ചെയ്യുന്നതെന്ന് ഈസ്‌തെറ്റിക് ലേസര്‍ വിദഗ്ധയായ ഡോക്ടര്‍ ഗൗരി ദേശായി പറയുന്നു. ഇത് സ്‌കിന്‍ ടോണും ചര്‍മ്മത്തിന്റെ ഇലാസ്തികതയും വര്‍ധിപ്പിക്കുന്നു

വേണ്ടത് കുറഞ്ഞ സമയം

വേണ്ടത് കുറഞ്ഞ സമയം

ചര്‍മ്മത്തിന്റെ സ്വഭാവം അനുസരിച്ച് നാലു മുതല്‍ ആറു സിറ്റിങ്ങുകള്‍ കൊണ്ട് ചികിത്സ പൂര്‍ത്തിയാകും. ഓരോ സിറ്റിങ്ങും അര മണിക്കൂര്‍ വീതം മാത്രമാണെടുക്കുക. ഒരുപാട് സമയം ഇതിനായി മാറ്റിവെയ്‌ക്കേണ്ടതില്ലെന്ന് സാരം.

ചെലവ്

ചെലവ്

ഒരു സര്‍ജറിയുടെ ഫലം രണ്ട് വര്‍ഷത്തോളം നിലനില്‍ക്കും. നാല് അല്ലെങ്കില്‍ ആറ് സിറ്റിങ്ങുകള്‍ക്ക് ചെലവാകുന്ന തുക 40,000 രൂപയാണ്.

 ആര്‍ക്കുവേണ്ടി

ആര്‍ക്കുവേണ്ടി

ചെറുപ്പത്തിലേ വാര്‍ദ്ധക്യം തോന്നിക്കുന്ന ചര്‍മ്മം ഉള്ളവര്‍ വിഷമിക്കേണ്ട. ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ 40 വയസ്സിനു മുകളില്‍ പ്രായമുള്ള ആര്‍ക്കും ഈ സര്‍ജറി ചെയ്യാം. ജീവിതസമ്മര്‍ദ്ദവും രോഗങ്ങളും മൂലം ചര്‍മ്മത്തിന് വാര്‍ദ്ധക്യം ബാധിച്ച 30 കാര്‍ക്കും പരീക്ഷിക്കാവുന്നതതാണ്.

 ഡയറ്റ് നിയന്ത്രിക്കേണ്ട

ഡയറ്റ് നിയന്ത്രിക്കേണ്ട

'4ഡി ഫേഷ്യല്‍ റീജുവനേഷന്‍ ആന്‍ഡ് ഫേസ് ലിഫ്റ്റ്' സര്‍ജറിക്ക് വിധേയരാകുന്നവര്‍ ഭക്ഷണകാര്യത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരേണ്ട ആവശ്യമില്ല. മരുന്നുകള്‍ കഴിക്കുന്നതിനും പ്രശ്‌നമില്ല.

English summary
How to get youthful skin by 4D facial rejuvenation and face lift in a non-invasive way
Please Wait while comments are loading...