നിങ്ങള്‍ മരണം സ്വപ്നം കാണാറുണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം, സ്വര്‍ണ്ണം ശുഭസൂചനയോ!

 • Written By:
Subscribe to Oneindia Malayalam
cmsvideo
  സ്വർണം, വിവാഹം, മരണം: ഇവ സ്വപ്നം കാണാറുണ്ടോ? | Oneindia Malayalam

  സ്വപ്നത്തിലും നിമിത്തങ്ങളിലുമെല്ലാം വിശ്വസിക്കുന്നവരാണ് മലയാളികളില്‍ പലരും. കാണുന്ന സ്വപ്നങ്ങള്‍ അതേ പടി ഓര്‍ത്തിരിക്കുന്നവരും കാണുന്നതോടെ മറന്നുപോകുന്നവും ഇക്കൂട്ടത്തിലുണ്ട്. എന്നാല‍ സ്വപ്നങ്ങളുടെ അര്‍ത്ഥം സംബന്ധിച്ച് പലര്‍ക്കും സംശയങ്ങളും ആശങ്കകളുമുണ്ട്. സ്വപ്നത്തില്‍ മരണവും ജനനവും സ്വപ്നം കാണുന്നവരും പേടി സ്വപ്നങ്ങള്‍ ഉറക്കം നഷ്ടമാകുന്നവരും പലപ്പോഴും ചിന്തിക്കുന്നത് കണ്ടുകഴിഞ്ഞ സ്വപ്നത്തിന്‍റെ അര്‍ത്ഥം എന്താകുമെന്നാണ്.

  പാമ്പിനെ സ്വപ്നം കാണുന്നത് സംബന്ധിച്ചും ചില വിശ്വാസങ്ങള്‍ മലയാളികള്‍ക്കിടയില്‍ നിലവിലുണ്ട്. ഇതിനെ ഭക്തിയുടെ നിറംനല്‍കി സമീപിക്കുന്നവരും ലൈംഗികതയുടെ നിറം നല്‍കി സമീപിക്കുന്നവരുമുണ്ട്.

   സ്വര്‍ണ്ണം സ്വപ്നം കണ്ടാല്‍

  സ്വര്‍ണ്ണം സ്വപ്നം കണ്ടാല്‍


  സ്വപ്നത്തില്‍ സ്വര്‍ണ്ണം കണ്ടാല്‍ ഭാവിയില്‍ കൂടുതല്‍ പണം ചെലവഴിക്കാനുണ്ട് എന്നതിന്‍റെ സൂചനകളാണുള്ളത്. വിവാഹം, ഒഴിവുകാല ആഘോഷം, വലിയ ഷോപ്പിംഗ് ​​എന്നിവ നിങ്ങളെ കാത്തിരിക്കുന്നുവെന്നാണ് സ്വപ്നത്തില്‍ സ്വര്‍ണം കാണുന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. ശുഭകരമായ ചടങ്ങുകളില്‍ പങ്കെടുക്കാനും ഇത്തരം സ്വപ്നം കാണുന്നവര്‍ക്ക് കഴിയും.

   സ്വര്‍ണ്ണം അണിഞ്ഞത് സ്വപ്നം കണ്ടാല്‍

  സ്വര്‍ണ്ണം അണിഞ്ഞത് സ്വപ്നം കണ്ടാല്‍


  ആരെങ്കിലും സ്വര്‍ണ്ണം അണിഞ്ഞത് സ്വപ്നം കാണുന്നത് അത്ര ശുഭസൂചനയല്ല. ഇത് അടുത്ത ബന്ധുവോ സുഹൃത്തോ മരിക്കും ​എന്നുള്ള സൂചനയാണ് നല്‍കുന്നത്. വിവാഹ ബന്ധം നഷ്ടമാകാനുള്ളതും സുഹൃത്ത് ബന്ധം നഷ്ടമാകുന്നുവെന്നതിന്‍റെ സൂചനകളുമാണ് ഇത്തരം സ്വപ്നങ്ങള്‍ നല്‍കുന്നത്.

  സ്വര്‍ണ്ണം സമ്മാനിക്കുന്നത് ശുഭസൂചനയോ!

  സ്വര്‍ണ്ണം സമ്മാനിക്കുന്നത് ശുഭസൂചനയോ!

  ജീവിത പങ്കാളിയ്ക്ക് സ്വര്‍ണ്ണം സമ്മാനിക്കുന്നതായി സ്വപ്നം കണ്ടാല്‍ നിങ്ങള്‍ കൂടുതല്‍ പണം സമ്പാദിക്കാന്‍ പോകുന്നുവെന്ന സൂചനകളാണുള്ളത്. പുതിയ പദ്ധതികള്‍ തുടങ്ങാനിരിക്കുന്നതിന്‍റെ ശുഭപ്രതീക്ഷയാണ് ഇതിന് പിന്നിലെന്നും പ്രവചനമുണ്ട്. നീണ്ട അവധിക്കാലം ആഘോഷിക്കാനുള്ള സാധ്യതകളും ഇവിടെയുണ്ട്.

   വിവാഹം കണ്ടാല്‍

  വിവാഹം കണ്ടാല്‍

  വിവാഹം കഴിക്കുന്നത് സ്വപ്നം കണ്ടാല്‍ വിവാഹമോ പ്രണയമോ സൗഹൃദമോ ഉള്‍പ്പെടെയുള്ള ഏതെങ്കിലും ബന്ധത്തിന്‍റെ തുടക്കത്തിന്‍റെ സൂചനയാണ്.

   മരണം കണ്ടാല്‍!

  മരണം കണ്ടാല്‍!

  മരണം സ്വപ്നം കണ്ടാല്‍ ഏതെങ്കിലും ബന്ധത്തിന്‍റെയോ കാലഘട്ടത്തിന്‍റെയോ അന്ത്യം അടുത്തിട്ടുണ്ട് എന്ന സൂചനയാണുള്ളത്. ഏതെങ്കിലും തരത്തിലുള്ള ആശങ്കകള്‍ പരിഹരിക്കാനിരിക്കുന്നുവെന്ന ശുഭപ്രതീക്ഷയും മരണം സ്വപ്നം കാണുന്നവര്‍ക്ക് പുലര്‍‌ത്താന്‍ കഴിയും.

  English summary
  Dreams are weird and scary sometimes but they actually mean a lot and are actually windows into our subconscious. Seeing certain objects or situations like jewelry have been proven to mean particular things. Let''s find out what it means.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്