കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഇത്ര വിശ്വാസമില്ലാത്തവരെങ്ങനെ ഒന്നിച്ച് ജീവിക്കും...?'; ടിക് ടോക് ദമ്പതികളുടെ ഈ പ്രതിജ്ഞ നിങ്ങളെ ഞെട്ടിക്കും!

Google Oneindia Malayalam News

ടിക് ടോക് അതിവേഗം ജനപ്രിയമായ ആപ്പാണ്. വീഡിയോ ഷെയറിംഗ് ആപ്പായ ടിക് ടോക് ഇന്ത്യയില്‍ നിരോധിച്ചെങ്കിലും മറ്റിടങ്ങളില്‍ വളരെ സജീവമായി തന്നെ മുന്നോട്ട് പോകുകയാണ്. ടിക് ടോക് വീഡിയോകളില്‍ പ്രത്യക്ഷപ്പെട്ട പല താരങ്ങളും ഇന്ന് ലോകപ്രശസ്തരാണ്. അത്തരത്തില്‍ ടിക് ടോകില്‍ വളരെ പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ട ദമ്പതികളാണ് അമേരിക്കയിലെ ജേഡനും ആന്‍ഡി മക്ഗ്രൂവും.

അടുത്തിടെ ടിക് ടോക്കില്‍ ഇവര്‍ പോസ്റ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ച വിഷയമാകുന്നത്. പരസ്പര സമ്മതത്തോടെ തങ്ങള്‍ മുന്നോട്ടുള്ള ജീവിതത്തിനായി മൂന്ന് നിയമങ്ങള്‍ പാലിക്കാന്‍ തീരുമാനിച്ചു എന്നാണ് ജേഡനും ആന്‍ഡി മക്ഗ്രൂവും പറയുന്നത്. ഇതിന് പിന്നാലെ വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉന്നയിക്കുന്നവരുടെ കമന്റുകള്‍ നിറയുകയാണ്. സംഭവം എന്താണെന്ന് നോക്കാം...

1

Image Credit: TikTok@Jadenandandy

ടിക് ടോക്കില്‍ നിരന്തരം വീഡിയോ പങ്ക് വെക്കുന്നവരാണ് ജേഡനും ആന്‍ഡി മക്ഗ്രൂവും. അടുത്തിടെ പരസ്പരം അനുസരിക്കുന്ന മൂന്ന് നിയമങ്ങള്‍ പാലിക്കാന്‍ തങ്ങള്‍ തീരുമാനിച്ചു എന്നാണ് ജേഡനും ആന്‍ഡി മക്ഗ്രൂവും വീഡിയോയിലൂടെ പറഞ്ഞത്. എന്നാല്‍ ഇതിന് പിന്നാലെ തങ്ങള്‍ക്ക് ലഭിച്ച പ്രതികരണത്തില്‍ അമ്പരന്നിരിക്കുകയാണ് ജേഡനും ആന്‍ഡി മക്ഗ്രൂവും.

മദമിളകിയ 'കബാലി' റോഡില്‍ കലിപ്പില്‍, രക്ഷപ്പെടാന്‍ 8 കിലോമീറ്റര്‍ റിവേഴ്‌സ് ഗിയറില്‍ പോയി ബസ്, വീഡിയോമദമിളകിയ 'കബാലി' റോഡില്‍ കലിപ്പില്‍, രക്ഷപ്പെടാന്‍ 8 കിലോമീറ്റര്‍ റിവേഴ്‌സ് ഗിയറില്‍ പോയി ബസ്, വീഡിയോ

2

Image Credit: TikTok@Jadenandandy

പരസ്പരം ഇരുവരും സമ്മതിച്ച നിയമങ്ങള്‍ ഇനി പറയുന്നവയാണ്. ആഴ്ചയില്‍ ഏഴ് ദിവസും 24 മണിക്കൂറിലും തങ്ങളുടെ ലൊക്കേഷന്‍ പരസ്പരം അയച്ച് കൊടുക്കും എന്നുള്ളതാണ് ഒന്നാമത്തെ റൂള്‍. തങ്ങളുടെ എല്ലാ പാസ് വേര്‍ഡും പരസ്പരം പങ്കുവെക്കുമെന്നും രഹസ്യങ്ങളുണ്ടാകില്ല എന്നുമാണ് രണ്ടാമത്തെ റൂള്‍. എതിര്‍ലിംഗത്തില്‍പ്പെട്ടയാളുമായി ഒറ്റക്ക് പോകില്ല എന്നൊക്കെയാണ് മൂന്ന് റൂള്‍.

വരുമാനം കോടികള്‍, ആഡംബര വാഹനങ്ങളുടെ നീണ്ടനിര, കൊട്ടാരം...; സാനിയയുടെയും മാലിക്കിന്റേയും ആസ്തി കേട്ടോവരുമാനം കോടികള്‍, ആഡംബര വാഹനങ്ങളുടെ നീണ്ടനിര, കൊട്ടാരം...; സാനിയയുടെയും മാലിക്കിന്റേയും ആസ്തി കേട്ടോ

3

Image Credit: TikTok@Jadenandandy

എന്നാല്‍ പ്രതീക്ഷിച്ചതിലും വലിയ ചര്‍ച്ചയാണ് ജേഡനും ആന്‍ഡി മക്ഗ്രൂവിനും തങ്ങളുടെ വീഡിയോ അപ്ലോഡ് ചെയ്ത ശേഷം ലഭിച്ചിരിക്കുന്നത്. നിയമങ്ങള്‍ അനാവശ്യമല്ലേ എന്നും എന്തിനാണ് ഇത്ര കര്‍ശന സ്വഭാവമുള്ള നിയമങ്ങള്‍ എന്നുമാണ് പലരും ചോദിക്കുന്നത്. നിങ്ങള്‍ പരസ്പരം വളരെയധികം വിശ്വസിക്കുന്നെങ്കില്‍ എന്തിനാണ് അവസാനത്തെ നിയമം എന്നാണ് ഒരാള്‍ ചോദിക്കുന്നത്.

'റിയാലിറ്റി ഷോ പ്രൊമോഷന്‍ ആയിരുന്നല്ലേ... ചീപ്പായി പോയി'; സാനിയയോടും മാലിക്കിനോടും സോഷ്യല്‍ മീഡിയ'റിയാലിറ്റി ഷോ പ്രൊമോഷന്‍ ആയിരുന്നല്ലേ... ചീപ്പായി പോയി'; സാനിയയോടും മാലിക്കിനോടും സോഷ്യല്‍ മീഡിയ

4

രണ്ട് പേര്‍ക്കും പരസ്പര വിശ്വാസം കുറവാണ് എന്നാണല്ലോ തോന്നുന്നത് എന്നാണ് വേറൊരാള്‍ പറയുന്നത്. രണ്ട് പേര്‍ക്കും ടോക്‌സിക് ആണെന്ന് തോന്നുന്നു എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തിരിക്കുന്നത്. എന്നാല്‍ ആദ്യത്തെ നിയമമായ ലൊക്കേഷന്‍ ഷെയറിംഗ് സുരക്ഷയ്ക്ക് നല്ലതാണ് എന്ന് വാദിക്കുന്നവരുമുണ്ട്. അതേസമയം വീഡിയോയ്ക്ക് പിന്നാലെ പ്രതികരണവുമായി ജേഡന്‍ രംഗത്തെത്തി.

5

താനും ഭര്‍ത്താവും ക്രിസ്ത്യാനികളാണ് എന്നും തങ്ങളുടെ വിശ്വാസത്തില്‍ വേരൂന്നിയാണ് വിവാഹം കഴിച്ചത് എന്നും ജേഡന്‍ പറയുന്നു. ഇവ കാലാകാലങ്ങളില്‍ അനുഭവത്തിന്റെ പശ്ചാത്തലത്തില്‍ ഞങ്ങളുടെ ബന്ധത്തില്‍ ഞങ്ങള്‍ അംഗീകരിച്ച കാര്യങ്ങളാണ്. പുതിയതായി കൊണ്ടുവന്ന നിയമമൊന്നുമല്ല എന്നും ജേഡന്‍ പറയുന്നു. പക്ഷേ ആളുകള്‍ അങ്ങനെ വ്യാഖ്യാനിച്ചുവെന്ന് തോന്നുന്നു എന്നും അവര്‍ പറഞ്ഞു. ഇവ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതത്തില്‍ ഞങ്ങള്‍ ചെയ്യുന്ന കാര്യങ്ങള്‍ മാത്രമാണ് അവ എത്രത്തോളം വിവാദപരമാണെന്ന് കണ്ട് ഞങ്ങള്‍ ഞെട്ടിപ്പോയി.

English summary
this US Tik Tok couples three rules will shocking you
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X