
ശ്വാസമടക്കി മാത്രം കാണുക; റെയില്‍ പാളത്തിനും പ്ലാറ്റ്ഫോമിനും ഇടയില്‍ അമ്മയും മകനും, അത്ഭുതം
കല്‍ബുര്‍ഗി: കര്‍ണാടകയിലെ ഒരു റെയില്‍വെ സ്റ്റേഷനില്‍ നിന്നും പുറത്തുവരുന്ന വീഡിയോ എല്ലാവരെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. റെയില്‍ പാളത്തിലൂടെ ട്രെയിന്‍ കടന്നു പോകുമ്പോള്‍ പരസ്പരം ചേര്‍ത്ത് പിടിച്ച് കരയുന്ന അമ്മയുടെയും മകന്റെയും വീഡിയോയാണിത്. പാളം മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രെയിന്‍ സമീപത്ത് എത്തിയതോടെയാണ് അമ്മയ്ക്ക് ഇങ്ങനെ ചെയ്യേണ്ടി വന്നത്.
പ്ലാറ്റ്ഫോമിന് താഴെയുള്ള ചുമരില്‍ ചാരി ചേര്‍ത്തുപിടിച്ച് നില്‍ക്കുകയായിരുന്നു ഇവര്‍. കല്‍ബുര്‍ഗി റെയില്‍വെ സ്റ്റേഷനില്‍ വച്ചായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം. രണ്ട് പേര്‍ക്കും കയറാനുള്ള ട്രെയിന്‍ നിര്‍ത്തുന്ന പ്ലാറ്റ്ഫോമിലേക്ക് എളുപ്പത്തില്‍ കയറുന്നതിന് വേണ്ടിയാണ് ഇവര്‍ ഇങ്ങനെ ചെയ്തത്. എന്നാല്‍ പാളത്തില്‍ നിന്ന് പ്ലാറ്റ്ഫോമിലേക്ക് കയറുന്നതിന് മുമ്പ് തന്നെ ട്രെയിന്‍ വന്നു. ട്രെയിന്‍ കടന്നുപോകുന്നത് വരെ ആ ചുമരിന് സമീപം ഇരിക്കാന്‍ മാത്രമേ അവര്‍ക്ക് സാധിക്കുകയുള്ളൂ.
'അമ്മ ഈ ചിത്രങ്ങള്‍ കാണാതിരിക്കട്ടെ': ആരാധകർക്കിടിയില്‍ കൗതുമുണർത്തി റിതുവിന്റെ പുതിയ ചിത്രം
ട്രെയിന്‍ പോകുന്നതുവരെ പരസ്പരം മുറുകെ പിടിക്കുന്ന അമ്മയുടെയും മകന്റെയും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ട്രെയിന്‍ കടന്നുപോകുന്നത് വരെ ശ്വാസമടക്കി മാത്രമാണ് ഈ വീഡിയോ നമുക്ക് കാണാന്‍ സാധിക്കൂ. ശരിക്കും പറഞ്ഞാല്‍ അത്ഭുതകരമായ രക്ഷപ്പെടല്‍ എന്നും വേണം പറയാന്‍.