ആപ്പിളിന്റെ ഓരോ പരിപാടികളേ; ആലിബാബയിൽ അടിപൊളി ഓഫർ, ഐഫോൺ 16 പ്രോ 29,593 രൂപയ്ക്കോ?
ഐഫോൺ മോഡലുകൾക്ക് അത്രയധികം ഓഫറുകളാണ് നിലവിൽ ആപ്പിൾ നൽകി വരുന്നത്. അതിന്റെ കാരണം എന്തെന്ന് വച്ചാൽ മറ്റ് കമ്പനികളുടെ ഓഫറുകൾ വച്ച് നോക്കുമ്പോൾ ഐഫോൺ നല്ല രീതിയിൽ വിൽപ്പന നടത്തുന്നുണ്ട് എന്നതാണ്. അവയുടെ കിടിലൻ സ്പെസിഫിക്കേഷനുകൾ, മറ്റ് പ്രത്യേകതകൾ എന്നിവയൊക്കെ അതിന്റെ കാരണങ്ങളിൽ ചിലതാണ്. അതിന് പുറമേ കമ്പനിയുടെ ബ്രാൻഡ് വാല്യൂ കൂടി ഇതിന് സാഹചര്യം ഉണ്ടാക്കുന്നു.
സകല പ്രൗഢിയും എടുത്തുകാണിക്കുന്ന മോഡൽ വിപണിയിൽ എത്തിയിട്ട് അധിക നാളുകൾ ആയിട്ടില്ല. ഐഫോൺ 17 സീരീസിലെ ഫോണുകളായിരുന്നു അവ. പുതിയ മോഡൽ എത്തിയിട്ടും പഴയ ഫോണുകളുടെ വിൽപ്പന പൊടിപൊടിക്കുകയാണ് ഈ ഫോണുകളുടെ. പ്രധാനമായും ഇവയുടെ ഹൈ എൻഡ് മോഡലുകളായ പ്രോ, പ്രോ മാക്സിന് തന്നെയാണ് ഏറെ ആവശ്യക്കാരുള്ളത്. കൂടാതെ ഉത്സവ കാല ഓഫറിൽ ഫോണുകൾക്ക് വമ്പൻ കിഴിവും ലഭിക്കാറുണ്ട്.

ആപ്പിളിന്റെ തന്നെ കരുത്തുറ്റ മോഡലായ ഐഫോൺ 16 സീരീസിനും ഇത്തരത്തിലുള്ള ഒട്ടേറെ ഓഫറുകൾ കമ്പനി നൽകി വരുന്നുണ്ട്. പുതിയ 17 സീരീസ് വരുന്നെങ്കിലും രണ്ടാംതരക്കാരായി ഈ മോഡലിനെ ആരും തള്ളിപറഞ്ഞിട്ടില്ലെന്ന് വിൽപ്പന കണക്കുകൾ തെളിയിക്കുന്നതാണ് ഇപ്പോഴത്തെ സ്ഥിതി. ഈ സീരിസിലെ തന്നെ ഏറ്റവും നല്ല മോഡലായ ഐഫോൺ 16 പ്രോയ്ക്ക് കിടിലൻ ഓഫറാണ് ഇപ്പോൾ അവർ പ്രഖ്യാപിച്ചിരിക്കുന്നത്.
ഐഫോൺ 16 പ്രോ ഓഫറുകൾ
അലിബാബയിൽ ഐഫോൺ 16 പ്രോ മാക്സ് 29,593-ന് ലിസ്റ്റ് ചെയ്തിരിക്കുന്നത് പലരെയും ആകർഷിച്ചേക്കാം. പത്ത് യൂണിറ്റിലധികം മൊത്തമായി ഓർഡർ ചെയ്യുകയാണെങ്കിൽ, ഒരു യൂണിറ്റിന് 25,353 മാത്രം നൽകിയാൽ മതിയെന്ന അതിശയിപ്പിക്കുന്ന ഓഫറും ലഭ്യമാണ്. എന്നാൽ, പ്രമുഖ ഇ-കൊമേഴ്സ് സൈറ്റുകളിൽ 1,34,999-ന് വിപണനം ചെയ്യുന്ന ഐഫോൺ 16 പ്രോ മാക്സ്, അലിബാബയിലെ ഈ വിലക്കുറവിൽ ലഭ്യമാവുന്നത് പലരിലും സംശയമുണർത്തുന്നുണ്ട്.
ഈ ലിസ്റ്റിംഗ് അലിബാബയിൽ നൽകിയിരിക്കുന്നത് ഡോങ്ഗുവാൻ ഡോങ്ഷിൻ ഇന്റർനാഷണൽ ട്രേഡ് കോ. ലിമിറ്റഡ് ആണ്. സൂക്ഷ്മമായി പരിശോധിച്ചാൽ, അലിബാബയിലെ വിൽപ്പനക്കാർ തങ്ങളുടെ ഉൽപ്പന്ന വിവരങ്ങളിൽ 'ഐഫോൺ' എന്നോ 'ആപ്പിൾ' എന്നോ സാധാരണയായി പരാമർശിക്കാറില്ല എന്നൊരു പ്രത്യേകതയുണ്ട്. പകരം അവർ '16 പ്രോ മാക്സ്' എന്ന് മാത്രമാണ് ഉപയോഗിക്കുന്നത്. ഇത് ഇത്തരം ഇടപാടുകളിലെ വിശ്വാസ്യതയെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നു.
ഐഫോൺ 16 പ്രോ ഫീച്ചറുകൾ
120Hz റിഫ്രഷ് റേറ്റ്, HDR10 സപ്പോർട്ട്, 2000 നൈറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവയുള്ള 6.3 ഇഞ്ച് LTPO OLED ഡിസ്പ്ലേയാണ് ഐഫോൺ 16 പ്രോയിൽ സജ്ജീകരിച്ചിരിക്കുന്നത്. 8ജിബി റാമും 1ടിബി വരെ സ്റ്റോറേജ് ഓപ്ഷനുകളുമുള്ള ആപ്പിളിന്റെ എ18 പ്രോ ചിപ്സെറ്റാണ് ഉപകരണത്തിന് കരുത്ത് പകരുന്നത് എന്ന പ്രത്യേകതയുമുണ്ട്.
48 മെഗാപിക്സൽ മെയിൻ സെൻസർ, 12 മെഗാപിക്സൽ പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസ്, 48 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ, സെൽഫികൾക്കും ഫേസ്ടൈമിനുമായി 12 മെഗാപിക്സൽ ഫ്രണ്ട് ഷൂട്ടർ എന്നിവ ഈ സ്മാർട്ട്ഫോണിലുണ്ട്. കൂടാതെ ഐഫോൺ 16 സീരിസിലെ ഏറ്റവും മികച്ച മോഡലുകൾ ഒന്ന് കൂടിയാണിത്.
-
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്












Click it and Unblock the Notifications