വന്ദേഭാരത് എറണാകുളം-ബെംഗളൂരു സർവ്വീസ് സൂപ്പർ ഹിറ്റ്; ഇതുവരെ യാത്ര ചെയ്തവരുടെ എണ്ണം പുറത്ത്
ഏറെ കാത്തിരിപ്പിന് ശേഷം കഴിഞ്ഞ മാസം 11 നായിരുന്ന എറണാകുളം- ബെംഗളൂരു വന്ദേ ഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ചെയ്തത്. ട്രെയിൻ ബുക്കിംഗ് ആരംഭിച്ചപ്പോൾ തന്നെ യാത്രക്കാരൂടെ കൂട്ടയിടിയായിരുന്നു. വളരെ പെട്ടെന്ന് തന്നെ ടിക്കറ്റുകൾ വിറ്റ് പോയി. തുടർന്നുള്ള ദിവസങ്ങളിലും സീറ്റ് ഇല്ലാത്ത അവസ്ഥയായിരുന്നു. ക്രിസ്തുമസ് അവധിയോട് അടപ്പിച്ച് നാട്ടിലേക്ക് വരാൻ വന്ദോരതിനായി ടിക്കറ്റ് ബുക്ക് ചെയ്യാനിരുന്നവർക്കും നിരാശയാണ്. പല ദിവസങ്ങളിലും വെയ്റ്റിങ് ലസ്റ്റ് 100 ന് മുകളിലാണ്.
എന്തായാലും ഈ സർവ്വീസ് വമ്പൻ ഹിറ്റായെന്ന് തെളിയിക്കുന്ന കണക്കുകളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. ബെംഗളൂരിൽ നിന്ന് കൊച്ചിയിലേക്കും തിരിച്ചും ഏകദേശം 55,000ത്തിലധികം പേർ വന്ദേഭാരതിൽ യാത്ര ചെയ്തുവെന്നാണ് കണക്കുകൾ പറയുന്നത്.

കേരളം, തമിഴ്നാട്, കർണാടക എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ആദ്യത്തെ അന്തർ സംസ്ഥാന സെമി ഹൈ സ്പീഡ് പ്രീമിയം ട്രെയിൻ കൂടിയാണിത്. ബെംഗളൂരു ഡിവിഷൻ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം നവംബറിൽ ബെംഗളൂരു-എറണാകുളം സർവീസിൽ 11,447 യാത്രക്കാരാണത്രേ യാത്ര ചെയ്തത്. 127% ബുക്കിംഗും രേഖപ്പെടുത്തി. ഡിസംബറിൽ 16,129 യാത്രക്കാരും 117% ബുക്കിംഗും രേഖപ്പെടുത്തി.
എറണാകുളം-ബെംഗളൂരു സർവീസിൽ നവംബറിൽ 12,786 യാത്രക്കാരും ശരാശരി 141% ബുക്കിംഗും രേഖപ്പെടുത്തിയിട്ടുണ്ട്. ഡിസംബറിൽ ഇത് 14,742 ആയി ഉയർന്നു,ശരാശരി 106 ശതമാനമായിരുന്നു ബുക്കിംഗ്.
വെയിറ്റിംഗ് ലിസ്റ്റിലുള്ള ബുക്കിംഗുകൾ ഉൾപ്പെടെയുള്ള മൊത്തം ടിക്കറ്റ് ബുക്കിംഗിനെയാണ് ഒക്യുപെൻസിയായി കണക്കാക്കുന്നത്. ഉദാഹരണത്തിന്, 100 സീറ്റുകൾ ലഭ്യമാകുമ്പോൾ 27 ബുക്കിംഗുകൾ വെയിറ്റിംഗ് ലിസ്റ്റിലാണെങ്കിൽ, ഒക്യുപെൻസി 127 ശതമാനം ആയിരിക്കും.
ക്രിസ്മസ്, പുതുവത്സര അവധികൾ ശബരിമല തീർത്ഥാടനം എന്നിവയുടെ പശ്ചാത്തലത്തിൽ ഡിസംബറിലും വന്ദേഭാരത് ടിക്കറ്റിനായുള്ള പിടിവലിയാണ് നടക്കുന്നത്.
ഇത്തരത്തിൽ ഡിമാൻ്റ് ഉയരുന്ന സാഹചര്യത്തിൽ കൊച്ചി സർവ്വീസ് കൂടുതൽ റേക്കുകളോടെ തിരുവനന്തപുരത്തേക്ക് നീട്ടുമോയെന്നതാണ് ഉറ്റുനോക്കുന്നത്. സർവ്വീസ് ദീർഘിപ്പിക്കണമെന്ന ആവശ്യം നേരത്തേ തന്നെ കേരളത്തിൽ നിന്നുള്ള എംപിമാർ ഉയർത്തിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് എംപി കെസി വേണുഗോപാൽ റെയിൽവെ മന്ത്രി അശ്വനി വൈഷ്ണവിന് കത്ത് നൽകിയിരുന്നു. ർവീസ് ആലപ്പുഴ വഴി തിരുവനന്തപുരം വരെ നീട്ടണമെന്നായിരുന്നു അദ്ദേഹത്തിൻ്റെ ആവശ്യം.
ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവയുള്‍പ്പെടെ ജില്ലകളിലേക്ക് കണക്റ്റിവിറ്റി വ്യാപിപ്പിക്കാൻ ഇത് സഹായിക്കും. സര്‍വീസ് ആലപ്പുഴ വഴിയാക്കുന്നത് തീരദേശപാതയ്ക്കും ആശ്വാസമാണ്. തീരുവനന്തപുരം നോര്‍ത്ത് സ്റ്റേഷന് കൂടുതല്‍ സജ്ജമായതോടെ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ നിന്ന് കൂടതല്‍ ട്രെയിനുകള്‍ക്ക് സര്‍വീസ് നടത്താനുള്ള സാഹചര്യവുണ്ട്. ഐടി, ബിസിനസ്, വിദ്യാഭ്യാസ മേഖലകളില്‍ ഏര്‍പ്പെട്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും ഇത് വളരെ പ്രയോജനപ്രദമാണ് എന്നായിരുന്നു അദ്ദേഹം വ്യക്തമാക്കിയത്. സമയ ലാഭത്തോടെ സൌകര്യപ്രദമായൊരു യാത്രയായിരിക്കും വന്ദേഭാരത് ഉറപ്പാക്കുകയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇത്രയും ഉയർന്ന ഒക്യുപെൻസിയുള്ള ട്രയിൻ കൂടുതൽ റേക്കുകളോടെ (16 അല്ലെങ്കിൽ 20) തിരുവനന്തപുരത്തേക്ക് നീട്ടിയാൽ അത് ഗെയിം ചേഞ്ചർ ആകുമെന്ന കാര്യത്തിൽ തർക്കമൊന്നും ഇല്ല. എന്നാൽ പാതയിലെ തിരക്ക്, അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തത, റേക്കുകൾ ലഭ്യമല്ലാത്ത സാഹചര്യം എന്നിവയെല്ലാം പ്രധാന വെല്ലുവിളിയാണ്. അതിനാൽ റെയിൽവെ എന്ത് നിലപാട് എടുക്കും എന്നാണ് ഉറ്റുനോക്കുന്നത്.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications