ചിങ്ങം രാശിക്കാര്‍ വിശ്വസിക്കുന്നവർക്ക് ചങ്ക് പറിച്ച് നൽകുന്നവർ: നിങ്ങളറിയേണ്ട ആറ് കാര്യങ്ങൾ!!

  • Written By: Desk
Subscribe to Oneindia Malayalam

ചിങ്ങം രാശിയിൽ ജനിക്കുന്നർ ലോകത്തിന് ഒരുപാട് സ്നേഹം സമ്മാനിക്കുന്നവരായിരിക്കും. എന്നാൽ ഇവരെ പെട്ടെന്ന് മനസ്സിലാക്കാൻ ആർക്കും കഴിയാറില്ല. എല്ലാ തരത്തിലുള്ള സഹജീവികളോടും ഇഷ്ടവും ദയയും കാണിക്കുന്നവരായിരിക്കും ഈ രാശിക്കാർ. ആരെയും സഹായിക്കാൻ മടിയില്ലാത്ത പ്രകൃതക്കാരാണ് ഈ രാശിക്കാർ. പ്രിയപ്പെട്ടവരെ സ്നേഹിക്കുന്നതിലും പരിചരിക്കുന്നതിനും ആനന്ദം കണ്ടെത്തുന്നവരുമായിരിക്കും ചിങ്ങം രാശിയിൽ ജനിക്കുന്നവർ.

എന്നാൽ ചില സാഹചര്യങ്ങളിൽ സ്വന്തം കാര്യങ്ങൾക്ക് വേണ്ടി മറ്റുള്ളവരെ ഇരകളാക്കുന്ന സ്വഭാവം ചിങ്ങം രാശിയിൽ ജനിക്കുന്നവർക്കുണ്ട്. പലപ്പോഴും ഇവരുടെ ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന സിംഹം സടകുടഞ്ഞ് എഴുന്നേറ്റുവരും. ഒറ്റയ്ക്ക് ഒരുപാട് സമയം ചെലവഴിക്കാന്‍ ഇഷ്ടപ്പെടുന്നവരായിരിക്കും ചിങ്ങം രാശിയിൽ ജനിക്കുന്നവര്‍. പുതിയ ചിന്തകൾ, നൂതന ആശയങ്ങൾ‍ എന്നിവയും ഈ രാശിക്കാരുടെ പ്രധാന പ്രത്യേകതകളിൽ‍ ഒന്നാണ്. പെട്ടെന്ന് ആള്‍ക്കൂട്ടത്തിൽ അപ്രത്യക്ഷരാവുന്ന സ്വഭാവവും ഇത്തരക്കാർക്കുണ്ട്. തമാശയിലൂടെ കാര്യങ്ങൾ ആശയവിനിമയം നടത്താൻ ഇത്തരക്കാർ‍ക്ക് പ്രത്യേക കഴിവ് തന്നെ ഉണ്ടായിരിക്കും.

തീരുമാനത്തിൽ നിന്ന് പിന്നോ‌ട്ടില്ല....

തീരുമാനത്തിൽ നിന്ന് പിന്നോ‌ട്ടില്ല....


ഒരിക്കൽ‍ സ്വീകരിച്ച തീരുമാനത്തിൽ നിന്ന് ഒരിക്കലും പിന്നോട്ട് പോകാത്ത വ്യക്തികളായിരിക്കും ചിങ്ങം രാശിയിൽ ജനിക്കുന്ന വ്യക്തികൾ. ദൃഢനിശ്ചവും ആത്മവിശ്വാസവുമുള്ളവരായിരിക്കും ചിങ്ങം രാശിയിൽ ജനിക്കുന്നവർ‍. വെല്ലുവിളികൾ ഏറ്റെടുക്കാൻ ഭയമില്ലാത്ത ചിങ്ങം രാശിക്കാർ അതിർത്തികൾ നിർണയിക്കാതെ കാര്യങ്ങൾ‍ ചെയ്തുുതീർക്കുന്നവരായിരിക്കും.

വിശ്വസിക്കുന്നവർക്ക് ചങ്ക് പറിച്ച് നൽകും

വിശ്വസിക്കുന്നവർക്ക് ചങ്ക് പറിച്ച് നൽകും


ആത്മാർത്ഥതയും ദൃ‍ഢവിശ്വാസവുമുള്ളവരായിരിക്കും ചിങ്ങം രാശിയിൽ‍ ജനിക്കുന്നവര്‍. ജീവിതത്തിൽ ഇതുവരെ കണ്ടതിൽ‍വെച്ച് രാജകീയമായി ജീവിക്കുന്നവരായിരിക്കും ചിങ്ങം രാശിയിൽ ജനിക്കുന്നവർ. ഒരിക്കൽ ഇവരുടെ വിശ്വാസം നേടിയെടുക്കാൻ കഴിഞ്ഞാൽ ജീവിതാവസാനം വരെയും ഇവർ‍ കൂടെക്കാണും.

 സുരക്ഷിതരാക്കും

സുരക്ഷിതരാക്കും

തനിക്ക് ചുറ്റിലുമുള്ളവരെ സുരക്ഷിതരാക്കാൻ പ്രയത്നിക്കുന്നവരായിരിക്കും ചിങ്ങം രാശിക്കാർ. സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്നതിനൊപ്പം പ്രശ്നങ്ങളില്‍ ചേര്‍ത്ത് നിർത്താനും ഇവർ‍ ആത്മാർത്ഥമായി ആഗ്രഹിക്കുന്നവരാണ്. എന്നാൽ വിശ്വാസം നഷ്ടപ്പെട്ട് കഴിഞ്ഞാല്‍ ഇവര്‍ ഒരിക്കലും അത്തരക്കാരുടെ മുഖത്ത് നോക്കാൻ പോലും ഇഷ്ടപ്പെടില്ല.

നേതൃഗുണം മുഖമുദ്രയായിരിക്കും

നേതൃഗുണം മുഖമുദ്രയായിരിക്കും

നേതൃഗുണമായിരിക്കും ഈ രാശിക്കാരുടെ മുഖമുദ്ര. ചെറിയ കുട്ടികളായിരിക്കെ തന്നെ ഇവര്‍ നേതൃഗുണം പ്രകടിപ്പിക്കാൻ തുടങ്ങും. തന്റെ കീഴിലുള്ള ടീമിനെ മികച്ച വിജയത്തിലെത്തിക്കാൻ ഇവർക്ക് പ്രത്യേക കഴിവ് തന്നെ ഉണ്ടായിരിക്കും. ഒരു ശ്രമങ്ങളുമില്ലാതെ തന്നെ ഇവരെ തിരിച്ചറിയാനും സാധിക്കും. എന്നാൽ അഹങ്കാരം തൊട്ടുതീണ്ടിയിട്ടാല്ലത്തവരായിരിക്കും ഈ രാശിക്കാർ. താൻ അർഹിക്കുന്ന സ്ഥാനത്തേക്ക് പ്രത്യേകിച്ച് അധ്വാനങ്ങളൊന്നും ഇല്ലാതെ എത്തിച്ചേരാൻ ഇത്തരക്കാർക്ക് എളുപ്പത്തിൽ സാധിക്കാറുണ്ട്.

തീരുമാനങ്ങള്‍ അച്ചട്ടായിരിക്കും

തീരുമാനങ്ങള്‍ അച്ചട്ടായിരിക്കും

സംശയിച്ചോ ആശയക്കുഴപ്പത്തോടെയോ തീരുമാനങ്ങൾ കൈക്കൊള്ളുന്നവരായിരിക്കില്ല ഈ രാശിക്കാർ. വളരെ ആഴത്തിൽ ചിന്തിക്കുന്ന ഈ രാശിക്കാർ നേരെ വാ നേരെ പോ ചിന്താഗതിക്കാരായിരിക്കും. ഈ രാശിക്കാരോട് അടുപ്പം പുലർത്തുന്നത് സുഹൃത്ത് വലയത്തിലുള്ളവർക്ക് എപ്പോഴും ഗുണം ചെയ്യും. എല്ലാത്തരത്തിലുള്ള വ്യക്തികളെയും അനായാസം കൈകാര്യം ചെയ്യാന്‍ കഴിവുള്ള ഈ രാശിക്കാർ ബന്ധം സ്ഥാപിക്കുന്നത് ഇഷ്ടപ്പെടുന്നവരാണ്. സംഭാഷണത്തിൽ താൽപ്പര്യമുള്ള കാര്യങ്ങൾ കൊണ്ടുവരുന്നതിലും ഇവർ ഊന്നൽ‍ നൽകും.

ഇടവം രാശിയില്‍ ജനിക്കുന്നവര്‍ ആക്രമണ സ്വഭാവമുള്ളവര്‍: എളുപ്പം പൊട്ടിത്തെറിക്കുമെങ്കിലും...

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
There’s rarely a dull moment to be had when Leo is around and their outgoing and unpredictable characteristics make them a blast to hang out. Their playful nature is extremely infectious and constantly making their friends smile and laugh.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്