ചുണ്ട് ഹൃദയാകൃതിയിലെങ്കില്‍ തീക്ഷ്ണ വികാരങ്ങളുള്ളവര്‍: ചുണ്ടുകളെക്കുറിച്ച് അറിയേണ്ട കാര്യങ്ങള്‍

 • Written By: Desk
Subscribe to Oneindia Malayalam
cmsvideo
  ചുണ്ട് പറയും നിങ്ങളുടെ സ്വഭാവം, വീഡിയോ കാണൂ | Oneindia Malayalam

  വ്യക്തിത്വവും മനുഷ്യന്റെ ചുണ്ടിന്റെ ആകൃതിയും തമ്മില്‍ ബന്ധമുണ്ടെന്നാണ് ലിപ്സോളജി പറയുന്നത്. മൂന്ന് ദശാബ്ദത്തോളം ചുണ്ടിനെക്കുറിച്ച് പഠിച്ച ശേഷമാണ് ജില്ലി എഡ്ഡി ചുണ്ടുകളുടെ ആകൃതിയും മനുഷ്യന്റെ സ്വഭാവവും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന അനുമാനത്തിലെത്തിച്ചേരുന്നത്.

   ഹൃദയാകൃതിയിലുള്ള ചുണ്ടുകള്‍

  ഹൃദയാകൃതിയിലുള്ള ചുണ്ടുകള്‍


  ഹൃദയാകൃതിയിലുള്ള ചുണ്ടുകളുള്ള വ്യക്തികള്‍ സ്വന്തന്ത്രരു സ്വതന്ത്ര ചിന്താഗതികളുള്ളവരുമായിരിക്കും. ഹൃദയാകൃതിയിലുള്ള ചുണ്ടുകള്‍ ഉള്ളവര്‍ ഗ്ലാമറസ്സായവരും തീക്ഷ്ണ വികാരങ്ങളുള്ളവരുമായിരിക്കും. കലാഭിരുചിയുള്ള ഇത്തരക്കാര്‍ ബുദ്ധിശക്തിയുള്ളവരും സര്‍ഗ്ഗാത്മക ശേഷിയുള്ളവരും ഊര്‍ജ്ജസ്വലരുമായിരിക്കും. പലപ്പോഴും ഇവര്‍ നര്‍മബോധമുള്ളവരുമായിരിക്കും. മുഖത്തിന് ആകര്‍ഷണം നല്‍കുന്നതാണ് ഹൃദയാകൃതിയിലുള്ള ചുണ്ടുകള്‍.

   വൃത്താകൃതിയിലുള്ള ചുണ്ടുകള്‍

  വൃത്താകൃതിയിലുള്ള ചുണ്ടുകള്‍

  വൃത്താകൃതിയിലുള്ള ചുണ്ടുകള്‍ മുഖത്തിന് പലപ്പോഴും ആകര്‍ഷണീയത്വം നല്‍കുന്നവയായിരിക്കും. സാഹസികത ഇഷ്ടപ്പെടുന്നവരും സ്വാധീനശക്തിയുള്ളവരുമായിരിക്കും ഇത്തരത്തിലുള്ള ചുണ്ടിനുടമകള്‍. ആത്മവിശ്വാസമുള്ള ഇത്തരക്കാര്‍ ജീവിതത്തില്‍ എന്തുവെല്ലുവിളികളും ഏറ്റെടുക്കാന്‍ കഴിവുള്ളവരായിരിക്കും. പരാജയ ബോധം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഇത്തരക്കാര്‍ ജീവിതത്തില്‍ എത്ര ഉയരത്തിലും എത്താന്‍ കഴിവുള്ളവരായിരിക്കും.

   നേര്‍ത്ത ചുണ്ടുകള്‍

  നേര്‍ത്ത ചുണ്ടുകള്‍

  മേല്‍ച്ചുണ്ടും കീഴ്ച്ചുണ്ടും നേര്‍ത്തതായി കാണപ്പെടുന്നതാണ് നേര്‍ത്ത ചുണ്ടുകള്‍. തീരെ സമൂഹത്തോട് ഇഴുകി ജീവിക്കാന്‍ ആഗ്രഹിക്കാത്ത ഇവര്‍ സ്വയം വരച്ച വരയിലൂടെ സഞ്ചരിക്കുന്നവരായിരിക്കും. വിജയത്തിലേയ്ക്കും ലക്ഷ്യങ്ങളിലേയക്കും എത്താന്‍ പ്രതിബന്ധങ്ങളെ തരണം ചെയ്ത് മുന്നോട്ടുപോകുന്നവരായിരിക്കും നേര്‍ത്ത ചുണ്ടിന്റെ ഉടമകള്‍. ദയയും കരുണയും മറ്റുള്ളവരോട് പ്രകടിപ്പിക്കുമെങ്കിലും മറ്റുള്ളവരോട് എല്ലാക്കാര്യങ്ങളും വെളിപ്പെടുത്താന്‍ വിമുഖത കാണിക്കുന്നവരായിരിക്കും. സ്വന്തം വികാരങ്ങളെ നിയന്ത്രിച്ച് നിര്‍ത്താന്‍ കഴിവുള്ളവര്‍ കൂടിയായിരിക്കും ഇത്തരക്കാര്‍.

  ഗോള്‍ഡിലോക്സ് ചുണ്ടുകള്‍

  ഗോള്‍ഡിലോക്സ് ചുണ്ടുകള്‍


  വളരെ നേര്‍ത്തതായിരിക്കും ഗോള്‍ഡിലോക്സ് ചുണ്ടുകള്‍. ഇത്തരം ചുണ്ടുള്ള വ്യക്തികള്‍ ഏത് തരം പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നവരായിരിക്കും. മികച്ച ജീവിതപങ്കാളിയെ കണ്ടെത്താന്‍ കഴിവുള്ളവരായിരിക്കും. ചുറ്റിമുള്ളവര്‍ സന്തോഷവാന്മാരിയിരിക്കുമെന്ന് കരുതുന്നവരായിരിക്കും ഇത്തരത്തില്‍ ഗോള്‍ഡിലോക്സ് ചുണ്ടുള്ളവര്‍. മറ്റുള്ളവരുടെ പ്രശ്നങ്ങള്‍ക്കും വൈകാരിക അവസ്ഥയ്ക്കും പരിഗണന നല്‍കുന്നവര്‍ കൂടിയായിരിക്കും ഇത്തരം ചൂണ്ടുള്ളവര്‍.

   വിരിഞ്ഞ ചുണ്ടുള്ളവര്‍

  വിരിഞ്ഞ ചുണ്ടുള്ളവര്‍

  മുഖത്തിന്റെ പകുതി ഭാഗം വരുന്ന ചുണ്ടുകളായിരിക്കും ഇത്തരക്കാരുടേത്. പൊക്കക്കുടുതലുള്ള ഇത്തരക്കാര്‍ വിശാലമനസ്കരുമായിരിക്കും. ബഹിര്‍മുഖന്മാരുമായിരിക്കും. പെട്ടെന്ന് സുഹൃത്തുക്കളെ ഉണ്ടാക്കിയെടുക്കാന്‍ കഴിവുള്ളവരായിരിക്കും ഇവര്‍. നേതൃത്വ ഗുണമുള്ള ഇവര്‍ പെര്‍ഫെക്ടായ സ്വഭാവത്തിന്റെ ഉടമകള്‍ കൂടിയായിരിക്കും.

   പ്ലമ്പ് സെന്റര്‍

  പ്ലമ്പ് സെന്റര്‍

  കട്ടിയുള്ള ചുണ്ടുകളാണ് പ്ലമ്പ് സെന്റര്‍ എന്ന പേരില്‍ അറിയപ്പെടുന്നത്. വളരെയധികം നാടകീയത കാത്തുസൂക്ഷിക്കുന്ന ഇത്തരക്കാര്‍ ബന്ധങ്ങളില്‍ കയറ്റിറക്കങ്ങളും ഉണ്ടായിരിക്കും. ഇത്തരം ചുണ്ടുകളുള്ള സ്ത്രീകള്‍ അമിതമായി ലാളിച്ചതിനാല്‍ വഷളായവരായിരിക്കും.

   ഫുള്‍ ലിപ്സ് ‌‌

  ഫുള്‍ ലിപ്സ് ‌‌  കട്ടിയുള്ളതും വൃത്താകൃതിയിലുള്ളതുമാണ് ഫുള്‍ ലിപ്സ്. സഹായമനസ്കതയുള്ളവരായിരിക്കും ഫുള്‍ ലിപ്സിന്റെ ഉടമകള്‍. ശക്തമായ മനസ്സിന്റെ ഉടമകളായിരിക്കും ഇത്തരക്കാര്‍. മത്സരബുദ്ധിയുള്ള ഇവര്‍ സുഹൃത്തുക്കളെ കണ്ടെത്തുന്നതിലും മികച്ച രക്ഷിതാക്കളാവുന്നതിലും കഴിവ് തെളിയിക്കുന്നവരായിരിക്കും.

  വലിയ കണ്ണുള്ളവര്‍ മറ്റുള്ളവരെ ആകര്‍ഷിക്കുന്നവരായിരിക്കും: നിങ്ങളുടെ കണ്ണിലുണ്ട് ചില കാര്യങ്ങൾ

  കാഠ്മണ്ഡു വിമാന അപകടം: എട്ടുപേരുടെ മൃതദേഹം കണ്ടെടുത്തു, വിമാനത്തിലുണ്ടായിരുന്നത് 71 പേര്‍!!

  ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

  English summary
  Lipsology is a relatively new pseudoscience that claims a direct relation between the shape of your lips and your personality traits.

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്