Get Updates
Get notified of breaking news, exclusive insights, and must-see stories!

പുത്തന്‍വീടും കാറും... കൈനിറയെ പൊന്നും; രാജയോഗം എന്നൊക്കെ പറഞ്ഞാല്‍ ഇതാണ്

ഹൈന്ദവ വിശ്വാസത്തില്‍ ജ്യോതിഷത്തിന് വലിയ പ്രാധാന്യമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഏതൊരു വ്യക്തിയുടേയും ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ ജ്യോതിഷ പ്രകാരം നിര്‍ണയിച്ചിരിക്കുന്നു എന്നാണ് വിശ്വാസം. ജനന സമയത്തെ ഗ്രഹനില, ജന്മനക്ഷത്രം, രാശിക്കൂറ് എന്നിവയുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തുന്ന ജാതകം വഴിയാണ്് ഇത് സാധ്യമാകുന്നത്.

ജ്യോതിഷ പ്രകാരം എല്ലാ ഗ്രഹങ്ങളും കാലാ കാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും സഞ്ചരിക്കാറുണ്ട്. അതിനാല്‍ തന്നെ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും നക്ഷത്ര പരിവര്‍ത്തനത്തിനും വലിയ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങളുടെ ഇത്തരം സഞ്ചാര മാറ്റങ്ങളെയാണ് ജ്യോതിഷത്തില്‍ സംക്രമണം എന്ന് വിശേഷിപ്പിക്കുന്നത്.

Ardha Kendra Yoga

ഗ്രഹ സംക്രമണം എല്ലാ വ്യക്തികളുടെ ജീവിതത്തെ ബാധിക്കും. എന്നാല്‍ വ്യത്യസ്ത തരത്തിലായിരിക്കും സ്വാധീനിക്കുന്നത് എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ് ചില രാശിക്കാരെ സംബന്ധിച്ചിടത്തോളം ഇത് വിപരീത ഫലമായിരിക്കും സമ്മാനിക്കുന്നത്. ജ്യോതിഷ പ്രകാരം ഗ്രഹങ്ങള്‍ ഒമ്പത് എണ്ണമാണ് ഉള്ളത്. സൂര്യന്‍, ചന്ദ്രന്‍, ചൊവ്വ, ബുധന്‍, വ്യാഴം, ശുക്രന്‍, ശനി, രാഹു, കേതു എന്നിവയാണ്് അവ.

ഇവയില്‍ ആദ്യത്തെ ഏഴ് ഗ്രഹങ്ങള്‍ ഭൗതികമായി നിലവിലുള്ളവയാണ്. രാഹുവും കേതുവും ജ്യോതിഷപരമായ സങ്കല്‍പ്പങ്ങളാണ്. ചിങ്ങം, കന്നി, തുലാം, വൃശ്ചികം, ധനു, മകരം, കുംഭം, മീനം, മേടം, ഇടവം, മിഥുനം, കര്‍ക്കിടകം എന്നിങ്ങനെയാണ് 12 രാശികള്‍. അശ്വതി, ഭരണി, കാര്‍ത്തിക, രോഹിണി, മകയിരം, തിരുവാതിര, പുണര്‍തം, പൂയം, ആയില്യം, മകം, പൂരം, ഉത്രം, അത്തം, ചിത്തിര, ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, പൂരൂരുട്ടാതി, ഉത്രട്ടാതി, രേവതി എന്നിവയാണ് 27 നക്ഷത്രങ്ങള്‍.

ജ്യോതിഷ പ്രകാരം ഏറെ സവിശേഷതകളുള്ള ഗ്രഹങ്ങളാണ് ശനിയും ചൊവ്വയും. കര്‍മ്മത്തിന്റേയും നീതിയുടേയും ദാതാവ് എന്നാണ് ശനി അറിയപ്പെടുന്നത്. ഫെബ്രുവരി 11 ന് ശനിയും ചൊവ്വയും തമ്മിലുള്ള 45 ഡിഗ്രി സംയോഗം അര്‍ദ്ധകേന്ദ്ര യോഗം സൃഷ്ടിച്ചിരിക്കുകയാണ്. ഈ സമയം ചില രാശിക്കാര്‍ക്ക് വലിയ നേട്ടങ്ങള്‍ ഉണ്ടാകും. ആ രാശികള്‍ ഏതൊക്കെയാണ് എന്ന് നോക്കാം...

മേടം

ശനിയും ചൊവ്വയും തമ്മിലുള്ള 45 ഡിഗ്രി സംയോഗം വഴി രൂപപ്പെട്ട അര്‍ദ്ധകേന്ദ്ര യോഗം മേടം രാശിക്കാര്‍ക്ക് അനുകൂലമായിരിക്കും. കര്‍മ്മരംഗത്ത് ഇക്കാലയളവില്‍ നിങ്ങള്‍ക്ക് ശോഭിക്കാനാകും. ജോലിയില്‍ സ്ഥാനക്കയറ്റത്തിനും ശമ്പള വര്‍ധനവിനും സാധ്യത കാണുന്നു. ആഗ്രഹിച്ച സ്ഥലത്തേക്ക് ട്രാന്‍സ്ഫറും പ്രതീക്ഷിക്കാം. കരിയറില്‍ വലിയ നേട്ടങ്ങള്‍ നിങ്ങളെ തേടിയെത്തും. പുതിയ ഉത്തരവാദിത്തങ്ങള്‍ ലഭിക്കും.

കര്‍ക്കിടകം

കര്‍ക്കിടകം രാശിക്കാര്‍ക്ക് ശനിയും ചൊവ്വയും തമ്മിലുള്ള 45 ഡിഗ്രി സംയോഗം വഴി രൂപപ്പെട്ട അര്‍ദ്ധകേന്ദ്ര യോഗം ഗുണം ചെയ്യും. പുതിയ വരുമാന സ്രോതസുകള്‍ രൂപപ്പെടും. പലവഴിക്ക് പണം കൈയിലെത്തും. ഏറെ നാളായി മനസില്‍ കണ്ട സ്വപ്‌നങ്ങളെല്ലാം സാക്ഷാത്കരിക്കും. ലോട്ടറി പോലുള്ള ഭാഗ്യപരീക്ഷണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അനുകൂലമായ സമയമാണ് എന്ന് കാണുന്നു.

ധനു

ശനിയും ചൊവ്വയും തമ്മിലുള്ള 45 ഡിഗ്രി സംയോഗം വഴി രൂപപ്പെട്ട അര്‍ദ്ധകേന്ദ്ര യോഗം ധനു രാശിക്കാര്‍ക്ക് ശുഭകരമായിരിക്കും. പുതിയ വീട്, വാഹനം എന്നിവ സ്വന്തമാക്കും. വസ്തു സംബന്ധമായ ഇടപാടുകളില്‍ നിന്ന് നേട്ടം കൊയ്യാനാകും. ബിസിനസ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപ്രതീക്ഷിത ലാഭം തേടിയെത്തും. സ്വര്‍ണം പോലുള്ള വില പിടിപ്പുള്ള സമ്മാനങ്ങള്‍ ലഭിക്കാനും സാധ്യത കാണുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+