
15 ദിവസത്തിനുള്ളില്‍ രണ്ടാമത്തെ ഗ്രഹണം! അശുഭകരം.. നവംബര്‍ എട്ടിന് ലോകത്തിന് എന്തുസംഭവിക്കും?
ദീപാവലി കഴിഞ്ഞ് തൊട്ടടുത്ത ദിവസമായിരുന്ന ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം നടന്നത്. ഒരു അപൂർവ്വ നിമിഷമായിരുന്നു ഈ സൂര്യ ഗ്രഹണം. ഇനി വർഷങ്ങൾക്കു ശേഷമാണ് ഇത്തരം ഒരു അവസരം ഉണ്ടാവുന്നത്. സൂര്യഗ്രഹണത്തിന് പിന്നാലെ ചന്ദ്ര ഗ്രഹണവും വരാൻ പോകുന്നു ..കേൾക്കുമ്പോൾ കൗതുകം തോന്നുമെങ്കിലും ഇത് അത്ര നല്ല സൂചന അല്ല നൽകുന്നത്.
സൂര്യഗ്രഹണത്തിന് ശേഷം കൃത്യം പതിനഞ്ച് ദിവസം കഴിഞ്ഞാണ് ചന്ദ്രഗ്രഹണം. അതായത് നവംബർ 8ന്. ഈ വർഷത്തെ അവസാന ചന്ദ്രഗ്രഹണമായിരിക്കും ഇത്. ഭാഗികമായിരിക്കില്ല ഇത്. ഈ വർഷത്തെ അവസാന ചന്ദ്രഗ്രഹണം പൂർണ ചന്ദ്ര ഗ്രഹണമാണ്. ഇന്ത്യയിൽ ചന്ദ്രഗ്രഹണം ദൃശ്യമാകും...

അതുപോലെ സൂര്യഗ്രഹണവും ഇന്ത്യയിൽ ദൃശ്യമാകും ഇനി വരാൻ പോകുന്ന സൂര്യഗ്രഹണം ദൃശ്യമാകാൻ സാധ്യതയില്ല. അതേസമയം, ഹൈന്ദവ കലണ്ടർ അനുസരിച്ച് കാർത്തിക മാസത്തിലെ പൗർണ്ണമിയിലാണ് ചന്ദ്ര ഗ്രഹണം സംഭവിക്കുക. ഇന്ത്യയിൽ പൂർണ്ണ ചന്ദ്രഗ്രഹണം ഏകദേശം 5.30 ന് ശേഷം ആരംഭിച്ച് 6.19 വരെ നീണ്ടുനിൽക്കും. ഏകദേശം ഒന്നര മണിക്കൂർ നീളുന്ന ഈ ഗ്രഹണം ഇന്ത്യയെ കൂടാതെ, വടക്കേ അമേരിക്ക, തെക്കേ അമേരിക്ക, ഓസ്‌ട്രേലിയ, ഏഷ്യ, വടക്കൻ പസഫിക് സമുദ്രം, ഇന്ത്യൻ മഹാസമുദ്രം എന്നിവിടങ്ങളിൽ ദൃശ്യമാകും.
ദീപാവലി കഴിഞ്ഞാല്‍ ഈ രാശിക്കാര്‍ സൂക്ഷിക്കണം; നിക്ഷേപത്തിലും പണമിടപാടിലും

സൂര്യഗ്രഹണവും ചന്ദ്രഗ്രഹണവും അടുത്തടുത്ത് വരുമ്പോൾ അത് ലോകത്ത് ഉണ്ടാക്കുന്ന മാറ്റങ്ങൾ ചെറുതല്ല. ജ്യോതിഷികൾ പറയുന്നതനുസരിച്ച് പതിനഞ്ച് ദിവസത്തിനുള്ളിൽ രണ്ട് ഗ്രഹണങ്ങൾ നടക്കുന്നത് അത്ര ശുഭകരമല്ല. അശുഭകരമായ ഫലങ്ങളായിരിക്കും ഇത് കൊണ്ടുവരുന്നത്. പതിനഞ്ച് ദിവസത്തിനുള്ളിൽ സംഭവിക്കുന്ന രണ്ട് ഗ്രഹണങ്ങൾ ലോകത്ത് അശുഭകരമായ കാര്യങ്ങൾ സംഭവിക്കാൻ കാരണമാകും എന്നു ജ്യോതിഷികള്‍ വ്യക്തമാക്കുന്നു.

പ്രകൃതിദുരന്തങ്ങൾ സംഭവിക്കാം അല്ലെങ്കിൽ കാലാവസ്ഥയിൽ പെട്ടെന്നുള്ള മാറ്റമുണ്ടാകാം. ഇത് രാജ്യങ്ങൾക്കിടയിൽ അസ്വാരസ്യങ്ങള്‍ വര്‍ദ്ധിക്കാം. രണ്ട് രാജ്യങ്ങൾക്കിടയിൽ അതിർത്തി തർക്കങ്ങൾ ഉണ്ടാവാം. വികസനത്തിന്‍റെ വേഗത കുറയുയാം ബിസിനസ് ക്ലാസിൽപ്പെട്ട ആളുകള്‍ക്ക് ആശങ്ക വർധിപ്പിക്കാനും കാരണം ആവാം.

പൊതുവേ ഗ്രഹണം എന്നു പറയുന്നത് തന്നെ അശുഭകരമാണ് എന്നാണ് ഹൈന്ജവ വിശ്വാസം അനുസരിച്ച് പറയപ്പെടുന്നത്.
ഹൈന്ദവ വിശ്വാസമനുസരിച്ച്, നമ്മുടെ ജീവിതത്തെ ഏറെ പ്രതികൂലമായി ബാധിക്കുന്ന ഒരു അശുഭകരമായ സംഭവമാണ് ഗ്രഹണം. ഗ്രഹണത്തിന്‍റെ ദോഷഫലങ്ങൾ ഉണ്ടാവും..
സൂര്യഗ്രഹണം തൊട്ട് ഈ രാശിക്കാരുടെ തലവര മാറും; ഭാഗ്യവുമായി എത്തും ലക്ഷ്മി ദേവി

ഗ്രഹണം ഉണ്ടാക്കുന്ന ഈ അശുഭകരമായ സംഭവം മൂലം വന്നുചേരുന്ന ദോഷങ്ങൾ ഒഴിവാക്കാൻ നിരവധി പരിഹാരങ്ങൾ നിർദ്ദേശിക്കപ്പെടുന്നുണ്ട്. ഗ്രഹണ സമയത്ത് പൂജ നടത്തുകയില്ല. ക്ഷേത്രങ്ങള്‍ തുറക്കില്ല. ഗ്രഹണ സമയത്ത് ഭക്ഷണം കഴിക്കാൻ പാടില്ല. ഗ്രഹണത്തിന് മുന്‍പ് ഉണ്ടാക്കിയ ഭക്ഷണം കഴിയ്ക്കാന്‍ പാടില്ല. ചന്ദ്രഗ്രഹണം കഴിഞ്ഞാൽ ആദ്യം കുളിച്ച് വീട്ടിൽ ഗംഗാജലം തളിക്കുന്നത് നിർബന്ധം ആണു. ഇവയൊക്കെയാണ് ഈ സമയത്ത് ശ്രദ്ധ കൊടുക്കേണ്ടത്.