കുംഭം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ വഴക്കാളികള്‍!! നിങ്ങളുടെ പൊന്നോമനയ്ക്ക് ഈ ശീലങ്ങളുണ്ടോ..

  • Written By:
Subscribe to Oneindia Malayalam

ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിക്കുന്ന കുട്ടികളായിരിക്കും കുംഭം രാശിയില്‍ വരുന്നത്. കുംഭം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ അപഗ്രഥനപരവും യുക്തിപരവുമായ മനോഭാവമുള്ളവരായിരിക്കും. എല്ലാക്കാര്യങ്ങള്‍ക്കും കാരണങ്ങള്‍ അറിയാന്‍ ത്വരയുള്ളവരായിരിക്കും ഇത്തരം കുട്ടികള്‍. അതുകൊണ്ടുതന്നെ ഈ രാശിയിലുള്ള കുട്ടികളുടെ പ്രവൃത്തികള്‍ കൃത്യവും ഉണര്‍വും ഉള്ളതായിരിക്കും.

സന്തോഷകരമായ ദാന്പത്യത്തിന്, എട്ട് വാസ്തു നിര്‍ദ്ദേശങ്ങള്‍, ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

 ഊര്‍ജ്ജസ്വലരും ബുദ്ധിശക്തിയുള്ളവരും

ഊര്‍ജ്ജസ്വലരും ബുദ്ധിശക്തിയുള്ളവരും

കുംഭം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ ഊര്‍ജ്ജസ്വലരായിരിക്കും. ബുദ്ധിശക്തിയുള്ളവരായിരിക്കും ഈ രാശിയില്‍ ജനിക്കുന്ന കുട്ടികളെങ്കിലും വികാരധീനരായിരിക്കും. പുതിയ ആളുകളെ കാണുന്നതിനും പരിചയപ്പെടുന്നതിനും പുതിയ കാര്യങ്ങള്‍ കണ്ടെത്തുന്നതിനും പുതിയ സ്ഥലങ്ങള്‍ കാണുന്നതിനും ത്വരയുള്ളവരായിരിക്കും ഈ രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. തനിക്ക് പേടിയില്ലെന്ന് ലോകത്തെ കാണിക്കാന്‍ ഇഷ്ടപ്പെട്ടുന്ന ഈ രാശിയില്‍പ്പെട്ട കുട്ടികള്‍ ഓജസ്സും തിരക്കുള്ളവരുമായിരിക്കും.

 ശ്രദ്ധക്കുറവ് ഈ കുട്ടികളില്‍ പ്രകടമായിരിക്കും

ശ്രദ്ധക്കുറവ് ഈ കുട്ടികളില്‍ പ്രകടമായിരിക്കും

കുംഭം രാശിയില്‍ ജനിച്ച കുട്ടികളില്‍ ശ്രദ്ധക്കുറവ് പ്രകടമായിരിക്കും. ചുറ്റുമുള്ളവരെ മനപൂര്‍വ്വം ഒഴിവാക്കാന്‍ ശ്രമിക്കുകയോ പറയുന്നത് കേള്‍ക്കാതിരിക്കുകയോ ചെയ്യുന്നതല്ല. എന്നാല്‍ കളിപ്പാട്ടങ്ങള്‍ എടുത്തു തരാന്‍ ആവശ്യപ്പെട്ടാല്‍ പോലും അടുത്ത നിമിഷത്തില്‍ മറന്നുപോകുന്നവരാണ് ഈ രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. മറ്റുള്ളവരെ ഒഴിവാക്കാന്‍ ശ്രമിക്കുകയോ ആഗ്രഹിക്കുകയോ ചെയ്യാത്തവരാണ് കുംഭം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. എല്ലാക്കാര്യങ്ങളും ഒരേ സമയത്ത് ഓര്‍ത്ത് വയ്ക്കാന്‍ ഈ രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ക്ക് കഴിയാറില്ല.

 മറ്റുള്ളവരോട് അടുപ്പം സൂക്ഷിക്കുന്നവര്‍

മറ്റുള്ളവരോട് അടുപ്പം സൂക്ഷിക്കുന്നവര്‍കുടുതല്‍ വൈകാരിക സ്വഭാവം പ്രകടിപ്പിക്കുന്ന കുംഭം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍ അതേ പ്രായത്തില്‍പ്പെട്ട കുട്ടികളുമായി എളുപ്പത്തില്‍ ബന്ധം സ്ഥാപിക്കുന്ന പ്രകൃതക്കാര്‍ കൂടിയാണ്. സ്നേഹവും അടുപ്പവും സൂക്ഷിക്കുന്ന കുട്ടികള്‍ ചുറ്റുമുള്ളവര്‍ക്ക് സന്തോഷം പകരുന്നതിലും ശ്രദ്ധാലുക്കളായിരിക്കും.

 വാക്കുകള്‍ വേദനിപ്പിക്കും

വാക്കുകള്‍ വേദനിപ്പിക്കും

രക്ഷിതാക്കളും ബന്ധുക്കളും സംസാരിക്കുമ്പോള്‍ ഓരോ വാക്കുകള്‍ക്കും പ്രത്യേക ശ്രദ്ധ നല്‍കുന്നവരാണ് ഈ രാശിയില്‍ ജനിക്കുന്നവര്‍. മനപ്പൂര്‍വ്വമല്ലാതെ പറയുന്ന പല വാക്കുകളും ഈ രാശിയില്‍പ്പെടുന്ന കുട്ടികളെ വേദനിപ്പിക്കും. ഇത്തരം കാര്യങ്ങള്‍ ഈ കുട്ടികളുടെ വ്യക്തിവികാസത്തിലും മാനസിക നിലയിലും വലിയ പങ്കുവഹിയ്ക്കും.

 സൗഹൃദങ്ങള്‍ സൂക്ഷിക്കുന്നതില്‍ താല്‍പ്പര്യം

സൗഹൃദങ്ങള്‍ സൂക്ഷിക്കുന്നതില്‍ താല്‍പ്പര്യം


മറ്റുള്ളവരുമായി സൗഹൃദം സൂക്ഷിക്കുന്നതില്‍ താല്‍പ്പര്യമുള്ളവരാണ് കുംഭം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. കാണാനും അത്യാകര്‍ഷകരായിരിക്കും ഈ രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. തങ്ങള്‍ക്ക് ചുറ്റുമുള്ളവരെക്കുറിച്ച് അറിയാനുള്ള ആഗ്രഹം ഉള്ളില്‍ക്കൊണ്ടു നടക്കുന്നവരാണ്. സ്നേഹം ആഗ്രഹിക്കുന്ന ഈ രാശിയില്‍പ്പെടുന്ന കുട്ടികള്‍ സൗഹൃദവും പ്രശംസയും കേള്‍ക്കാന്‍ ആളുണ്ടാവണമെന്ന് ആഗ്രഹിക്കുന്നവരുമാണ്. ഉത്തരവുകളും ചട്ടങ്ങളും പാലിക്കാന്‍ ബുദ്ധിമുട്ടുള്ള ഈ രാശിക്കാര്‍ വഴക്കാളികളായിരുന്നു.

 സര്‍ഗ്ഗാത്മക ശേഷിയുണ്ടായിരിക്കും

സര്‍ഗ്ഗാത്മക ശേഷിയുണ്ടായിരിക്കും


സര്‍ഗ്ഗാത്മക ശേഷിയും ഭാവനയുമുള്ളവരായിരിക്കും കുംഭം രാശിയില്‍ ജനിക്കുന്ന കുട്ടികള്‍. തികച്ചും സാങ്കല്‍പ്പിക ലോകത്ത് ജീവിക്കുന്ന ഇത്തരം കുട്ടികള്‍ പ്രശ്നങ്ങള്‍ക്ക് സാധ്യമായ പരിഹാരം നിര്‍ദേശിക്കും.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Know all about th e Aquarius kids in malayalam. Read about children who belongs to zodiac sign Aquarius in Child Astrology here.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്