തുലാം രാശിക്കാർക്ക്, യാത്രകള്‍ മുഖേന പ്രതീക്ഷിക്കുന്നത്ര പ്രയോജനം ലഭിക്കുകയില്ല... നിങ്ങളുടെ ഇന്ന്?

  • By: അനില്‍ പെരുന്ന - 9847531232
Subscribe to Oneindia Malayalam

ഇന്നത്തെ രാശിഫലം എങ്ങനെയുണ്ടെന്ന് മനസ്സിലാക്കാം. പ്രമുഖ ജ്യോതിഷ പണ്ഡിതനായ അനില്‍ പെരുന്നയാണ് ഇന്നത്തെ ഫലം തയ്യാറാക്കിയിരിക്കുന്നത്. ജന്മനക്ഷത്രപ്രകാരമുള്ള പ്രവചനങ്ങള്‍ അറിയാന്‍

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

മീനം (പൂരുരുട്ടാതി 1/4, ഉതൃട്ടാതി, രേവതി)

ശത്രുക്കളുടെ ഗൂഢതന്ത്രങ്ങള്‍ മുഖേന കേസുകളോ അപമാനങ്ങളോ സംഭവിക്കാം. മംഗളകാര്യങ്ങളില്‍ പങ്കെടുക്കും. സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദേശയാത്രയ്ക്കുള്ള അവസരം ലഭിക്കും.

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼)

മേടം (അശ്വതി, ഭരണി, കാര്‍ത്തിക ¼)

മാതാവിന്റെ ആരോഗ്യകാര്യങ്ങള്‍ക്കായി പണം ചെലവഴിക്കും. ബന്ധുക്കളുടെ സഹകരണം മുഖേന ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം കൈവരിക്കും. ആഘോഷവേളകളില്‍ പങ്കെടുക്കും. സന്താനങ്ങള്‍ക്ക് ദൂരദേശത്ത് തൊഴില്‍ ലഭിക്കും. നന്നായി ആലോചിച്ച ശേഷം മാത്രം ബിസിനസ്സില്‍ തീരുമാനങ്ങള്‍ കൈക്കൊള്ളുക. അവിവാഹിതരുടെ വിവാഹകാര്യത്തിനു അനുകൂല തീരുമാനം എടുക്കും.

ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

ഇടവം (കാര്‍ത്തിക ¾, രോഹിണി, മകയിരം ½)

ഭൂമിസംബന്ധമായി ക്രയവിക്രയത്തിന് ശ്രമിക്കുന്നവര്‍ക്ക് തടസം നേരിടും. ഫലപ്രദമായ ഔഷധസേവ കൊണ്ട് രോഗവിമുക്തി ഉണ്ടാകും. സാമ്പത്തിക ഇടപാടുകള്‍ സൂക്ഷിച്ചു കൈകാര്യം ചെയ്യണം. വേണ്ടപ്പെട്ടവരില്‍ നിന്നും മനഃസന്തോഷം ലഭിക്കും. വാഹനസംബന്ധമായി ചിലവുകള്‍ വര്‍ദ്ധിക്കും.

മിഥുനം (മകയിരം ½ , തിരുവാതിരം, പുണര്‍തം 3/4)

മിഥുനം (മകയിരം ½ , തിരുവാതിരം, പുണര്‍തം 3/4)

യുവാക്കളില്‍ ലഹരി പദാര്‍ത്ഥ ത്തിനോടുള്ള താല്പര്യം വര്‍ദ്ധിക്കും. പട്ടാളക്കാര്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ അനുവദിച്ചുകിട്ടും. പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുകൂല ഉത്തരവ് ലഭിക്കും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. വിദേശയാത്രയ്ക്കുള്ള അവസരം ലഭിക്കും.

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

കര്‍ക്കടകം (പുണര്‍തം 1/4, പൂയം, ആയില്യം)

സാമ്പത്തികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാനസിക പിരിമുറുക്കം വര്‍ദ്ധിക്കും. ആത്മാര്‍ത്ഥമായി സഹകരിക്കുന്നവരോട് ചിലപ്പോള്‍ വെറുപ്പ് കാണിക്കും. പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം. വിവാഹ കാര്യങ്ങളില്‍ അനുകൂല തീരുമാനം ഉണ്ടാകും. കൃഷിക്കാര്‍ക്ക് ധനനഷ്ടത്തിന് സാധ്യത.

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

ചിങ്ങം (മകം, പൂരം, ഉത്രം 1/4)

- പല വിഷമഘട്ടങ്ങളില്‍ നിന്നും മോചനം ലഭിക്കും. സഹനശക്തിയും ക്ഷമയും നിമിത്തം വിവാദങ്ങളില്‍ നിന്നും രക്ഷപെടും. നാടു വിട്ടു കഴിയുന്നവര്‍ക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചുവരുന്നതിനുള്ള ശ്രമം വിജയിക്കും. ജലയാത്രയില്‍ ശ്രദ്ധിക്കുക. സര്‍ക്കാര്‍ സംബന്ധമായി പലവിധ വിഷമതകള്‍ ഉണ്ടാകും.

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

കന്നി (ഉത്രം 3/4, അത്തം, ചിത്തിര 1/2)

ഗൃഹാന്തരീക്ഷം പൊതുവേ അസംതൃപ്തമായിരിക്കും. സര്‍ക്കാരില്‍ നിന്നും ലഭിക്കാനുള്ള ആനുകൂല്യങ്ങള്‍ക്ക് തടസ്സം നേരിടും. ബിസിനസ്സ് രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ധാരാളം മത്സരങ്ങള്‍ നേരിടും.

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

തുലാം (ചിത്തിര 1/2, ചോതി, വിശാഖം 3/4)

ഗവേഷണവിദ്യാര്‍ത്ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കാന്‍ പലവിധ വിഷമതകള്‍ അനുഭവപ്പെടും. യാത്രകള്‍ മുഖേന പ്രതീക്ഷിക്കുന്നത്ര പ്രയോജനം ലഭിക്കുകയില്ല. ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. കുടുംബ ജീവിതം ആസ്വാദ്യമാകും. മനസ്സിനിണങ്ങിയ ജീവിത പങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും. പുണ്യക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കും. വിദേശത്ത് തൊഴില്‍ ചെയ്യുന്നവര്‍ക്ക് ശമ്പള കുടിശ്ശിക ലഭിക്കും.

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

വൃശ്ചികം (വിശാഖം 1/4, അനിഴം, തൃക്കേട്ട)

മനസിന് സന്തോഷവും സമാധാനവും ലഭിക്കും. സാങ്കേതിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദേശയാത്രയ്ക്കുള്ള അവസരം ലഭിക്കും. പിതാവില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. അവിവാഹിതരുടെ വിവാഹ കാര്യത്തിനു അനുകൂല തീരുമാനം എടുക്കും. ഇഷ്ടജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്താന്‍ സാധിക്കും.

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

ധനു (മൂലം, പൂരാടം, ഉത്രാടം 1/4)

സാമ്പത്തികമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മാനസിക പിരിമുറുക്കം വര്‍ദ്ധിക്കും. ആരേയും കണ്ണടച്ചു വിശ്വസിയ്ക്കരുത്. ആത്മാര്‍ത്ഥമായി സഹകരിക്കുന്നവരോട് ചിലപ്പോള്‍ വെറുപ്പ് കാണിക്കും. ഒരിക്കലും പ്രതീക്ഷിക്കാത്ത ചില സംഭവങ്ങള്‍ വന്നുചേരും. പുതിയ ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് അനുകൂല സമയം.

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)

മകരം (ഉത്രാടം 1/2, തിരുവോണം, അവിട്ടം 3/4)

അസാധാരണ വാക്‌സാമര്‍ത്ഥ്യം പ്രകടമാക്കും. വിനോദയാത്രകളില്‍ പങ്കെടുക്കും. വിശേഷ വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. ചിരകാലസുഹൃത്തിനെ കണ്ടുമുട്ടും. മുന്‍കോപം നിയന്ത്രിക്കുക. മറ്റുള്ളവരുടെ പ്രീതിക്കായി എന്തും പ്രവര്‍ത്തിക്കും.

Choose One Image And Find Your Personality
കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

കുംഭം (അവിട്ടം 1/2, ചതയം, പൂരുരുട്ടാതി 3/4)

ഉദ്യോഗാര്‍ത്ഥികള്‍ക്കു ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനുള്ള ഉത്തരവ് ലഭിക്കും. ഗൃഹാന്തരീക്ഷം പൊതുവെ അസംതൃപ്തമായിരിക്കും. ആത്മവിശ്വാസക്കുറവ് മുഖേന അവസരങ്ങള്‍ വേണ്ടവിധം പ്രയോജനപ്പെടുത്താന്‍ കഴിയാതെ വരും. വിദേശയാത്രയ്ക്ക് ശ്രമിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകും.

English summary
Read daily horoscope, astrology and predictions of your rashi in Malayalam. Get the your astrology forecast for today from Malayalam Jyotisham.
Please Wait while comments are loading...