മിഥുനം - (മകയിരം 1/2, തിരുവാതിര, പുണര്‍തം 3/4)

  • Posted By: അനില്‍ പെരുന്ന
Subscribe to Oneindia Malayalam

പൊതുവെ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ നടക്കും. തൊഴില്‍രംഗത്ത് വളരെ ഗുണകരമായ മാറ്റങ്ങള്‍ പലതും ഉണ്ടാകും. നൂതന സംരംഭങ്ങള്‍ തുടങ്ങുന്നതിനു കഴിയും. വീടുപണി തുടങ്ങുന്നതിനും കഴിയും. നിങ്ങളില്‍ ചിലര്‍ നഗരത്തില്‍ പുതിയ ഗൃഹം വാങ്ങുന്നതുമാണ്.

വസ്തുവാഹനാദികളും ഗൃഹോപകരണങ്ങളും വാങ്ങുന്നതാണ്. ഉദ്യോഗസ്ഥര്‍ക്ക് അനുകൂല മായ കാര്യങ്ങള്‍ ഉണ്ടാകും. വിദേശതൊഴിലിനു ശ്രമിക്കുന്നവര്‍ക്ക് അതു സാധിക്കും. സിനിമ-സീരിയല്‍ രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അപൂര്‍വ്വ അവസരങ്ങള്‍ ലഭിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് പഠനകാര്യങ്ങളില്‍ നേട്ടം.

3-midhunam

അന്യദേശങ്ങളില്‍ ജോലി ചെയ്യുന്നവര്‍ വളരെ ശ്രദ്ധ പാലിക്കുക. അപ്രതീക്ഷിതമായി ചില വിഷമതകള്‍ ഉണ്ടാകുന്നതിനു സാധ്യതയുണ്ട്. പൊതുവെ സകല ദോഷശാന്തിക്കും കാര്യവിജയത്തിനുമായി സ്വന്തം ഗൃഹത്തില്‍ ഒരു ജയസുദര്‍ശനബലി നടത്തി ശ്രീചക്രം സ്ഥാപിക്കുക. മറ്റു വിശ്വാസികള്‍ വാസ്തുപിരമിഡ് സ്ഥാപിക്കുകയും വിദ്രുമം ധരിക്കുകയും ചെയ്യുക.

അസ്‌ട്രോളജറുടെ ഫോണ്‍ നമ്പര്‍: 9847531232

English summary
Read monthly horoscope of Gemini in Malayalam. Get free monthly horoscope of Mithunam rashi. Get the complete month prediction for the month of February 2018.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്