സ്വപ്നം മരണത്തെ കുറിച്ചാണോ.....എങ്കില്‍ സന്തോഷിക്കാം

  • Posted By: Desk
Subscribe to Oneindia Malayalam

സ്വപ്നം കാണാത്തവരായി ആരുമില്ല.പലപ്പോഴും കിടക്കുന്നതിന് തൊട്ട് മുന്‍പ് ചെയ്തതൊന്നുമാകില്ല നമ്മള്‍ സ്വപ്നം കാണാറുള്ളത്. എന്തുകൊണ്ടാണ് അങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ടോ..സ്വപ്നങ്ങളായി എത്തുന്നത് നമ്മുടെ ഉള്ളിലെ ആദിയും അങ്കലാപ്പും തന്നെയാകും അതുകൊണ്ട് തന്നെ കാണുന്ന സ്വപ്നങ്ങളും ചിന്തകളും തമ്മില്‍ വളരെ അധികം ബന്ധമുണ്ട്. ചിലത് ഓര്‍മ്മപ്പെടുത്തലുകളും ആയിരിക്കും.

വാഹനം ഓടിക്കുന്നത്

വാഹനം ഓടിക്കുന്നത്

വാഹനം ഓടിക്കുന്നതായാണ് സ്വപ്നം കാണുന്നതെങ്കില്‍ അത് നിങ്ങളുടെ ആരോഗ്യത്തെ ആണത്രേ സൂചിപ്പിക്കുന്നത്. വാഹനം ഓടിക്കുമ്പോള്‍ അതിയായ ശ്രദ്ധ ചെലുത്തിയില്ലേങ്കില്‍ അത് അപകടത്തില്‍ ചെന്നെത്തും. അതുപോലെ ശരീരത്തെ നന്നായി ശ്രദ്ധിച്ചില്ലേങ്കില്‍ അത് നിങ്ങളുടെ ആരോഗ്യ സ്ഥിതി മോശമാകാന്‍ പോകുന്നു എന്നുള്ള സൂചന ആയിരിക്കും ഇത്.

പക്ഷികളും മൃഗങ്ങളും

പക്ഷികളും മൃഗങ്ങളും

പക്ഷികളേയും മൃഗങ്ങളേയുമാണ് സ്വപ്നം കാണുന്നതെങ്കില്‍ അത് നിങ്ങളുടെ ആഗ്രഹങ്ങളേയും ആവശ്യങ്ങളേയുമാണത്രേ സൂചിപ്പിക്കുന്നത്.

 മൃഗങ്ങള്‍ പിന്നാലെ വരുന്നത്

മൃഗങ്ങള്‍ പിന്നാലെ വരുന്നത്

ഏതെങ്കിലും മൃഗങ്ങള്‍ പിന്നാലെ വരുന്നതായോ ഓടിക്കുന്നതായോ ആണ് കാണുന്നതെങ്കില്‍ ഒഴിവാക്കേണ്ട ദുശ്ശീലത്തെ കുറിച്ചാണ് ഇത് ഓര്‍മ്മപ്പെടുത്തുന്നത്.നല്ല ശീലങ്ങള്‍ അല്ലെന്നറിഞ്ഞ് മനസിത് മുന്നറിയിപ്പ് നല്‍കുകയാണ്.

മരണം

മരണം

ദീര്‍ഘായുസിനെ സൂചിപ്പിക്കുന്നതാണത്രേ മരണം. മരണം സ്വപ്നം കണ്ടത് ഉണര്‍ന്നതിന് ശേഷവും ഓര്‍ത്തിരിക്കുന്നതെങ്കില്‍ നിങ്ങള്‍ക്കുള്ളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റത്തെയാണ് അത് സൂചിപ്പിക്കുന്നത്.

നിറമുള്ള സ്വപ്നങ്ങള്‍

നിറമുള്ള സ്വപ്നങ്ങള്‍

നിറമുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് നിങ്ങളെ തന്നെയാണ് സ്വപ്നം കാണുന്നതെങ്കില്‍ അത് നിങ്ങളുടെ ഉള്ളിലെ കുട്ടിത്തത്തെയാണ് സൂചിപ്പിക്കുന്നത്.

നഗ്നമായി നടക്കുന്നത്

നഗ്നമായി നടക്കുന്നത്

സ്വപ്നത്തില്‍ നഗ്നമായി നടക്കുന്നതാണ് കാണുന്നതെങ്കില്‍ ജീവിതം സുഖകരമാണെന്നതിന്‍റെ സൂചന ആണത്.

ഓഫീസ് ലുക്ക്

ഓഫീസ് ലുക്ക്

ഓഫീസ് സാഹചര്യങ്ങളോ ഓഫീസ് വസ്ത്രങ്ങളിലോ ആണ് നിങ്ങള്‍ എന്ന് സ്വപ്നം കാണുന്നതെങ്കില്‍ പ്രൊഫഷണല്‍ ജീവിത്തതിന് മുന്‍തൂക്കം നല്‍കുന്നതാണെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

English summary
these drems and its warning.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്