കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നടത്തത്തിനൊപ്പം കൈ ക്രിയകള്‍ ഉണ്ടോ? എങ്കില്‍ അറിയാം നടത്തം പറയുന്ന നിങ്ങളുടെ സ്വഭാവം!!

  • By Desk
Google Oneindia Malayalam News

ആളുകളുടെ സ്വഭാവം മനസ്സിലാക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ചിലപ്പോള്‍ എത്രയധികം പരിചയം ഉള്ള ഒരു വ്യക്തി ആണെങ്കിലും അവരുടെ സ്വഭാവം എന്താണെന്ന് നമുക്ക് മനസ്സിലാകണമെന്നില്ല. എന്നാല്‍ അവരുടെ ശാരീരികമായ ചില സവിശേഷതകള്‍ വെച്ച് അവരുടെ സ്വഭാവം ഏറെക്കുറെ അളക്കാനും അറിയാനും സാധിക്കും. അതിലൊന്നാണ് നടക്കുന്ന രീതി. ആളുകള്‍ നടക്കുന്ന രീതിയും ശൈലിയും നോക്കി ഇവരുടെ സ്വഭാവ സവിശേഷതകള്‍ അറിയാന്‍ നോക്കാം. ഇവയില്‍ പലതും ശാസ്ത്രീയമായി തന്നെ തെളിയിക്കപ്പെട്ടവയാണ്.

നിലത്തുനോക്കി നടക്കുന്നവര്‍

നിലത്തുനോക്കി നടക്കുന്നവര്‍

ആളുകളെ ശ്രദ്ധിച്ചാല്‍ മനസ്സിലാകും മിക്കവരും നിലത്തു നോക്കി നടക്കുന്നവര്‍ ആണെന്ന്. ഇവരുടെ മറ്റൊരു പ്രത്യേകത നടക്കുമ്പോള്‍ കൈകള്‍ കൈകള്‍ ശരീരത്തോട് ചേര്‍ത്തായിരിക്കും വയ്ക്കുന്നത്. ഇത്തരക്കാര്‍ അന്തര്‍മുഖരായ ആളുകളായിരിക്കും. മാത്രമല്ല, സ്വഭാവത്തില്‍ വളരെ വിനയം കാണിക്കുന്ന ഇവര്‍ മറ്റുള്ളവര്‍ തങ്ങളെ മനസ്സിലാക്കണമെന്ന് ആഗ്രഹിക്കുന്നവരാണ്. അതും ഒന്നും പറയാതെ തന്നെ.

നടക്കുമ്പോള്‍ പല കാര്യങ്ങള്‍ ചെയ്യുന്നവര്‍

നടക്കുമ്പോള്‍ പല കാര്യങ്ങള്‍ ചെയ്യുന്നവര്‍

ചിലര്‍ നടക്കുമ്പോള്‍ പല കാര്യങ്ങളും ചെയ്യുന്നത് ശ്രദ്ധിച്ചിട്ടില്ലേ...ഫോണില്‍ കളിക്കുക, ഭക്ഷണസാധനങ്ങള്‍ കൊറിക്കുക, താക്കോല്‍കൂട്ടം കയ്യിലിട്ട് കറക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യുന്നവര്‍ സര്‍ഗാത്മക കഴിവുകള്‍ ഉള്ളവരായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്. മാത്രമല്ല, ഒട്ടേറെ കാര്യങ്ങള്‍ സങ്കല്പിക്കുന്ന കൂട്ടത്തിലുള്ള ഇവര്‍ നടക്കുമ്പോള്‍ ഒരു വലിയ മനോരാജ്യം തന്നെ കെട്ടിപ്പടുക്കുകയും ചെയ്യും.

വേഗത്തില്‍ നടക്കുന്നവര്‍

വേഗത്തില്‍ നടക്കുന്നവര്‍

ചില ആളുകള്‍ നടക്കുന്നത് അമിതവേഗതയിലാണ്. മറ്റാരും മുന്നില്‍ കയറരുതെന്ന വാശിയില്‍ മുന്നോട്ടാഞ്ഞ് നടക്കുന്ന ആളുകള്‍ വളരെ ബുദ്ധിയുള്ളവരായിരിക്കുമത്രെ. കാര്യങ്ങള്‍ കൃത്യതയോടെ ചെയ്യുന്ന ഇവരെ എന്തു കാര്യവും ധൈര്യപൂര്‍വ്വം ഏല്‍പ്പിക്കാന്‍ സാധിക്കും.

കൈകള്‍ വീശി നടക്കുന്നവര്‍

കൈകള്‍ വീശി നടക്കുന്നവര്‍

കൈകള്‍ വീശി നടക്കുന്ന ആളുകള്‍ക്ക് മറ്റുള്ളവരേക്കാള്‍ ആത്മവിശ്വാസം കൂടുതലായിരിക്കും. ആരോഗ്യവാന്‍മാരായ ഇവര്‍ക്ക് അസുഖങ്ങള്‍ ഉണ്ടാകുമെന്നുള്ള പേടി കൂടാതെ ജീവിക്കാന്‍ സാധിക്കും. എന്നാല്‍ കൈകള്‍ കെട്ടി നടക്കുന്നവര്‍ തീരെ ആത്മവിശ്വാസം കുറഞ്ഞ കൂട്ടത്തിലുള്ള ആളുകളാണ്. ഇവരെ അക്രമിക്കുവാനും കീഴ്‌പ്പെടുത്തുവാനും വളരെ എളുപ്പമാണ്.

പതറിയ ചുവടുകാര്‍

പതറിയ ചുവടുകാര്‍

ചില ആളുകളെ കണ്ടിട്ടില്ലേ.. ചെറുപ്പമാണെങ്കിലും പ്രായമായ ആളുകള്‍ നടക്കുന്നതുപോലെ പതറിയ ചുവടുകളോടെ നടക്കുന്നത്. എന്തിനെയും ഭയത്തോടെ കാണുന്ന അവര്‍ക്ക് ആത്മവിശ്വാസവും കുറവായിരിക്കും.
എന്നാല്‍ ഇടത്തരം സ്പീഡില്‍ നടക്കുന്നവര്‍ക്ക് ആളുകളോട് ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ വലിയ കഴിവായിരിക്കും. ടീം വര്‍ക്കിനു ഏറെ യോജിച്ചവരാണ് ഇവര്‍. ആളുകള്‍ ഇവരെ ദുര്‍ബലരായാണ് കണക്കാക്കുന്നത്.

തല നിവര്‍ത്തി നടക്കുന്നവര്‍

തല നിവര്‍ത്തി നടക്കുന്നവര്‍

ചില ആളുകള്‍ തല ഉയര്‍ത്തി മാത്രമേ നടക്കാറുള്ളൂ. ആത്മാഭിമാനം കൂടുതലുള്ള ഇത്തരക്കാര്‍ തമാശ വളെര ആസ്വദിക്കുന്നവരും എല്ലാ കാര്യങ്ങള്‍ക്കും സ്വന്തമായ അഭിപ്രായം ഉള്ളവരും ആയിരിക്കും. മറ്റുള്ളവരെ സ്വാധീനിക്കാന്‍ ഇവര്‍ക്ക് പ്രത്യേക കഴിവ് ഉണ്ടായിരിക്കുകയും ചെയ്യും.

English summary
walking says your character
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X