കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വലിയ കണ്ണുള്ളവര്‍ മറ്റുള്ളവരെ ആകര്‍ഷിക്കുന്നവരായിരിക്കും: നിങ്ങളുടെ കണ്ണിലുണ്ട് ചില കാര്യങ്ങൾ

Google Oneindia Malayalam News

കണ്ണുകള്‍ ആത്മാവിലേയ്ക്കുള്ള ജാലകങ്ങളാണ് എന്നാണ് പറയപ്പെടുന്നത്. വ്യക്തികളുടെ ചിന്തകള്‍, വികാരങ്ങള്‍ എന്നിവയെല്ലാം കണ്ണുകളില്‍ പ്രതിഫലിക്കും. ഒരു വ്യക്തിയെ ആദ്യം കാണുമ്പോള്‍ മുതല്‍ കണ്ണുകളുടക്കുന്നത് സ്വാഭാവികമാണ്. അത്യാകര്‍ഷങ്ങളായ കണ്ണുകള്‍ വാക്കുകള്‍ക്ക് അപ്പുറത്തേയ്ക്ക് പല കാര്യങ്ങളും ആശയവിനിയമയം നടത്തുന്നുവെന്നാണ് ഇതിനര്‍ത്ഥം. കവികളും ചിന്തകരും മനുഷ്യര്‍ക്കിടയില്‍ കണ്ണുകളെക്കുറിച്ച് നിരവധി കാര്യങ്ങള്‍ പറഞ്ഞുവെച്ചിട്ടുണ്ട്.

കണ്ണുകളുടെ വലിപ്പവും നിറവും എല്ലാം ആഴവും അനുസരിച്ചാണ് കണ്ണുകളും വ്യക്തികളുടെ സ്വഭാവവും തമ്മില്‍ ബന്ധപ്പെട്ട് കിടക്കുന്നത്. കണ്ണുകള്‍ അടുത്ത് നിന്ന് വീക്ഷിച്ചാല്‍‌ വ്യക്തിത്വവും, ഒരാള്‍ പ്രതികരിക്കുന്ന രീതിയും മറ്റുള്ളവരോട് പ്രതികരിക്കുന്ന രീതിയും മറ്റുള്ളവരോട് പെരുമാറ്റവും കണ്ണില്‍ നിന്നറിയാന്‍ കഴിയും.

 വലിയ കണ്ണുള്ളവര്‍ വിശാല മനസ്കര്‍

വലിയ കണ്ണുള്ളവര്‍ വിശാല മനസ്കര്‍


വലിയ കണ്ണുകള്‍ ഉള്ളവര്‍ തുറന്ന മനസ്സുള്ളവരും പുതിയ ആശയങ്ങള്‍ ഉള്‍ക്കൊള്ളാന്‍ മനസ്സുള്ളവരുമായിരിക്കും. ബോധാവസ്ഥയിലും അബോധാവസ്ഥയിലും ഓരോ കാര്യങ്ങളെക്കുറിച്ചും ബോധ്യമുള്ളവരായിരിക്കും സ്വപ്നങ്ങളെക്കുറിച്ച് ബോധവാന്മാരായിരിക്കും വലിയ കണ്ണുകള്‍. സര്‍ഗ്ഗാത്മക ശേഷിയുള്ള ഇത്തരക്കാര്‍ ബുദ്ധിമാന്മാരും മറ്റുള്ളവരെ എളുപ്പത്തില്‍ ആകര്‍ഷിക്കാന്‍ കഴിവുള്ളവരായിരിക്കും.

ചെറിയ കണ്ണുകള്‍ എങ്കില്‍

ചെറിയ കണ്ണുകള്‍ എങ്കില്‍


പ്രൊഫഷണലിസം ഉള്ളവരായിരിക്കും ചെറിയ കണ്ണിനുടമകളായ വ്യക്തികള്‍. മികച്ച കാഴ്ചപ്പാടുകളുള്ള മികച്ച വ്യക്തിത്വങ്ങളായിരിക്കും ഇവര്‍. സ്വന്തം വികാര വിചാരങ്ങള്‍ സ്പഷ്ടമായി പ്രകടിപ്പിക്കാന്‍ കഴിവുള്ള ഇത്തരക്കാര്‍. വ്യക്തിത്വമുള്ളവര്‍ കൂടിയായിരിക്കും. മനസ്സില്‍ കണക്കുകൂട്ടുന്ന എന്ത് കാര്യങ്ങളും നേടിയെടുക്കാന്‍ കഴിവുള്ളവരായിരിക്കും ചെറിയ കണ്ണുള്ളവര്‍. എളുപ്പത്തില്‍ വ്യക്തികളെ വിശ്വസിക്കാന്‍ ഇത്തരം കണ്ണുകള്‍ തയ്യാറാവുകയില്ല.

 ആല്‍മണ്ട് ഷേപ്പിലുള്ള കണ്ണുകള്‍

ആല്‍മണ്ട് ഷേപ്പിലുള്ള കണ്ണുകള്‍


ആൽമണ്ടിന്റെ ആകൃതിയിലുള്ള കണ്ണുകള്‍ ഗൂഢമായ കാര്യങ്ങള്‍ മനസ്സില്‍ സൂക്ഷിക്കുന്നവാരിയിരിക്കും. അസാധാരണമായ ചിന്താഗതികളുള്ള ഇവര്‍ ശ്രദ്ധാലുക്കള്‍ കൂടിയായിരിക്കും. ജീവിതത്തില്‍ ഏത് മോശം സാഹചര്യത്തിലും സംയമനം പാലിക്കുന്നവരായിരിക്കും. മനസ്സിലുള്ള വികാരങ്ങള്‍ അതേപടി പ്രകടിപ്പിക്കുന്നതുവരെയും ഇത്തരക്കാര്‍ മികച്ച വ്യക്തിത്വങ്ങളായിരിക്കും.

 വട്ടത്തിലുള്ള കണ്ണുകള്‍

വട്ടത്തിലുള്ള കണ്ണുകള്‍

സര്‍ഗ്ഗാത്മകമായ കഴിവുള്ളവരായിരിക്കും വൃത്താകൃതിയിലുള്ള കണ്ണുള്ളവര്‍. ഇവരുടെ സങ്കല്‍പ്പിക്കാനുള്ള ശക്തി അപാരമായിരിക്കും. ചുറ്റും നടക്കുന്ന കാര്യങ്ങളില്‍ ബോധവാന്മാരായിരിക്കും. ആദര്‍ശമായിരിക്കും ഇത്തരക്കാരുടെ മുഖമുദ്ര. എന്നാല്‍ കുറഞ്ഞ സമയത്തിനുള്ളില്‍ മാനസികാവസ്ഥയില്‍ വന്‍ വേലിയേറ്റങ്ങളും മാറ്റങ്ങളും പ്രകടമാകുന്നവരായിരിക്കും ഇത്തരം കണ്ണുള്ളവര്‍. വികാരങ്ങള്‍ മനസ്സില്‍ അടക്കിവെയ്ക്കാന്‍ ഇത്തരക്കാര്‍ക്ക് കഴിഞ്ഞെന്ന് വരില്ല. എന്തും എടുത്തടിച്ച് പറയുന്ന പ്രകൃതക്കാരായ ഇവര്‍ പെരുമാറ്റത്തില്‍ അല്‍പ്പം ശ്രദ്ധ വേണ്ടവരാണ്.

English summary
Someone famously said 'the eyes are the windows to the soul'. Very aptly said, the eyes like the face mirror one's thoughts, feelings and emotions. Eyes also happen to be the first thing that a person notices about someone. Because of its prominence on the face, poets and thinkers across the ages have been captivated by them and have written millions of poems on the same.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X