'മലബാർ ഗോൾഡ് മുതലാളിക്ക് പണം ഉണ്ടായിട്ട് കാര്യമില്ല, നട്ടെല്ല് വേണം', ആദില-നൂറ വിഷയത്തിൽ തുറന്നടിച്ച് സീമ
ബിഗ് ബോസ് താരങ്ങളായ ലെസ്ബിയൻ കപ്പിൾസ് ആദില-നൂറയെ അപമാനിച്ച സംഭവത്തിൽ മലബാർ ഗോൾഡ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫൈസൽ എകെയ്ക്ക് എതിരെ തുറന്നടിച്ച് നടി സീമ ജി നായർ. ആദിലയും നൂറയും ആരുടേയും കൊട്ടാരത്തിന് മുന്നിൽ വന്ന് കയറ്റുമോ എന്ന് ആവശ്യപ്പെടുന്നില്ലെന്നും അവർ അവർക്ക് ഇഷ്ടമുളളത് പോലെ ജീവിക്കട്ടെ എന്നും സീമ ജി നായർ ഫേസ്ബുക്കിൽ കുറിച്ചു.
ഫൈസൽ എകെയുടെ ഗൃഹപ്രവേശത്തിന് അതിഥികളായി കഴിഞ്ഞ ദിവസം ആദിലയും നൂറയും പങ്കെടുത്തിരുന്നു. ഇവർക്ക് ഫൈസൽ ഹസ്തദാനം നൽകുന്നതും ഒരുമിച്ച് നിന്ന് ഫോട്ടോ എടുക്കുന്നതുമായ വീഡിയോകൾ പിന്നാലെ സോഷ്യൽ മീഡിയയിൽ വൈറലായി. എന്നാൽ തൊട്ടടുത്ത ദിവസം ഇവരെ ക്ഷണിച്ചതിൽ ഖേദം പ്രകടിപ്പിച്ച് ഫൈസൽ രംഗത്ത് വന്നത് വലിയ വിമർശനത്തിനിടയാക്കി.
ക്ഷണിച്ച് വരുത്തി ആദിലയേയും നൂറയേയും അപമാനിച്ചു എന്ന് ആരോപിച്ച് നിരവധി പേരാണ് ഫൈസൽ എകെയെ കുറ്റപ്പെടുത്തി രംഗത്ത് വന്നത്. സീമ ജി നായർ പങ്കുവെച്ച കുറിപ്പ് വായിക്കാം: ''ശുഭദിനം. കുറെ ദിവസങ്ങൾ ആയി മീഡിയയിൽ വാർത്തകൾ. അനവധി, നിരവധി.. രണ്ടുമൂന്നു വിഷയങ്ങൾ പ്രതികരിക്കണമെന്ന് തോന്നി.ആദില -നൂറ അപമാനിക്കപെട്ട വിഷയം. ഈ ഭൂമിയിൽ എല്ലാ ജീവജാലങ്ങൾക്കും ജീവിക്കാൻ അവസരം ഉണ്ട്. ദൈവം സൃഷ്ടിച്ചപ്പോൾ തന്നെ ഓരോരുത്തരുടെയും ജീവിതം എങ്ങനെ പോകണമെന്ന് തീരുമാനിച്ചിട്ടുണ്ട്. ആരും മനഃപൂർവം ഇങ്ങനെ ജീവിച്ചോളാം എന്ന് എവിടെയും എഴുതി വെക്കുന്നില്ല.

ഓരോരുത്തർക്കും സ്വാതന്ത്ര്യമായി ജീവിക്കാൻ പറ്റണം. ഇന്ത്യൻ ഭരണഘടനയിൽ തന്നെ അതുണ്ട്. അവർക്ക് ഇഷ്ടമുള്ളതുപോലെ അവർ ജീവിക്കട്ടെ. ആരുടേയും വീടിന്റെ മുന്നിൽ വന്നു ഞങ്ങൾക്ക് ചിലവിനു തരാമോ എന്ന് അവർ ചൊദിക്കുന്നില്ല. ആരുടേയും കൊട്ടാരത്തിനുമുന്നിൽ വന്നു ഇവിടെ ഞങ്ങളെ കേറ്റാമോ എന്നും ആവശ്യപ്പെടുന്നില്ല. അവർ അറിയപ്പെടുന്ന ഫെയിം ആണ്. വിളിക്കാതെ അവർക്ക് എന്നല്ല ആർക്കും ക്ഷണിക്കപ്പെടാതെ ഒരിടത്തും ചെല്ലാൻ പറ്റില്ല.
മലബാർ ഗോൾഡിന്റെ മുതലാളിക്ക് പണം ഉണ്ടായിട്ടു എന്ത് കാര്യം. നട്ടെല്ല് വേണം. തോന്നുമ്പോൾ തോന്നുമ്പോൾ നട്ടെല്ല് വളക്കുന്നതു ശരിയായ കാര്യം അല്ല. നിങ്ങളുടെ വ്യക്തിത്വം ആണ്, മുഖം മൂടിയാണ് അവിടെ അഴിഞ്ഞു വീണത്.. എന്റെ വീട് കൊട്ടാരമല്ല, ആനയും അമ്പാരിയും കാവൽക്കാരും പരിചാരകരും ഇവിടെ ഇല്ല. ഇവിടെ മനുഷ്യത്വം ഉണ്ട്. അത് പണം കൊടുത്താൽ മാർക്കറ്റിൽ പോയി വാങ്ങാൻ പറ്റുന്ന ഒന്നല്ല.. നിങ്ങളെ എന്റെ ചെറിയ വീട്ടിലേക്കു ക്ഷണിക്കുന്നു. അപമാനിക്കാൻ അല്ല, സ്നേഹത്തോടെ സ്വീകരിക്കാൻ ഞാൻ ഉണ്ടാവും''.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications