Get Updates
Get notified of breaking news, exclusive insights, and must-see stories!

അനുമോൾക്ക് ബിഗ് ബോസിൽ കിട്ടിയത് അനീഷിനേക്കാൾ 62 ലക്ഷം അധികം പ്രതിഫലം? ഫൈനലിസ്റ്റുകളുടെ പ്രതിഫലം ഇതാ

അങ്ങനെ ബിഗ് ബോസ് മലയാളം സീസൺ 7 ന് പരിസമാപ്തിയായിരിക്കുകയാണ്. അതിശക്തമായ പോരാട്ടത്തിനൊടുവിൽ നടി അനുമോളാണ് കപ്പ് നേടിയത്. കോമണർ മത്സരാർത്ഥിയായ അനീഷ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.

പല പ്രതികൂല സാഹചര്യങ്ങളും തരണം ചെയ്ത് 100 ദിവസമാണ് മത്സരാർത്ഥികൾ ഹൗസിൽ പിടിച്ച് നിന്നത്. ഈ 'പോരാട്ട'ത്തിന് മികച്ച പ്രതിഫലവും മത്സരാർത്ഥികൾക്ക് ബിഗ് ബോസ് നൽകിയിട്ടുണ്ട്. ഏറ്റവും കൂടുതൽ പ്രതിഫലം ലഭിച്ചത് നടി അനുമോൾക്ക് തന്നെയാണ്. രണ്ടാം സ്ഥാനക്കാരനായ അനീഷിനേക്കാൾ ഏകദേശം 60 ലക്ഷം രൂപയാണ് അനുമോൾക്ക് പ്രതിഫലമായി ലഭിച്ചത്. ഇരുവരുടേയും പ്രതിഫലം എത്രയാണെന്ന് വിശദമായി അറിയാം, ഒപ്പ് മറ്റ് മൂന്ന് ഫൈനലിസ്റ്റുകളായ അക്ബർ, നെവിൻ, ഷാനവാസ് എന്നിവരുടെ പ്രതിഫലവും പരിശോധിക്കാം

biggboss-1762

അകബർ

ബിഗ് ബോസ് ഹൗസിൽ തുടക്കം മുതൽ തന്നെ ചർച്ചയായ പേരുകളിലൊന്നായിരുന്നു ഗായകൻ അക്ബറിന്റേത്. എന്റർടെയിനർ എന്ന നിലയിലും ഗെയിമർ എന്ന നിലയിലും ശ്രദ്ധ നേടാൻ അക്ബറിന് സാധിച്ചിരുന്നു. അഞ്ചാം സ്ഥാനമാണ് അക്ബറിന് ലഭിച്ചത്. അതേസമയം ഈ സീസണിലെ മറ്റ് സെലിബ്രിറ്റികളുമായി താരതമ്യം ചെയ്യുമ്പോൾ കുറഞ്ഞ പ്രതിഫലം ലഭിച്ച മത്സരാർത്ഥിയാണ് അക്ബർ. ഒരു ദിവസം ഏകദേശം 5000 രൂപയാണ് അക്ബറിന് ലഭിച്ചത്. അതായത് 100 ദിവസം നിന്നതിന് ഏകദേശം 5 ലക്ഷം രൂപ.

ഷാനവാസ്

ബിഗ് ബോസ് മലയാളം സീസൺ 7 ലെ നാലാം സ്ഥാനക്കാരനാണ് നടൻ ഷാനവാസ്. ആദ്യ ഘട്ടത്തിൽ കപ്പ് ഉയർത്തിയേക്കുമെന്ന് വരെ പ്രവചിക്കപ്പെട്ട മത്സരാർത്ഥി. എന്നാൽ പിന്നീടുള്ള ഗെയിം സ്ട്രാറ്റജികൾ നടനെ പിന്നോട്ടടിപ്പിച്ചു. സീക്രട്ട് ടാസ്ക് പോലും മനസിലാക്കാതെ കളിച്ചതും വീക്കെന്റ് എപ്പിസോഡിൽ അവതാരകൻ മോഹൻലാലിനോട് അനിഷ്ടം പ്രകടിപ്പിച്ചതെല്ലാം ഷാനവാസിന് തിരിച്ചടിയായി.

അതേസമയം പ്രതിഫലത്തിന്റെ കാര്യമെടുത്താൽ ഈ സീസണിൽ ഏറ്റവും ഉയർന്ന പ്രതിഫലം നേടിയ മത്സരാർത്ഥികളിൽ ഒരാളായിരുന്നു ഷാനവാസ്. പ്രതിദിനം ഏകദേശം 35000ത്തോളം രൂപയാണ് ഷാനവാസിന് ലഭിച്ചത്. 100 ദിവസം ഏകദേശം 35 ലക്ഷത്തോളം രൂപ വരെ.

നെവിൻ

ഇതുവരെയുള്ള ബിഗ് ബോസ് സീസണുകളിൽ കണ്ടില്ലാത്ത ഗെയിം രീതികളുമായി പ്രേക്ഷകമനസിൽ ഇടംനേടിയ താരമാണ് നെവിൻ.ഒരിക്കൽ ഹൗസിലെ തർക്കത്തിന്റെ പേരിൽ സ്വയം ഇറങ്ങിപ്പോയ നെവിൻ പിന്നീട് എന്റ്‍ടെയിനർ എന്ന നിലയിലാണ് ഹൗസിൽ തന്റെ ഗ്രാഫ് ഉയർത്തിയത്. മൂന്നാം സ്ഥാനം സ്വന്തമാക്കി നെവിനും ഏകദേശം 5000 രൂപയാണ് പ്രതിദിന വരുമാനം.

അനീഷ്

കോമണർ മത്സരാർത്ഥിയായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അനീഷിന് ലഭിച്ചത് 3500 രൂപ മുതൽ 5000 രൂപ വരെ ആയിരിക്കാനാണ് സാധ്യത. 3500 രൂപയാണെങ്കിൽ 3.5 ലക്ഷം ആയിരിക്കും അനീഷിന് നൂറ് ദിവസം കൊണ്ട് ലഭിക്കാൻ സാധ്യത.

അനുമോൾ

ഒന്നാം സ്ഥാനക്കാരിയായ അനുമോൾക്കാണ് ഈ സീസണിലെ ഏറ്റവും കൂടുതൽ പ്രതിഫലം ലഭിച്ചത്. തനിക്ക് മികച്ച ശമ്പളമാണ് ബിഗ് ബോസ് നൽകുന്നതെന്ന് ഒരിക്കൽ എപ്പിസോഡിൽ വെച്ച് തന്നെ അനുമോൾ തുറന്ന് സമ്മതിച്ചിരുന്നു. അനുമോൾക്ക് ഏകദേശം 65000 രൂപയാണത്രേ പ്രതിദിന വേതനം. അതായത് 100 ദിവസം ഹൗസിൽ തുടർന്ന അനുമോൾക്ക് പ്രതിഫല ഇനത്തിൽ മാത്രം ഏകദേശം 65 ലക്ഷത്തോളം രൂപ വരും. ഇത് കൂടാതെ സമ്മാനത്തുകയായി 50 ലക്ഷം രൂപയും ലഭിക്കും. ബിഗ് ബാങ്ക് വീക്ക്' ടാസ്കുകളിലൂടെ മത്സരാർത്ഥികൾ നേടിയ തുക കുറച്ചതിനു ശേഷം ബാക്കിയുള്ള 42.55 ലക്ഷം രൂപയായിരിക്കും കൈയ്യിൽ കിട്ടുക. ഈ തുകയുടെ 30 ശതമാനം ടാക്സായും നൽകേണ്ടി വരും. ഇതുകൂടാതെ ഏകദേശം 12 ലക്ഷം രൂപ മുതൽ 24 ലക്ഷം രൂപ വരുന്ന മാരുതി വിക്ടോറിയസ് കാറും സമ്മാനമായി ലഭിക്കും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+