ബിഗ് ബോസിൽ വെച്ച് ഞാൻ കാണിച്ച അബദ്ധം,അത് പുറത്ത് പറയാൻ പാടില്ലായിരുന്നു'; തുറന്നുപറഞ്ഞ് അനുമോൾ
ബിഗ് ബോസ് മലയാളം സീസൺ 7 ൽ കിരീടം ചൂടിയിരിക്കുകയാണ് അനുമോൾ. എന്നാൽ അനുമോളുടെ നേട്ടത്തിനെതിരെ ഒരു വിഭാഗം കടുത്ത വിമർശനമാണ് ഉയർത്തിയത്. പിആറിന് ലക്ഷങ്ങൾ കൊടുത്ത് സമ്പാദിച്ചതാണ് ഈ വിജയം എന്നാണ് ഇക്കൂട്ടരുടെ അധിക്ഷേപം. 16 ലക്ഷം രൂപ അനുമോൾ പിആറിന് വേണ്ടി കൊടുത്തെന്നാണ് ആരോപണം ഉയർന്നത്. എന്നാൽ തന്റെ പിആർ ജനങ്ങളാണെന്ന് ആവർത്തിക്കുകയാണ് അനു. ബിഗ് ബോസിൽ പോയതിന് ശേഷം തന്റെ ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ചും അനുമോൾ സംസാരിച്ചു. തന്റെ ഫാൻസുമായി നടത്തിയ മീറ്റപ്പിനിടെയാണ് അനുമോളുടെ പ്രതികരണം. വായിക്കാം
'ബിഗ് ബോസിൽ കയറിയപ്പോൾ എനിക്ക് അബദ്ധം പറ്റിയതായിരുന്നു. എനിക്ക് അറിയില്ലായിരുന്നു പിആറിനെ കുറിച്ച് പറയാൻ പാടില്ലെന്ന്. ചെന്ന് കയറിയപ്പോൾ തന്നെ ഞാൻ ചോദിച്ചു എനിക്ക് പിആർ ഉണ്ട് നിങ്ങൾക്കുണ്ടോയെന്ന്. അവർ ഇല്ലെന്ന് പറഞ്ഞു. ഞാൻ മനസിലാക്കുന്നത് പിആർ എന്നാൽ സപ്പോർട്ട് ചെയ്യുന്നത് എന്നാണ്. ഞാൻ അവിടെ പോയി സത്യസന്ധമായി കാര്യം പറഞ്ഞു, അതാണ് കുഴപ്പമായിപ്പോയത്.

അല്ലാതെ ഒരിക്കലും ഞാൻ 15 ലക്ഷം കൊടുത്തു എന്നൊന്നും പറഞ്ഞിട്ടില്ല. പലരും പറഞ്ഞു അങ്ങനെ ചെയ്യാൻ പാടില്ല എന്നൊക്കെ. പുള്ളി പറഞ്ഞു പൈസ വേണ്ടെന്ന്, ഇപ്പോഴും പൈസ വേണ്ടെന്ന് തന്നെയാണ് പറയുന്നത് (ചിരിക്കുന്നു). പിആർ ചെയ്താലും ചെയ്തില്ലെങ്കിലും എന്താണ്, എനിക്ക് കപ്പ് കിട്ടിയില്ലേ.
ഡിപ്രഷൻ കൊണ്ടാണ് ഞാൻ മെലിഞ്ഞത്. വീട്ടിൽ കഴിക്കുന്നതിനേക്കാൾ കൂടുതൽ ഭക്ഷണം ഞാൻ ബിഗ് ബോസ് ഹൗസിൽ വെച്ച് കഴിച്ചിട്ടുണ്ട്. വീട്ടിൽ നിന്ന് ചോറൊന്നും കഴിക്കാറില്ലായിരുന്നു. ചപ്പാത്തിയും ദോശയുമൊക്കെ ഒന്നൊക്കെയാണ് കഴിച്ചോണ്ടിരുന്നത്. എന്നാൽ അവിടെ പോയപ്പോൾ നന്നായി കഴിച്ചു. പക്ഷ സ്ട്രസും ഡിപ്രഷനും കാരണം മെലിഞ്ഞ് പോയി.
ബിഗ് ബോസിൽ പോയതിന് ശേഷം ജീവിതത്തിൽ ഞാൻ പല കാര്യങ്ങളും പഠിച്ചു. ക്ഷമിക്കാൻ പഠിച്ചു, സ്നേഹിക്കാൻ പഠിച്ചു, അഡ്ജസ്റ്റ് ചെയ്യാൻ, ആളുകളെ മനസിലാക്കാൻ പഠിച്ചു അതുകൊണ്ടൊക്കെയാണ് ഞാൻ ഇങ്ങനെ ഇരിക്കുന്നത്. ഇനി എനിക്ക് ഏത് സാഹചര്യവും നേരിടാൻ സാധിക്കും. അവിടെ വന്നിട്ട് ഒന്നും പഠിക്കാതെ പോകുന്ന ചിലരുമുണ്ട്. ആരെങ്കിലുമായി വഴക്കുണ്ടാക്കിയാൽ വേണമെങ്കിൽ നമ്മുക്ക് ആ സ്ഥലത്ത് നിന്ന് ഇറങ്ങിപ്പോകാം. എന്നാൽ ബിഗ് ബോസിൽ നമ്മുക്ക് അതിന് സാധിക്കില്ല. കരയാമെന്ന് വിചാരിച്ചാൽ എവിടെ നോക്കിയാലും ക്യാമറയാണ്. കരയാൻ ആകെയുണ്ടായിരുന്നസ്പേസ് ടോയ്ലെറ്റും ഡ്രസിങ് റൂമിമാണ്. അവിടെയാണെങ്കിൽ മൈക്ക് ധരിക്കണമെന്ന് എപ്പോഴും വിളിച്ച് പറയും. ശരിക്കും ബിഗ് ബോസ് വല്ലാത്തൊരു അനുഭവമാണ്.
ഹൗസിൽ അവസാന നിമിഷം മൗനം പാലിച്ചത് എന്നെക്കൊണ്ട് തോന്നിപ്പിച്ചതാണ്. ഞാൻ ചെയ്യാത്ത കാര്യങ്ങളാണ് വിളിച്ച് പറയുന്നത്. അപ്പോൾ ഞാൻ ചെയ്തില്ലെന്ന് വിശദീകരിക്കേണ്ട കാര്യമില്ലല്ലോ. ആർഗ്യൂ ചെയ്താൽ ട്രിഗർ ചെയ്യും. എനിക്ക് ഷോക്കായത് ആദില വിളിച്ച് പറഞ്ഞതാണ്. കള്ളി , നുണച്ചി എന്നൊക്കെയാണ് വിളിച്ചത്. അക്ബർ കർമ്മ എന്ന് പറഞ്ഞ് എന്തൊക്കെയോ പറഞ്ഞു. ഞാൻ കർമ്മയിൽ വിശ്വസിക്കുന്ന ആളാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഞാൻ തീർച്ചയായും അനുഭവിക്കും.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications