"ദിലീപിനോട് സൗഹൃദം ഉണ്ടെങ്കിൽ മഞ്ജുവിനോട് ദേഷ്യം ഉണ്ടാവണമെന്നുണ്ടോ? ദിലീപിനോട് എനിക്ക് ബഹുമാനം"
അടുത്തിടെയാണ് കൂട്ടിക്കൽ ജയചന്ദ്രൻ മഞ്ജു വാര്യരെ പിന്തുണച്ച് കൊണ്ട് ഒരു ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചത്. എന്നാൽ ഇതിനെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. മഞ്ജുവിനെ പുകഴ്ത്തുന്ന രീതിയിൽ മറ്റ് സ്ത്രീകളെ അപമാനിക്കാനാണ് ജയചന്ദ്രന്റെ ശ്രമം എന്നായിരുന്നു പ്രധാന ആരോപണം. ഈ വിഷയത്തിൽ പ്രതികരിക്കുകയാണ് അദ്ദേഹം ഇപ്പോൾ. സീരിയൽ ടുഡേക്ക് നൽകിയ അഭിമുഖത്തിൽ ദിലീപുമായുള്ള അടുപ്പത്തെ കുറിച്ചും കൂട്ടിക്കൽ ജയചന്ദ്രൻ മനസ് തുറന്നു.
കൂട്ടിക്കൽ ജയചന്ദ്രന്റെ വാക്കുകൾ
ബഹുജനം പലവിധം എന്നാണല്ലോ. പണ്ട് എന്റെ അച്ഛൻ എന്നോട് പറഞ്ഞിട്ടുണ്ട്, ഒരു ആർട്ടിസ്റ്റ് ആയിട്ട് പോവുമ്പോൾ ആളുകൾ പല തരത്തിൽ ഉള്ളവർ ആയിരിക്കുമെന്നാണ് പറയാറുള്ളത്. ദിലീപിനോട് സൗഹൃദം ഉള്ളത് കൊണ്ട് മഞ്ജുവിനോട് ദേഷ്യമുണ്ടാവണം എന്നൊക്കെ ആക്കി എടുക്കുകയാണ് ചിലർ. അതിനൊക്കെ നമുക്ക് ഒന്നും പറയാൻ പറ്റില്ല. ഞാൻ സത്യ സന്ധമായിട്ട് പറയുന്നതാണ്. എനിക്ക് ചെയ്യാൻ കഴിയാത്ത കാര്യങ്ങൾ ചെയ്യുന്നവരോട് എനിക്ക് എന്നും ബഹുമാനമാണ്.

ദിലീപിനോടും എനിക്ക് അതേ ബഹുമാനമാണ്. എന്റെ മനോഭാവമാണ്. ദിലീപ് എന്ന് പറയുന്നത് എന്റെ കൂടെ മിമിക്രി കളിച്ച് എറണാകുളത്ത് ഉണ്ടായിരുന്ന ആളാണ്. അന്ന് എന്റെ ഒക്കെ പ്രതിഫലം 75 രൂപയൊക്കെയാണ്. അന്ന് 100 രൂപ മേടിക്കുന്ന ആളാണ് ദിലീപ്. അങ്ങനെയൊക്കെ ഞാൻ പണ്ട് പറഞ്ഞു കേട്ടിട്ടുണ്ട്. മറ്റ് കാര്യങ്ങളുടെ പേരിൽ ഇതൊന്നും കണ്ടില്ലെന്ന് നടിക്കാൻ ഒന്നും എന്നെക്കൊണ്ട് പറ്റില്ല.
ഞാൻ ഇത് പറയാൻ കാരണം അന്ന് എന്റെ കൂടെ ട്രൂപ്പിൽ ഉണ്ടായിരുന്ന കൂട്ടുകാരൻമാർ അതൊക്കെ പറയുമായിരുന്നു. ഞാൻ സ്റ്റേജിൽ അന്ന് കുറച്ച് അനൗൺസ്മെന്റും ചില നടന്മാരുടെ സംഭവങ്ങളും ഒക്കെയായിരുന്നു ചെയ്തിരുന്നത്. അന്ന് അവർ പറയാറുണ്ട്, വേറൊരുത്തൻ ഉണ്ടെട, ദിലീപ് എന്നാണ് പേര്, ആലുവയാണ് സ്ഥലം. പരിപാടി അവതരിപ്പിക്കുന്നത് ഒക്കെ അവനാണ് എന്നൊക്കെ ഇങ്ങനെ നമ്മളോട് പറയാറുണ്ട്.
അങ്ങനെയൊക്കെ വന്നൊരാൾ, അത്രയും മുകളിൽ എത്തിയപ്പോൾ ഇവൻ മുടിഞ്ഞുപൊട്ടെ എന്നൊന്നും പറയാൻ ഉള്ള മാനസികാവസ്ഥ ഉള്ള ആളല്ല ഞാൻ. അതെന്റെ സ്വഭാവമല്ല. അത് എന്റെ നാടിന്റെ പ്രത്യേകത ആയിരിക്കും. അതിന് ശേഷം അദ്ദേഹത്തിന്റെ കൂടെ അഭിനയിക്കാനും എനിക്ക് ഭാഗ്യം കിട്ടി. സല്ലാപത്തിലും സമ്മർ ഇൻ ബത്ലഹേമിലും ചില കാരണങ്ങളാൽ എനിക്ക് അഭിനയിക്കാൻ പറ്റിയില്ല.
അല്ലെങ്കിൽ മഞ്ജു വാര്യരുടെ കൂടെയും ഞാൻ അഭിനയിച്ചേനെ. അത് എന്റെ ആഗ്രഹങ്ങളാണ്. എനിക്ക് എല്ലാവരും ഒരുപോലെയാണ്. പണ്ട് നമ്പർ 20 മദ്രാസ് മെയിൽ കാണാൻ വേണ്ടി ഞാൻ പോയപ്പോൾ ടിക്കറ്റ് എടുക്കുന്നതിന് ഇടയിൽ ഒരുത്തൻ വാച്ചും ഊരിപ്പോയി. അന്ന് മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് വന്നപ്പോൾ നമ്മൾക്ക് കൊയ്ത്തായിരുന്നു.
അങ്ങനെയുള്ള മനോഭാവക്കാരനാണ് ഞാൻ. ഒരു ഹോട്ടലിൽ കേറി ചെന്നാൽ അവിടുത്തെ ആള് ഡിവോഴ്സ് ആണെന്ന് നമ്മൾ നോക്കുമോ, ഇല്ലല്ലോ അവിടുന്ന് കിട്ടുന്നു ഫുഡ് നല്ലതാണോ എന്ന് നോക്കും. നന്നായില്ലേൽ അതും പറയും. എല്ലാവരുടെയും ചരിത്രവും ജാതകവും ഒക്കെ നോക്കാൻ പറ്റില്ല. അതുപോലെ തന്നെയാണ് സിനിമയും. ഞാനും ഇന്ന് വെറുമൊരു പ്രേക്ഷകനാണ്.
മെൻസ് കമ്മീഷൻ വരണമെന്നാണ് എനിക്ക് പറയാനുള്ളത്. എന്റെ അടുത്ത സുഹൃത്താണ് രാഹുൽ ഈശ്വർ. ഈ കാര്യത്തിൽ അദ്ദേഹത്തിന് ഒപ്പമുണ്ടാകും എന്ന് ഞാൻ പറഞ്ഞതാണ്. അയാൾ പറയുന്ന ഒരു കാര്യമുണ്ട്, വെറുതെ അയാളെ തെറി പറയുന്നവർ അതൊക്കെ ഓർക്കണം. ഞാൻ രാഹുലിനോട് പറഞ്ഞത് ഒന്ന് മാത്രമാണ്, ഭൂമി ഉരുണ്ടതാണ് എന്ന് പറഞ്ഞവരെ കല്ലെറിഞ്ഞിട്ട്, ഭൂമി ഉരുണ്ടതാണെന്ന് പഠിപ്പിക്കുന്നതാണ് ഇവിടുത്തെ രീതി.
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം












Click it and Unblock the Notifications