'ദിലീപേട്ടൻ എന്നെ രാവിലേയും ഉച്ചയ്ക്കും വൈകീട്ടും വിളിക്കുമായിരുന്നു';കുട്ടിക്കൽ ജയചന്ദ്രൻ്റ ഭാര്യ പറയുന്നു
പോക്സോ കേസിനെ തുടർന്ന് കടുത്ത പ്രതിസന്ധിയിലൂടെയാണ് തങ്ങൾ കടന്ന് പോയിരുന്നതെന്ന് കുട്ടിക്കൽ ജയചന്ദ്രനും ഭാര്യ ബസന്തിയും. ഓരോ ദിവസവും എഴുന്നേൽക്കുമ്പോൾ എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയായിരുന്നു. തെറ്റ് ചെയ്തില്ലെന്ന് ഉറപ്പുള്ളതിനാൽ പോരാടാൻ ഉറച്ച് തന്നെയായിരുന്നു തങ്ങൾ ജീവിച്ചതെന്നും ഇരുവരും പറഞ്ഞു. ഈ സമയത്ത് നടൻ ദിലീപും രാഹുൽ ഈശ്വറുമെല്ലാം വലിയ പിന്തുണയാണ് തങ്ങൾക്ക് നൽകിയിരുന്നതെന്ന് ഇരുവരും വ്യക്തമാക്കി.
'എട്ട് മാസം ഭയങ്കര സ്ട്രഗിളിങ് ആയിരുന്നു. ഒരിക്കലും നോർമലായി ചിന്തിക്കാൻ പറ്റാത്ത കര്യമാണ്.ഒറ്റരാത്രി കൊണ്ടാണ് ഞാനും ഭാര്യയും കാണാതെ ഇരുന്നത്. ജീവിതത്തിലെ ഏറ്റവും വലിയ ദുരന്തം എന്ന് പറയുന്നത് നമ്മൾ ചെയ്യാത്ത തെറ്റിന് ശിക്ഷ കിട്ടുന്നതാണ്.ഏറ്റവും വലിയ വേദന എന്തെന്നറിയും. അതോടൊപ്പം അതുവരെ ഉണ്ടായിരുന്ന സന്തോഷത്തിന്റെ വില അറിയും .അതുവരെ എന്ത് നല്ല ലൈഫ് ആയിരുന്നു എന്ന് എനിക്ക് അപ്പോഴാണ് തോന്നിയത്.

ഞാനത് ചെയ്തിട്ടില്ലെന്നത് കൊണ്ട് തന്നെയാണ് ഞാൻ പിടിച്ച് നിന്നത്, അത് തെളിയിക്കണമായിരുന്നു. പെട്ടെന്നുണ്ടാകുന്ന ഒരു ആരോപണം അല്ലേ. എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ലായിരുന്നു', ജയചന്ദ്രൻ പറഞ്ഞു.
ചേട്ടൻ തെറ്റ് ചെയ്തിട്ടില്ല എന്ന് 101 ശതമാനം എനിക്ക് അറിയാമായിരുന്നുവെന്നാണ് ഭാര്യ പ്രതികരിച്ചത്. ചെയ്യാത്ത തെറ്റിന് ആള ജയിലിലേക്ക് അയക്കാൻ ഞാൻ തയ്യാറല്ലായിരുന്നു. ആ ഒരു വാശി എനിക്ക് മനസിലുണഅടായിരുന്നു. ഓരോ ദിവസവും എഴുന്നേൽക്കുമ്പോൾ എന്ത് ചെയ്യുമെന്ന് എനിക്ക് അറിയില്ലായിരുന്നു. എല്ലാ ഭാഗത്ത് നിന്നും ഞാൻ അനുഭവിച്ചു.
രാഹുൽ ഈശ്വറിനെ ഞാൻ കോൺടാക്ട് ചെയ്തിട്ടുണ്ടായിരുന്നു .അതിന് മുൻപ് നമ്മൾ കണ്ടിട്ടും കേട്ടിട്ടും ഒന്നുമില്ല. ഞാൻ വിളിച്ച സമയത്ത് എന്റെ അടുത്ത് പറഞ്ഞത് നിങ്ങൾക്ക് എന്ത് ആവശ്യമുണ്ടെങ്കിലും ഏത് പാതിരാത്രിക്ക് വേണമെങ്കിലും വിളിക്കാം ഞാൻ കാലിക്കറ്റ് വരണമെങ്കിൽ വരാം, അഞ്ചു പൈസ നിങ്ങൾ ചിലവാക്കേണ്ട, ടെൻഷൻ അടിക്കരുത്, ആത്മഹത്യ ചെയ്യരുത്, ആള് തിരിച്ചുവരും, നമ്മുടെ എല്ലാ സപ്പോർട്ടും ഉണ്ടാകും എന്നാണ് പറഞ്ഞത്.
പിന്നെ അത്രയും എന്നെ സപ്പോർട്ട് ചെയ്തത് ദിലീപേട്ടനാണ്. ഒരിക്കലും ഞാൻ മറക്കില്ല, കാരണം രാവിലെ ഉച്ചക്കും വൈകുന്നേരവുമൊക്കെ ദിലീപേട്ടൻ എന്നെ വിളിച്ചുകൊണ്ടിരുന്നു. ഞാൻ ആത്മഹത്യ ചെയ്യുമോ എന്ന് പേടിച്ചിട്ട്. അവിടെ പിടിച്ചു നിൽക്കാൻ എന്തെങ്കിലും ദൈവം ഒരു ശക്തി കൊടുക്കുായിരിക്കും ഒന്നും ചെയ്യരുത് ചെയ്യരുത് എന്ന് അദ്ദേഹം പറയുമായിരുന്നു. കാരണം അങ്ങനെയുള്ള സിറ്റുവേഷൻ ഉണ്ടായിരുന്നു', അവർ റഞ്ഞു.
'ഞങ്ങളുടെ രണ്ട് പേരുടേയും നല്ല സുഹൃത്താണ് ദിലീപേട്ടൻ .നമ്മുടെ ജീവിതത്തിൽ ഏത് പാതിരക്ക് മിസ്കോൾ ഇട്ടാലും അല്ലെങ്കിൽ മോനെ എന്ന് വിളിക്കുമ്പോൾ അപ്പോൾ തിരിച്ചു വിളിക്കുന്ന പ്രതികരിക്കുന്ന ഒരു സൂപ്പർ സ്റ്റാർ എന്ന് പറഞ്ഞാൽ ദിലീപേട്ടനാണ്. അത്രയും സിമ്പിൾ ആയിട്ടുള്ള ഒരു മനുഷ്യനാണ് അദ്ദേഹം', ജയചന്ദ്രനും ഭാര്യയും പറഞ്ഞു.
അതിനിടെ നടി മഞ്ജു വാര്യരെ കുറിച്ചെഴുതിയ പോസ്റ്റിനെ കുറിച്ച് ജയചന്ദ്രൻ വ്യക്തത വരുത്തി. 'പിസിഒഡി, പിരിയഡ്സ് മൂഡ് സ്വിങ്ങ് എന്നൊക്കെ പറഞ്ഞ് നിരാശപ്പെട്ടിരിക്കുന്ന സ്ത്രീകൾ ഉണ്ടെങ്കിൽ അതുപോലെ ഇഷ്ടമില്ലാത്ത ബന്ധങ്ങളിൽ ഭാര്യ ഭർത്താക്കന്മാർ ഏതു കാലം തൊട്ടുള്ളതാണത് .ആണുങ്ങൾക്കും പെണ്ണും പരസ്പരം ഇഷ്ടമല്ല സമൂഹത്തിനു വേണ്ടി ജീവിക്കുന്നവരാണ് അധികവും, അങ്ങനെയുള്ളവർ ഉണ്ടെങ്കിൽ, ഉണ്ടോ എന്ന് എനിക്ക് ഉറപ്പില്ല, ഉണ്ടെങ്കിൽ അവർക്ക് ഒരു അപവാദമാണ് മഞ്ജു വാര്യർ എന്നാണ് ഞാൻ പറഞ്ഞത്. ഞാനെഴുതിയതിൽ ഒറ്റ ആശയമേ ഉള്ളൂ, മഞ്ജു വാര്യരെ പോലെ ആവുകയെന്നത്. ഞാൻ പറഞ്ഞത് മനസിലാകേണ്ടവർക്ക് മനസ്സിലായിട്ടുണ്ട്',താരം വ്യക്തമാക്കി.
-
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
സ്വര്‍ണവില കുതിച്ചുകയറി; ഇനി വന്‍ മുന്നേറ്റം, ഒരു പവന് ആഭരണത്തിന് 1.20 ലക്ഷം രൂപ, ഗ്രാം വില അറിയാം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വര്‍ണം പിടിവിടുന്നു; വൈകീട്ട് വന്‍ വില വര്‍ധന, ഇന്ന് 2 തവണ ഉയര്‍ന്നു, പുതിയ പവന് വില അറിയാം -
ഇറാനെതിരായ യുദ്ധത്തില്‍ യുഎസ് പിന്മാറുകയാണെന്ന് ട്രംപ്; 'ആവശ്യമെങ്കില്‍ മടങ്ങിയെത്തും' -
ഇറാനിൽ പ്രസിഡന്റ് വെറും ഡമ്മി? അധികാരം റെവല്യൂഷണറി ഗാർഡ് പിടിച്ചെടുത്തു, മൊജ്തബയും ഇരുട്ടിൽ -
സുരേഷ് ഗോപി വിചാരണ നേരിടണം; തൃശൂര്‍ എംപി സ്ഥാനം തെറിക്കുമോ? പരാതി ഇങ്ങനെ -
മാളവ്യ രാജയോഗം ചിലരുടെ ജീവിതം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, സമ്പത്തിൽ ആറാടും..! -
ശത്രുക്കള്‍ വര്‍ദ്ധിക്കും, ഗൂഢതന്ത്രങ്ങള്‍ മുഖേന കേസിൽപ്പെടാം, നിലവിലുള്ള ജോലിയില്‍ തുടരാനാകില്ല, നാൾഫലം












Click it and Unblock the Notifications