'അന്ന് നിങ്ങൾക്ക് അയാൾ ദേവൻ ആയിരുന്നു, ഇത് ഞങ്ങൾ വിശ്വസിക്കില്ല', ഭാഗ്യലക്ഷ്മിക്കെതിരെ ബൈജു കൊട്ടാരക്കര
കൊച്ചി: ദിലീപിനെ തിരിച്ചെടുക്കാനുളള നീക്കത്തില്‍ പ്രതിഷേധിച്ച് ഫെഫ്കയില്‍ നിന്ന് രാജി വെച്ചിരിക്കുകയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആയ ഭാഗ്യലക്ഷ്മി. ഫെഫ്ക നേതൃത്വത്തിന് എതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് കൊണ്ടാണ് ഭാഗ്യലക്ഷ്മിയുടെ രാജി.
വിധിക്ക് പിന്നാലെ തിടുക്കപ്പെട്ട് ദിലീപിനെ തിരിച്ച് എടുക്കുന്ന കാര്യം പറഞ്ഞ ബി ഉണ്ണികൃഷ്ണനെയും ഭാഗ്യലക്ഷ്മി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ സംഘടനാ ഭാരവാഹികള്‍ ആരും അതിജീവിതയെ ഒന്ന് പോയി കാണാനോ ആശ്വസിപ്പിക്കാനോ തുനിയാത്തവരാണെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തിയിരുന്നു.
അതേസമയം ബി ഉണ്ണികൃഷ്ണന്റെ വേലത്തരങ്ങൾ ഇപ്പോഴാണ് ഭാഗ്യലക്ഷ്മി അറിയുന്നത് എന്ന് പറഞ്ഞാൽ വിശ്വസിക്കാനാകില്ലെന്ന് തുറന്നടിച്ച് രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ ബൈജു കൊട്ടാരക്കര. ബി ഉണ്ണിക്കൃഷ്ണൻ കാണിച്ച വൃത്തികേടുകൾ തെളിവുകൾ സഹിതം പുറത്ത് വിടുമെന്നും ബൈജു കൊട്ടാരക്കര ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.

'' ഫെഫ്കയിൽ നിന്ന് ഭാഗ്യലക്ഷ്മി രാജി വെച്ചു. ഭാഗ്യലക്ഷ്മി ഇപ്പോഴാണ് ഉണ്ണികൃഷ്ണന്റെ വേലത്തരങ്ങൾ അറിയുന്നത് എന്നു പറഞ്ഞാൽ ഞങ്ങളത് വിശ്വസിക്കില്ല ഭാഗ്യലക്ഷ്മി. തൊഴിലാളികളെ വഞ്ചിച്ച് മാക്ട ഫെഡറേഷൻ എന്ന സംഘടന പിളർത്തി ഫെഫ്ക ഉണ്ടാക്കിയപ്പോൾ അയാൾ നിങ്ങൾക്ക് ദേവൻ ആയിരുന്നു.
പഞ്ചാര വർത്തമാനങ്ങൾ കൊണ്ട് തൊഴിലാളികളെ വഞ്ചിക്കാനും തന്റെ ഭാവിക്കുവേണ്ടി ,പണമുണ്ടാക്കാൻ വേണ്ടി മലയാള സിനിമയിലെ സംഘടനകളെ ഉപയോഗിക്കാനും, താരങ്ങളുടെയും നിർമാതാക്കളുടെയും ഇടയിൽ താനാണ് രാജാവെന്ന് പ്രഘോഷിക്കാൻ, പിണറായി വിജയൻ സർക്കാരിനെ പോലും ചില ഇടനിലക്കാർ വഴി കാൽകീഴിൽ ആക്കാനും സിനിമാരംഗം ഞാനില്ലാതെ ഒന്നും നടക്കില്ല എന്ന് പ്രഖ്യാപിക്കാനും തുനിഞ്ഞിറങ്ങിയ ബി ഉണ്ണികൃഷ്ണൻ എന്ന അഭിനവ അലവലാതിക്ക് ഭാഗ്യലക്ഷ്മി അവിടെ നിന്നും പടിയിറങ്ങുമ്പോൾ എന്താണ് പറയാനുള്ളത്.
വിനയൻ സ്വേച്ഛാധിപതി ആയിരുന്നല്ലോ എന്നാണ് നിങ്ങൾ അന്നു പറഞ്ഞിരുന്നത്. കൂടെയുള്ള ആളുകളെല്ലാം കുഴപ്പക്കാർ ആണെന്നും. ഇപ്പോൾ ജനങ്ങൾക്ക് മനസ്സിലായി ഉണ്ണികൃഷ്ണനും സിനിമാ സംഘടനകളുടെ മറ്റ് ആളുകൾക്കും, ആർക്ക് വേണ്ടിയാണ് എന്തിനുവേണ്ടിയാണ് ഈ നാടകങ്ങളെല്ലാം കളിക്കുന്നതെന്നും. പച്ചക്കള്ളങ്ങൾ പറഞ്ഞ് തൊഴിലാളികളെയും സിനിമ രംഗത്തുള്ളവരെയും വഞ്ചിക്കുന്ന ഇവന്മാർക്ക് മാപ്പില്ല.
കൂടുതൽ വിവരങ്ങൾ പിന്നാലെ അറിയിക്കാം ഉണ്ണികൃഷ്ണൻ. തെളിവുകൾ സഹിതം നിങ്ങൾ കാണിച്ച വൃത്തികേടുകൾ. മലയാള സിനിമാരംഗം മലീമസമാക്കിയ, ഗ്രൂപ്പുകൾ ഉണ്ടാക്കിയ, നിങ്ങൾക്ക് ലാൽസലാം. ഇനി വിശദമായി ഒന്ന് കാണേണ്ടിവരും''.
-
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications