മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ
വയനാട് ടൌണ്‍ഷിപ്പിൽ മമ്മൂട്ടി സന്ദർശിച്ചതിനിടെ സി പി എം ജില്ലാസെക്രട്ടറിയോട് അപമര്യാദയായി പെരുമാറിയെന്ന ആരോപണത്തിൽ വലിയ വിവാദമാണ് ഉയർന്നത്. ദുരന്തസമയത്ത് കയ്മെയ് മറന്ന് അവിടുത്തെ ജനങ്ങൾക്ക് വേണ്ടി കഷ്ടപ്പെട്ട ജില്ലാ സെക്രട്ടറി ഷഫീഖിനെ മാധ്യമങ്ങൾക്ക് മുൻപിൽ വെച്ച് മമ്മൂട്ടി പരസ്യമായി അപമാനിക്കുകയായിരുന്നുവെന്നാണ് വിമർശനം ഉയർന്നത്. തനിക്കൊപ്പം നടന്നാൽ താൻ സി പി എമ്മിൻ്റെ ഭാഗമായി എത്തിയതാണെന്ന് ആളുകൾ തെറ്റിധരിക്കുമെന്നായിരുന്നു മമ്മൂട്ടി ഷഫീഖിനോട് പറഞ്ഞത്. ഇത് മാധ്യമങ്ങൾ വാർത്തയാക്കിയതോടെ മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണവും കടുത്തു.
ഇപ്പോഴിതാ ആ സംഭവത്തിൽ പ്രതികരിക്കുകയാണ് മന്ത്രിയും നടനുമായ ഗണേഷ് കുമാർ. അദ്ദേഹത്തിൻ്റെ രീതി അതാണെന്നും വിവാദത്തിൻ്റെ ആവശ്യം ഇല്ലായിരുന്നുവെന്നും ഗണേഷ് കുമാർ പറഞ്ഞു. സംവിധായകൻ ബ്ലെസിയുടെ മകളുടെ വിവാഹത്തിന് വന്നപ്പോൾ ഓണ്‍ലൈൻ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഗണേഷ് കുമാറിൻ്റെ വാക്കുകളിലേക്ക്

'ഒരു ആവശ്യവുമില്ലാത്ത കാര്യങ്ങളാണ് .ഓരോരുത്തരും ഓരോ നേച്ചർ അല്ലേ. അദ്ദേഹത്തിന്റെ നേച്ചർ അനുസരിച്ച് അദ്ദേഹം പറഞ്ഞു . തെറ്റിദ്ധാരണ പരത്തിയതാണ്. അദ്ദേഹം ഇത്രയും വലിയൊരു മനുഷ്യനല്ലേ. അദ്ദേഹം മലയാള സിനിമയ്ക്ക് ഇത്ര വലിയ സംഭാവന നൽകിയാണ്. ഒരാളുടെ വായിൽ നിന്ന് ഒരു തെറ്റ് വീണാൽ അദ്ദേഹത്തെ അതിന്റെ പേരിൽ അധിക്ഷേപിക്കുന്നത് ശരിയല്ല. പ്രായമുള്ള ആളാണ് അദ്ദേഹം മുതിർന്ന ആളാണ്. അദ്ദേഹം അത് പറഞ്ഞു. അത് തെറ്റുണ്ടോ ശരിയുണ്ടോ എന്നത് വ്യാഖ്യാനിക്കാൻ ഞാൻ ആളല്ല.
ജില്ലാ സെക്രട്ടറിക്കും ഒന്നും സംഭവിക്കുന്നില്ല, അദ്ദേഹത്തിനൊന്നും സംഭവിക്കുന്നില്ല. ജില്ലാ സെക്രട്ടറി ജില്ലാ സെക്രട്ടറി അല്ലാതെ ആകുന്നില്ല. അദ്ദേഹത്തെ ഇഷ്ടപ്പെടുന്നവർ അദ്ദേഹത്തെ ഇഷ്ടപ്പെടും .മമ്മൂട്ടിയെ ഇഷ്ടപ്പെടുന്നവർ മമ്മൂട്ടിയെ ഇഷ്ടപ്പെടും. മമ്മൂക്കയുടെ ഒരു സ്വഭാവം ഇങ്ങനെയൊക്കെയാണ്. നമ്മളൊക്കെ നേരിട്ട് അനുഭവിച്ചിട്ടുള്ളതാണ്. അതുകൊണ്ട് എനിക്കൊരു പ്രശ്നമായിട്ട് തോന്നിയില്ല. പുള്ളി മുഖത്ത് നോക്കി ഓരോ കാര്യങ്ങൾ ഇങ്ങനെ പറയും. അതത്ര സീരിയസ് ആയിട്ട് എടുക്കേണ്ട. പുള്ളി ദുഷ്ട ലക്ഷ്യത്തിലൂടെ പറയുന്നതല്ല. ദുഷ്ടലാക്ക് ഒന്നുമില്ല ,അങ്ങ് പറയുന്നതാണ്.
അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും. പാവമാണ്. അതുകൊണ്ട് അതൊക്കെ നമ്മൾ നിസ്സാരമായി എടുക്കണം. അദ്ദേഹം ഒരു വലിയേട്ടനാണ് .സിനിമയിൽ കാണുന്ന വല്ല്യേട്ടനല്ല. പുള്ളിയുടെ രീതി അങ്ങനെയാണ്', ഗണേഷ് കുമാർ പറഞ്ഞു. നേരത്തേ വിവാദത്തിൽ മമ്മൂട്ടിയോട് മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യമായി ഖേദം പ്രകടിപ്പിച്ചിരുന്നു. വിവാദം അനാവശ്യമായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞു.
-
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
ഹനുമാന് ജയന്തി ദിനത്തില്‍ രൂപംകൊണ്ട രാജയോഗം! ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
തമിഴ്നാട്ടിൽ ഡിഎംകെയ്ക്ക് തുടർഭരണം? മുഖ്യമന്ത്രി സ്റ്റാലിൻ തന്നെ, വിജയ്യുടെ ടിവികെ 12 സീറ്റുകൾ നേടും! സർവേ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
കേരളത്തിൽ ഭരണമാറ്റം ആഗ്രഹിക്കുന്നത് 57 ശതമാനത്തിൽ അധികം പേർ; മുഖ്യ വിഷയം വികസനം തന്നെ, സർവേ പറയുന്നു -
‘നേമം പോയാലും ചാത്തന്നൂർ നേടും’- ‘ഡീൽ’ മണക്കുന്ന ഇടതുകോട്ട -
രവിവർമ്മ ചിത്രം യശോദയും കൃഷ്ണനും ലേലത്തിൽ പോയത് 167.2 കോടിക്ക്; സ്വന്തമാക്കിയത് ഈ കോടീശ്വരൻ -
പ്രവചിക്കാനാകാതെ നേമത്തിലെ അടിയൊഴുക്ക്












Click it and Unblock the Notifications