മഞ്ജു ടാറ്റു കുത്തിയതിനെക്കുറിച്ച് ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല; വിമര്‍ശനവുമായി രേണു സുധി
സോഷ്യല്‍ മീഡിയ താരമായ രേണു സുധി ഇപ്പോള്‍ വിവാദ താരമായിട്ടാണ് അറിയപ്പെടുന്നത്. അടുത്തകാലത്തായി രേണുവിന്റെ ഓണ്‍ലൈന്‍ മാധ്യമങ്ങളോടുള്ള പ്രതികരണങ്ങള്‍ വലിയ വിവാദമാകാറുണ്ട്. സമൂഹ മാധ്യമങ്ങളില്‍ എങ്ങനെയും റീച്ച് കിട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി സ്വന്തം വില കളയുന്ന പ്രവര്‍ത്തികളാണ് രേണു ഇപ്പോള്‍ ചെയ്യുന്നതെന്ന വ്യാപക വിമര്‍ശനം ഉയരുന്നുണ്ട്. ദ്വയാര്‍ത്ഥത്തിലുള്ള ചില യൂട്യൂബേര്‍സിന്റെ ചോദ്യങ്ങളെ തടയുന്നതിന് പകരം അവരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് രേണു സ്വീകരിക്കുന്നതെന്ന വിമര്‍ശനമാണ് കൂടുതലായും ഉയരുന്നത്.
പലപ്പോഴും ചിരിച്ചുകൊണ്ടാണ് രേണു ഇത്തരം ദയാര്ത്ഥത്തിലുള്ള ചോദ്യങ്ങളോടു പ്രതികരിക്കുന്നത്. ഇത്തരം ഓണ്‍ലൈന്‍ മാധ്യമങ്ങളെ നിലയ്ക്ക് നിര്‍ത്താനുള്ള യാതൊരു ശ്രമവും രേണുവിന്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ല. ഈ വിഷയത്തില്‍ രൂക്ഷമായ പ്രതികരണവുമായി നടി മഞ്ജു പത്രോസും രംഗത്ത് വന്നിരുന്നു. രേണുവിന്റെ പേരെടുത്ത് പറയാതെ രേണുവിനെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടായിരുന്നു മഞ്ജു പത്രോസിന്റെ വനിതാ ദിനത്തിലെ സന്ദേശം.

സ്ത്രീയായാലും പുരുഷനായാലും സ്വന്തം അഭിമാനം പണയപ്പെടുത്തി ജീവിക്കരുതെന്നാണ് മഞ്ജു പത്രോസ് പറഞ്ഞത്. സ്ത്രീകള്‍ ആത്മാഭിമാനം കളഞ്ഞ് ജീവിക്കരുതെന്നും യൂട്യൂബര്‍മാര്‍ ഡബിള്‍ മീനിങ്ങില് സംസാരിക്കുമ്പോള്‍ അത് എന്ജോയ് ചെയ്യുന്നത് ശരിയല്ലെന്നുമായിരുന്നു മഞ്ജുവിന്റെ ഉപദേശം. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ മോശം അര്‍ത്ഥത്തിലുള്ള ചോദ്യങ്ങളെ നിലയ്ക്ക് നിര്‍ത്താത്ത രേണുവിനെ ഉദ്ദേശിച്ചായിരുന്നു മഞ്ജുവിന്റെ വാക്കുകള്‍ എന്ന് വ്യക്തമാണ്. മഞ്ജുവിന്റെ പ്രതികരണം സമൂഹ മാധ്യമങ്ങളില്‍ വലിയ വൈറലാവുകയും ചെയ്തിരുന്നു. നിരവധി പേരാണ് മഞ്ജുവിനെ പിന്തുണച്ച് സമൂഹമാധ്യമങ്ങളില്‍ രേണുവിനെ വിമര്‍ശിച്ചത്.
ഇപ്പോഴിതാ, മഞ്ജു പത്രോസിനെ വിമര്‍ശിച്ച് രേണുവും രംഗത്ത് വന്നിരിക്കുകയാണ്. ആ വീഡിയോയില്‍ ആരുടെയും പേര് പറയുന്നില്ലെങ്കിലും അത് തന്നെ ഉദ്ദേശിച്ചാണെന്ന് രേണു പറയുന്നു. തനിക്ക് യൂട്യൂബര്‍മാരുടെ ചോദ്യങ്ങള്‍ തമാശയായിട്ടാണ് തോന്നിയതെന്നും കാര്യങ്ങളെ ചിരിച്ചുകൊണ്ട് നേരിടുന്നയാളാണ് താനെന്നും രേണു പറയുന്നു. രേണുവിന്റെ വാക്കുകള്‍: യൂട്യൂബര്‍മാര്‍ പലരും എന്റെ സുഹൃത്തുക്കളാണ്. അങ്ങനെയൊരു സ്വാതന്ത്ര്യത്തിലാണ് പല തമാശകളും വരുന്നത്. അതില്‍ പൊട്ടിത്തെറിക്കേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എനിക്ക് മറ്റൊരാളെപ്പോലെ ചിന്തിക്കാനോ സംസാരിക്കാനോ കഴിയില്ല.
എല്ലാവരും മഞ്ജു പത്രോസിനെ പോലെ പെരുമാറണം എന്നുണ്ടോ? സുധിച്ചേട്ടന്റെ സഹപ്രവര്‍ത്തക എന്നതിനപ്പുറം അവരെ വ്യക്തിപരമായി അറിയില്ല. അവരുടെ വസ്ത്രധാരണ ത്തെക്കുറിച്ചോ വിവാദമായ ടാറ്റു കുത്തിയ വീഡിയോയെ കുറിച്ചോ ഞാന്‍ ഒന്നും പറഞ്ഞിട്ടില്ല. മറ്റുള്ളവരുടെ വ്യക്തി സ്വാതന്ത്ര്യത്തില്‍ ഞാന്‍ ഇടപെടാറില്ല. എന്നെ ഏറ്റവും കൂടുതല്‍ വിമര്‍ശിക്കുന്നത് സ്ത്രീകളാണ്. അത് കമന്റ് ബോക്സ് നോക്കിയാല്‍ മനസിലാകും. രേണു ഇത്രയും വലിയ സെലിബ്രിറ്റി ആയതിന്റെ അസൂയ കൊണ്ടാകും പലര്‍ക്കും ഇങ്ങനെ താഴ്ത്തി പറയാന്‍ തോന്നുന്നത്. കുറ്റപ്പെടുത്തുന്നവരുടെ വാക്കും കേട്ട് ഞാന്‍ ഒരു മൂലയ്ക്ക് ഇരുന്നാല്‍ എനിക്ക് ചിലവിനുള്ള പൈസ ഇവര്‍ കൊണ്ടു തരുമോ? ഞാന്‍ എന്തായാലും സോഷ്യല്‍ മീഡിയയിലൂടെ പൈസ ഉണ്ടാക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. സബ്സ്ക്രിപ്ഷന് തുടങ്ങാനുള്ള പ്ലാനിലാണ്. ഭാവിയില്‍ ബിസിനസ് തുടങ്ങാനും ആഗ്രഹമുണ്ട്' - രേണു കൂട്ടിച്ചേര്‍ത്തു.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍












Click it and Unblock the Notifications