വിവാഹത്തെ കുറിച്ച് മനസ് തുറന്ന് രേണു സുധി; '500 രൂപ കടം ചോദിക്കേണ്ടി വന്ന അവസ്ഥ വരെ ഉണ്ടായിരുന്നു'
സമൂഹ മാധ്യമങ്ങളിലെ റീലുകളിലും വീഡിയോകളിലും തിളങ്ങി നിന്നതിന് പിന്നാലെ ഒട്ടേറെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന വ്യക്തിയായിരുന്നു രേണു സുധി. ഭർത്താവ് കൊല്ലം സുധിയുടെ മരണശേഷം ഒട്ടേറെ പ്രതിസന്ധി ഘട്ടങ്ങളിലൂടെയാണ് രേണു കടന്നുപോയത്. ഇതിന് ശേഷം പതിയെ അഭിനയ ജീവിതത്തിലേക്ക് കടന്ന അവർക്ക് നിരവധി വിമർശനങ്ങൾ നേരിടേണ്ടി വരികയും കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വരികയും ചെയ്തിരുന്നു.
എന്നാൽ സോഷ്യൽ മീഡിയയിലെ രേണു വിരുദ്ധ ക്യാമ്പയിനും മറ്റും ഏറെക്കുറെ അവസാനിച്ചത് അവർ ബിഗ് ബോസിൽ മത്സരാർത്ഥി ആയത്. സ്വയം ബിഗ് ബോസിൽ നിന്ന് ക്വിറ്റ് ചെയ്ത് പോവുകയായിരുന്നു രേണു. അതിന് ശേഷം കാര്യമായ ഉദ്ഘാടന പരിപാടികൾ, ചില ഷോട്ട്ഫിലിമുകൾ എന്നിവയുമായി തിരക്കേറിയ ജീവിതമാണ് രേണു സുധി നയിക്കുന്നത്. നിരവധി ഉദ്ഘാടന പരിപാടികളിൽ താരം മുഖ്യാതിഥി ആയി എത്തിയിരുന്നു.

രേണു പങ്കുവയ്ക്കുന്ന വീഡിയോകൾക്ക് എല്ലാം നല്ല സ്വീകാര്യതയാണ് ലഭിക്കുന്നത്. അതുകൊണ്ട് തന്നെ രേണു ഇടയ്ക്കിടെ വീഡിയോകൾ പങ്കുവയ്ക്കുകയും ചെയ്യുന്നുണ്ട്. ഇപ്പോഴിതാ ഇനി ഒരു വിവാഹമുണ്ടോ എന്നതിനെ കുറിച്ച് സംസാരിക്കുകയാണ് രേണു. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് അഭിമുഖത്തിൽ ആയിരുന്നു രേണുവിന്റെ പ്രതികരണം. തുടക്കകാലത്തെ സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ചും രേണു മനസ് തുറന്നു.
രേണു സുധിയുടെ വാക്കുകൾ ഇങ്ങനെ: ഒരു വരുമാനം ആകുമല്ലോ എന്ന് കരുതി മാത്രമാണ് ഞാൻ അഭിനയത്തിലേക്ക് എത്തിയത്. മറ്റുള്ളവരെ എത്ര നാള് ഇങ്ങനെ ബുദ്ധിമുട്ടിക്കും എന്നു കരുതിയും സ്വന്തം കാലില്‍ നില്‍ക്കണം എന്ന ആഗ്രഹവും ഉള്ളതു കൊണ്ട് മാത്രമാണ് അഭിനയത്തിലേക്ക് തിരിയാൻ തീരുമാനിച്ചത്. പക്ഷേ ഇപ്പോള്‍ ഇത് എന്റെ പാഷന് കൂടിയായി മാറിയിരിക്കുകയാണ്.
ആദ്യം ആല്‍ബമൊക്കെ ചെയ്യുന്ന സമയത്ത് കിട്ടിയിരുന്നത് വെറും 2000 മുതൽ 3000 രൂപ വരെ ആയിരുന്നു. മാത്രമല്ല അന്ന് ഈ റീലുകള്‍ കണ്ടിട്ട് അടുത്ത സുഹൃത്തുക്കള്‍ പോലും പറഞ്ഞത് അവരുടെ വീട്ടുക്കാര്‍ക്ക് പോലും ഇതൊന്നും ഇഷ്ടപ്പെടുന്നില്ല എന്നായിരുന്നു. ഇതൊക്കെ നിര്‍ത്തൂ എന്നും എന്നോട് ആവശ്യപ്പെട്ടിരുന്നു. പക്ഷേ, അന്ന് ഞാന്‍ വീട്ടില്‍ തന്നെ ഇരുന്നിരുന്നെങ്കില്‍ ഇന്നത്തെ രേണു സുധിയായി മാറാന്‍ കഴിയുകയില്ലായിരുന്നു.
ബിഗ് ബോസിൽ നിന്ന് എന്നെ ഇങ്ങോട്ട് വിളിക്കുകയായിരുന്നു. .ലാലേട്ടന്റെ ഒപ്പം വേദിയില്‍ നില്ക്കാന് കഴിഞ്ഞു. പിന്നെ ലാലേട്ടന്റെ കൈ പിടിച്ചാണ് ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്തിറങ്ങിയതും. ഇതൊക്കെ ജീവിതത്തില്‍ മറക്കാന്‍ കഴിയാത്ത അനുഭവങ്ങളായിരുന്നു. 35 ദിവസം വരെ ബിഗ് ബോസ് വീട്ടില്‍ നില്‍ക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല.
ബിഗ് ബോസിൽ കുറച്ച് കൂടി നിന്നിരുന്നെങ്കില്‍ മാനസികമായി പ്രശ്നമായേനേ. കാരണം എനിക്ക് എന്റെ മക്കളെ കാണാതിരിക്കാന്‍ കഴിയില്ലായിരുന്നു. ബിഗ് ബോസ് ഹൗസ് കൊണ്ട് എനിക്ക് നേട്ടങ്ങള്‍ മാത്രമേ ഇതുവരെ സംഭവിച്ചിട്ടുള്ളൂ. ദുബായ്, ബഹ്റൈൻ എന്നിവിടങ്ങളിൽ ഒക്കെ പല പരിപാടികളുടെ പ്രെമോഷനും ഉദ്ഘാടനങ്ങള്‍ക്കും പോകാന്‍ കഴിഞ്ഞത് ബിഗ് ബോസ് താരം എന്ന നിലയില്‍ തന്നെയായിരുന്നു.
വിവാഹം തല്ക്കാലം ഉടന്‍ ഉണ്ടാകില്ല. ഭാവിയില്‍ ഉണ്ടാകുമോ എന്നും ഇപ്പോള്‍ ഉറപ്പിച്ചു പറയാനാവില്ല. ഇനി ഒരു വീട് വയ്ക്കണം എന്നതാണ് ലക്ഷ്യം. ചില യൂട്യൂബര്‍മാര്‍ നാല് ചുവരുകള്‍ക്കുള്ളില്‍ ഒരു ക്യാമറയുടെ മുമ്പിലിരുന്ന് എന്നെ വിമര്‍ശിക്കുകയാണ്. പക്ഷേ അവരെപ്പോലെ എനിക്ക് ഇരിക്കാന്‍ സമയമില്ല, ഞാന്‍ പറക്കുകയാണ്.
ഇപ്പോൾ എന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടു കഴിഞ്ഞു. കോടികൾ ഒന്നും സമ്പാദിച്ചിട്ടില്ല. 500 രൂപ കടം ചോദിച്ചിരുന്ന അവസ്ഥ വരെ എനിക്ക് ഉണ്ടായിരുന്നു. എന്നാൽ അത്തരമൊരു സാഹചര്യം നിലവില്‍ ഇല്ല. കുട്ടികളുടെ കാര്യങ്ങള്‍ നോക്കാനും കുടുംബം നോക്കാനും സാധിക്കുന്നുണ്ട്. ഒരു മാനേജറും ഇപ്പോൾ എനിക്കുണ്ട്. അതിനിടയിൽ മൂന്ന് സിനിമകളുടെ ഭാഗമാവാനും എനിക്ക് സാധിച്ചു. നല്ല ഓഫറുകൾ വന്നാൽ ഇനിയും സിനിമ ചെയ്യും.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications