Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഗ് ബോസില്‍ പോകുന്നവര്‍ ബാങ്കില്‍ നിന്ന് ലോണെടുക്കുക; ടാസ്‌ക്കുകള്‍ ചെയ്യരുത്: ഇപ്പോള്‍ കുറ്റബോധം

ബിഗ് ബോസ് സീസണ്‍ 7 അവസാനിച്ചതോടെ വലിയ വിവാദങ്ങളാണ് പൊട്ടിപ്പുറപ്പെട്ടത്. മുന്‍ സീസണുകളില്‍ ഇല്ലാത്ത വിധം വിജയികളെക്കുറിച്ച് വലിയ സംശയങ്ങളും ഉയര്‍ന്നു. വന്‍ തുക പിആര്‍ നല്‍കിയാണ് പല മത്സരാര്‍ത്ഥികളും ബിഗ് ബോസ് ഹൗസിനുള്ളില്‍ കയറിയതെന്ന പ്രചാരണം സമൂഹ മാധ്യമങ്ങളില്‍ ഉണ്ടായി. പലരും ഇത് പിന്നീട് അംഗീകരിക്കുകയും ചെയ്തു.

16 ലക്ഷത്തോളം രൂപ പിആറിനു നല്‍കിയാണ് അനുമോള്‍ വോട്ട് പിടിച്ചതെന്നും ബിഗ് ബോസ് വിജയി ആയതെന്നുമുള്ള പ്രചാരണങ്ങള്‍ ചൂട് പിടിച്ചു. അനുമോളുടെ സഹ മത്സരാര്‍ത്ഥികളായ ശൈത്യയും ആര്‍ജെ ബിന്‍സിയും ഉള്‍പ്പെടെ അനുമോള്‍ക്കെതിരെ രൂക്ഷമായ ആരോപണങ്ങളുമായി രംഗത്ത് വന്നു. പണം കൊടുത്ത് മറ്റു മത്സരാര്‍ത്ഥികള്‍ക്കെതിരെ നെഗറ്റീവ് പ്രചരിപ്പിക്കാന്‍ അനുവിന്റെ പിആര്‍ ശ്രമിച്ചു എന്ന പരാതികളും ഉയര്‍ന്നു.

apsara

ഈ ആരോപണങ്ങളെല്ലാം ശരിവെച്ചുകൊണ്ട് മുന്‍ ബിഗ് ബോസ് മത്സരാര്‍ത്ഥികളും രംഗത്ത് വന്നിരിക്കുകയാണ്. ബിഗ് ബോസില്‍ പോകുന്നതിനു മുമ്പ് വന്‍ തുക മുടക്കി പിആര്‍ നല്‍കണമെന്നാണ് ആറാം സീസണിലെ മത്സരാര്‍ത്ഥിയായ അപ്‌സര പറയുന്നത്. ബിഗ് ബോസ് സീസണില്‍ ഇനി പോകാനുള്ളവരോട് ചില ഉപദേശങ്ങളാണ് അപ്‌സര നല്‍കുന്നത്. ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് അപ്‌സരയുടെ ഉപദേശം. ഇക്കാര്യങ്ങള്‍ കറക്റ്റ് ആയി ചെയ്താല്‍ ബിഗ് ബോസില്‍ ഉറപ്പായും വിജയിക്കാം എന്നാണ് അപ്‌സര പറഞ്ഞത്.

അപ്‌സരയുടെ വാക്കുകള്‍: ബിഗ് ബോസില്‍ പോകുന്നതിനു മുമ്പ് നേരെ ഒരു ബാങ്കില്‍ ചെന്ന് ലോണിന് അപേക്ഷിക്കുക. സീരിയസ് ആയിട്ടാണ് ഇത് പറയുന്നത്. നല്ലൊരു തുകയ്ക്ക് ലോണ്‍ അപ്ലൈ ചെയ്യുക. ഏറ്റവും ബെസ്റ്റ് ആയിട്ടുള്ള പിആറിനെ ഏല്‍പ്പിക്കുക. ഹൗസിനുള്ളില്‍ കയറുന്നതിനു മുന്‍പ് ഒരാഴ്ചത്തെ ക്ലാസ് ഉണ്ടാകും. എങ്ങനെ ചെയ്യണം എങ്ങനെ നില്‍ക്കണം എന്നൊക്കെ പറഞ്ഞു തരും. എന്നിട്ട് ധൈര്യമായി ബിഗ് ബോസിലേക്ക് പോകുക. പിആര്‍ പറയുന്നതു പോലെ നില്‍ക്കുക.

ടാസ്‌കുകള്‍ ഒന്നും ചെയ്ത് ശരീരം നശിപ്പിക്കരുത്. ഞങ്ങളൊക്കെ അവിടെ പോയി പട്ടിപ്പണി എടുത്തവരാണ്. ഏതു ടാസ്‌ക് വന്നാലും ഞങ്ങള്‍ നന്നായി പണിയെടുത്തിട്ടുണ്ട്. പുറത്തിറങ്ങിയിട്ട് നടുവേദന എടുത്തിട്ട് നടക്കാന്‍ വയ്യ. ഒരു പ്രയോജനവും ഉണ്ടായില്ല. കണ്ടന്റ് കൊടുക്കുക. കണ്ടന്റാണ് അവര്‍ക്ക് മുഖ്യം. നല്ല കണ്ടന്റ് കൊടുക്കുന്നവരുമുണ്ട്, മോശം കണ്ടന്റ് കൊടുക്കുന്നവരും ഉണ്ട്. പക്ഷേ കണ്ടന്റാണ് പ്രധാനം. നല്ല തുക പിആറിന് കൊടുക്കുക. പൈസയില്‍ പിശുക്ക് കാണിക്കരുത്. നല്ല തുക കൊടുത്തു വോട്ട് പിടിച്ചോണം. വിന്നര്‍ ആകണം. എനിക്ക് പിആര്‍ ഇല്ലാത്തത്തില്‍ ഇപ്പോള്‍ കുറ്റബോധം തോന്നുന്നു - അപ്‌സര കൂട്ടിച്ചേര്‍ത്തു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+