'സുരേഷ് ഗോപി എവിടെയോ എത്തേണ്ട ആളാണ്, സിനിമാക്കാർ ഒരിക്കലും രാഷ്ട്രീയത്തിൽ ഇറങ്ങരുത്'; അപ്പാ ഹാജ
മലയാള സിനിമയിലെ വെറ്ററൻ നടൻമാരിൽ ഒരാളാണ് അപ്പാ ഹാജ. എൺപതുകളുടെ മധ്യത്തിൽ സിനിമയിലേക്ക് പ്രവേശിച്ച അപ്പാ ഹാജയെ ഓർക്കാത്ത സിനിമാ പ്രേമികൾ അധികം ഉണ്ടാവില്ല. ഇൻ ഹരിഹർ നഗർ എന്ന ചിത്രത്തിൽ മുകേഷ്, ജഗദീഷ്, അശോകൻ, സിദ്ദിഖ് എന്നിവർ ചേർന്ന് ബൈക്കിന്റെ ടയറിൽ കാറ്റ് ഊതിക്കുന്ന രംഗത്തിൽ തകർത്തഭിനയിച്ച അപ്പാ ഹാജ ഒരിടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിൽ സജീവമാവുകയാണ്.
ഇപ്പോഴിതാ സിനിമയിലെ തന്റെ ആദ്യകാല അനുഭവങ്ങളെ കുറിച്ചും സഹപ്രവർത്തകരെ കുറിച്ചുമൊക്കെ മനസ് തുറക്കുകയാണ് അപ്പാ ഹാജ. മാസ്‌റ്റർബിൻ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സുരേഷ് ഗോപി സിനിമയിൽ എവിടെയോ എത്തേണ്ട ആളായിരുന്നു എന്നാണ് അപ്പാ ഹാജ പറയുന്നത്. അതുപോലെ തന്നെ സിനിമക്കാർ രാഷ്ട്രീയത്തിൽ ഇറങ്ങരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അപ്പാ ഹാജയുടെ വാക്കുകൾ
ആദ്യത്തെ പടം ഇണയായിരുന്നു. ഞാൻ അഭിനയിച്ച ഭാഗങ്ങൾ പക്ഷേ പുറത്തുവന്നില്ല. എങ്കിലും ഞാൻ ഒരുപാട് ദിവസത്തെ ഷൂട്ടിൽ ഉണ്ടായിരുന്നു. സംവിധാനം ഐവി ശശിയും നിർമ്മാണം ഒരു രാമചന്ദ്രൻ എന്ന് പറയുന്ന ആളുമായിരുന്നു. പുള്ളി വളരെ നേരത്തെ മരണപ്പെട്ടുപോയി. ആ സിനിമ വരുമ്പോൾ ബ്രേക്കിനെ കുറിച്ചൊന്നും ചിന്തിച്ചിട്ടില്ല. അവസരം വന്നപ്പോൾ പോയി അഭിനയിച്ചുവെന്ന് മാത്രം.
അന്ന് എന്റെ കൂടെ അഭിനയിച്ചിരുന്ന കുട്ടി എന്തൊക്കെയോ ഫാമിലി ഇഷ്യൂ കാരണം വീട്ടുകാർ വന്ന് പോലീസുമായി കൂട്ടിക്കൊണ്ട് പോയി. പിന്നീട് ആ കുട്ടി ആത്മഹത്യ ചെയ്‌തു. എനിക്ക് അപ്പോഴേക്കും ടൈഫോയ്‌ഡ് ഒക്കെ വന്നു. ഗുരുതരമായ അവസ്ഥ ഒക്കെ എത്തിയിരുന്നു. ഐവി ശശിയും രാമചന്ദ്രനും ഒക്കെ അന്ന് ആശുപത്രിയിൽ വന്നിരുന്നു. എന്നെ കണ്ടപ്പോൾ തന്നെ അവർക്ക് മനസിലായി കൊണ്ട് പോയാൽ പ്രശ്‌നം ആവുമെന്ന്, പിന്നെ അപ്പൻ വിട്ടുമില്ല.
എന്നോട് കഥ പറയുമ്പോൾ ഇത്രയും എക്‌സ്പോസ്ഡ് ആയിരുന്നില്ല ആ സിനിമ. പക്ഷേ ആ പടം ഹിറ്റായി. രണ്ടാമത്തെ പടമായിരുന്നു എന്നെന്നും കണ്ണേട്ടൻ. അപ്പ എന്നായിരുന്നു എന്റെ പേര് കൊടുത്തത്. ഇതൊരു മൂന്നാം വരവാണ്. ഞാനും മുകേഷും ഒക്കെ ഒന്നിച്ച് കുറേ യാത്ര ചെയ്‌തിട്ടുണ്ട്. അതൊക്കെ എന്നേക്കാൾ ഭംഗിയായിട്ട് മുകേഷിന്റെ ചാനലിൽ പറഞ്ഞിട്ടുണ്ട്. എനിക്ക് അങ്ങനെ പറയാനൊന്നും അറിയില്ല.
സിനിമയിൽ നിന്ന് ആരും രാഷ്ട്രീയത്തിലേക്ക് പോവരുതെന്നാണ് എനിക്ക് പറയാനുള്ളത്. പക്ഷേ, ഇവർ എല്ലാം അങ്ങോട്ടും ഇങ്ങോട്ടും സഹായിക്കുന്നുണ്ട്. ഇപ്പോൾ സുരേഷ് ഗോപി ആണെങ്കിലും കൃഷ്‌ണകുമാർ ആണെങ്കിലും ഗണേഷ് ആണെങ്കിലും മുകേഷ് ആണെങ്കിലും ആരെക്കുറിച്ചും ഒരു മോശം അഭിപ്രായം ആർക്കും ഉണ്ടാവില്ലല്ലോ. എല്ലാവരെ കുറിച്ചും ആളുകൾക്ക് നല്ലത് മാത്രമല്ലെ പറയാനുള്ളൂ.
ഞാൻ രാഷ്ട്രീയം അവരുടെ അടുത്തൊന്നും സംസാരിക്കാറില്ല. അവരുടെ ഇഷ്‌ടത്തിന് അവർ ചെയ്യുന്നതല്ലേ. സുരേഷ് ഗോപി ഒക്കെ എവിടെയോ എത്തേണ്ടതാണ്. എന്നാലും ഇനിയും വരാവുന്നതേ ഉള്ളൂ. ഒരു പടം ചെയ്‌താൽ പുള്ളിക്ക് പഴയത് പോലെ ആവാൻ കഴിയുന്നതേ ഉള്ളൂ. തലസ്ഥാനം നടൻ വിജയകുമാർ ആയിരുന്നു പ്രൊഡ്യൂസ് ചെയ്‌തത്. അന്നൊരു ചെറിയ പിണക്കം ഉണ്ടായി, അത് മുഴുവനായി എനിക്ക് ചെയ്‌തു പൂർത്തിയാക്കാൻ കഴിഞ്ഞില്ല.
ഇപ്പോഴത്തെ സിനിമകൾ ഒക്കെ കാണുന്നത് കുറവാണ്. ടെക്‌നിക്കൽ കാര്യങ്ങൾ ഒന്നും അധികം നോക്കാറില്ല. പടം നമുക്ക് എന്റർടൈൻ ആവുന്നുണ്ടോ എന്ന് മാത്രമേ നോക്കാറുള്ളൂ. കോട്ടയം കുഞ്ഞച്ചൻ എന്ന സിനിമയിലേക്ക് എന്നെ അരോമ മോഹനാണ് വിളിച്ചത്. ആദ്യമായി എഗ്രിമെന്റ് സൈൻ ചെയ്‌ത സിനിമയായിരുന്നു.
-
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'16 കൊല്ലമായി ചെയ്യുന്ന ജോലി പോയി';ബെംഗളൂരുവിലെ മുൻ ഒറാക്കിൾ ജീവനക്കാരൻ പറയുന്നു..അവസരമാക്കി മാറ്റാം' -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം -
വീഗൻസിന്റെ പ്രത്യേകത ശ്രദ്ധയ്ക്ക്; വൈറ്റമിൻ ബി12 കുറഞ്ഞാൽ എട്ടിന്റെ പണി ഉറപ്പ്, ഈ കാര്യങ്ങൾ ഉൾപ്പെടുത്തൂ -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
സ്വർണം 1 പവന് 2 ലക്ഷമല്ല, 4 പവൻ 2 ലക്ഷത്തിന് വാങ്ങാം: അൽപം കാത്തിരിക്കൂ, സ്വർണം കുത്തനെ ഇടിയുമെന്ന് വിദഗ്ധൻ -
'യുവനടിയുടെ ഗുരുതര ആരോപണം, ഈ കുറ്റവാളികളുടെ ധൈര്യത്തിന്റെ ഉറവിടം എവിടെ നിന്നാവും?';ഡബ്ല്യുസിസി -
ഇന്തോനേഷ്യയിൽ 7.4 തീവ്രതയുള്ള മഹാഭൂകമ്പം, മൂന്ന് രാജ്യങ്ങളിൽ സുനാമി മുന്നറിയിപ്പ് -
പിണറായിയ്ക്കോ മോദിക്കോ എതിരെ പിഷാരടി രാഷ്ട്രീയ പ്രസംഗം നടത്തിയിട്ടുണ്ടോ? അഖില്‍ മാരാര്‍ -
വിജയുടെ പാര്‍ട്ടിയില്‍ രണ്ടാം സമ്പന്നന് ഇദ്ദേഹമാണ്; 63000 രൂപയുടെ സൈക്കിള്‍, ചെന്നൈയില്‍ 2 വീട്












Click it and Unblock the Notifications