കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാലടിയില്‍ ദേശീയസാംസ്കാരികകേന്ദ്രം: മന്ത്രി

  • By Staff
Google Oneindia Malayalam News

കൊച്ചി: ആദിശങ്കരന്റെ ജന്മനാട്ടില്‍ ദേശീയ സാംസ്കാരികകേന്ദ്രം വരുന്നു. കാലടിയെ രാജ്യത്തിന്റെ തന്നെ ഏറ്റവും പ്രമുഖസാംസ്കാരികകേന്ദ്രമായി വളര്‍ത്തിയെടുക്കാനുതകുന്ന പദ്ധതി ആവിഷ്കരിക്കുമെന്ന് കേന്ദ്ര ടൂറിസം-സാംസ്കാരികമന്ത്രി ജഗ്മോഹന്‍ അറിയിച്ചു.

കാലടിയും മലയാറ്റൂരും ഉള്‍പ്പെടുന്ന മേഖലയുടെ സമഗ്രവികസനമാണ് ലക്ഷ്യമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ സംസ്കൃതിയുടെ തന്നെ ഒരു ബിംബമായി ഈ മേഖലയെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. വിവിധ മതങ്ങളുടെ സൗഹാര്‍ദ്ദഭൂമിയാണ് ഇന്ത്യയെന്ന സന്ദേശവും ഇതുവഴി നല്കാമെന്ന് കരുതുന്നു. - മന്ത്രി പറഞ്ഞു.

ലൈബ്രറി, മ്യൂസിയം, കലാകേന്ദ്രം എന്നിവയടങ്ങുന്ന ഒരു സാംസ്കാരികകേന്ദ്രമാണ് കാലടിയില്‍ നടപ്പിലാക്കുക. ആദിശങ്കരാചാര്യസാംസ്കാരികകേന്ദ്രം പോലുള്ള ഒരു പേരായിരിക്കും ഈ കേന്ദ്രത്തിന് നല്കുക. വൈകാതെ ഈ പദ്ധതി നടപ്പാക്കും. - മന്ത്രി പറഞ്ഞു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X