• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അമ്മയുടെ ദേഹത്ത് കെട്ടിപ്പിടിച്ച് ജൂഹി നോക്കിയ നോട്ടമുണ്ട്,നെഞ്ചുപൊട്ടുന്ന അനുഭവവുമായി നിഷ സരംഗ്

Google Oneindia Malayalam News

ഉപ്പും മുളകും സീരിയലിലൂടെ പ്രശസ്തയായ താരമാണ് ജൂഹി റുസ്തഗി. കഴിഞ്ഞ ദിവസമാണ് താരത്തിന്റെ അമ്മയുടെ വിയോഗമുണ്ടായത്. വാഹനാപകടത്തിലായിരുന്നു മരണം. ഭാഗ്യലക്ഷ്മിയുടെ മരണം സീരിയല്‍ മേഖലയില്‍ ഉള്ളവരെയും ഞെട്ടിച്ചിരുന്നു. ഭാഗ്യലക്ഷ്മിയും മകനും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ പിന്നാലെ വന്ന ലോറി ഇടിക്കുകയായിരുന്നു.

തുടര്‍ന്ന് സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് വീണാണ് ഭാഗ്യലക്ഷ്മി മരിച്ചത്. അതേസമയം അമ്മയെ ജീവന് തുല്യ സ്‌നേഹിച്ചിരുന്ന ജൂഹിയുടെ അവസ്ഥ നേരത്തെ പല താരങ്ങളും വിവരിച്ചിരുന്നു. ഇപ്പോഴിതാ ആ ജൂഹിയുടെ വേദന എന്തായിരുന്നുവെന്ന് പറയുകയാണ് നടി നിഷ സരംഗ്.

1

ഉപ്പും മുളകും പരമ്പരയില്‍ ജൂഹിയുടെ അമ്മയായി അഭിനയിച്ചത് നിഷ സാരംഗാണ്. ഒരു പാവമായിരുന്നൂ ജൂഹിയുടെ അമ്മ. അവര്‍ക്ക് യാതൊരു വിധ പരാതികളോ പരിഭവങ്ങളോ ഇല്ലായിരുന്നു. ഒരുപാട് സ്‌നേഹമുള്ളവളായിരുന്നു അവര്‍. മക്കളെ കുറിച്ചാണെങ്കില്‍ വലിയ പ്രതീക്ഷയായിരുന്നു അവര്‍ക്ക്. ജൂഹിയുടെ ചെറുപ്പത്തിലാണ് അച്ഛന്‍ രഘുവീര്‍ റുസ്തഗി മരണപ്പെട്ടത്. ഗുഡിയാ എന്നാണ് ജൂഹിയെ അമ്മ വിളിക്കാറുള്ളത്. അവര്‍ ഉപ്പും മുളകിന്റെയും ലൊക്കേഷനില്‍ എപ്പോഴുമുണ്ടാകുമായിരുന്നു. എന്നോടാണെങ്കില്‍ ഭയങ്കര സ്‌നേഹമാണ്. ഒരുപാട് സംസാരിക്കുമായിരുന്നു. എല്ലാകാര്യങ്ങളും തുറന്നു പറയുന്നയാളായിരുന്നു ഭാഗ്യലക്ഷ്മിയെന്നും നിഷ പറയുന്നു.

2

ഭാഗ്യലക്ഷ്മിക്ക് ഒരുപാട് സ്വപ്‌നങ്ങളുണ്ടായിരുന്നു. മകനെ കുറിച്ചായിരുന്നു എപ്പോഴും പറഞ്ഞ് കൊണ്ടിരുന്നത്. അവന്‍ അപ്പോള്‍ എഞ്ചിനീയറിംഗിന് പഠിച്ച് കൊണ്ടിരിക്കുകയായിരുന്നു. അവന്റെ പഠിപ്പ് കഴിഞ്ഞാല്‍ നല്ല ജോലി കിട്ടണം, അതാണ് നിഷാമ്മേ എന്റ ഏറ്റവും വലിയ സ്വപ്‌നമെന്ന് അവര്‍ പറയാറുണ്ടായിരുന്നു. അവരെന്നെ നിഷാമ്മേ എന്നാണ് വിളിച്ചിരുന്നത്. എനിക്ക് വിശ്വസിക്കാന്‍ പോലും പറ്റാത്ത കാര്യമായിരുന്നു അവരുടെ വിയോഗം. അത്രയ്ക്ക് അപ്രതീക്ഷിതമായിട്ടായിരുന്നു അത് വന്നത്. മരിക്കുന്നതിന് നാല് ദിവസം മുമ്പാണ് ഭാഗ്യലക്ഷ്മിയെ അവസാന ഞാന്‍ കണ്ടത്. ഒരു ചാനല്‍ പരിപാടിയുടെ ഷൂട്ടില്‍ എനിക്കൊപ്പം ജൂഹിയുമുണ്ടായിരുന്നു. അവിടെ അവരുമുണ്ടായിരുന്നു.

3

ഭാഗ്യലക്ഷ്മിയെ ജൂഹിക്കൊപ്പം കണ്ടപ്പോള്‍ എനിക്കും വലിയ സന്തോഷമായി. ഞങ്ങള്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ച് വിശേഷങ്ങളൊക്കെ പറഞ്ഞു. ശരിക്കും പറഞ്ഞാല്‍ ഞാന്‍ ഉറങ്ങിയിട്ട് രണ്ട് ദിവസത്തോളമായി. ഇന്നലെയും അതിന് തലേദിവസവുമൊക്കെ എനിക്ക് ഒരു പോള കണ്ണടയ്ക്കാന്‍ സാധിച്ചിട്ടില്ല. എപ്പോള്‍ കണ്ണൊന്ന് അടച്ചാലും മനസ്സിലേക്ക് ആ രംഗങ്ങളാണ് വരുന്നത്. എനിക്ക് വല്ലാത്തൊരു അടുപ്പം അവരുമായി ഉണ്ടായിരുന്നുവെന്ന് നിഷ പറയുന്നു. ഉപ്പും മുളകിന്റെയും സമയത്ത് ഞങ്ങള്‍ ഒന്നിച്ച് ഷൂട്ടിംഗിനുള്ള സമയത്ത് എന്റെ ബാഗ് സൂക്ഷിക്കുന്നത് ഭാഗ്യലക്ഷ്മിയാണ്. അവസാനം കണ്ടപ്പോഴും എന്റെ കൈയ്യില്‍ നിന്ന് ബാഗ് വാങ്ങി സൂക്ഷിച്ച് പിടിച്ചിരുന്നു ഭാഗ്യലക്ഷ്മി.

4

ബാഗ് തിരിച്ച് തരാന്‍ നേരം ഒപ്പമുണ്ടായിരുന്ന പാറുക്കുട്ടിയുടെ അമ്മ ഗംഗയോട്, എവിടെ പോയാലും നിഷാമ്മേടെ ബാഗ് ഞാനാ പിടിക്കണേ, അതൊരു ശീലമാ അല്ലേ നിഷാമ്മേ എന്നായിരുന്നു അവര്‍ പറഞ്ഞിരുന്നത്. നിഷാമ്മേ എന്ന ആ വിളിയില്‍ നിറയെ സ്‌നേഹമായിരുന്നു. അതൊന്നും എന്റെ മനസ്സില്‍ നിന്ന് പോകുന്നേയില്ല. ഇപ്പോള്‍ പറയുമ്പോഴും എന്റെ ശരീരം വിറയ്ക്കുകയാണ്. ഇനിയൊരിക്കലും എനിക്ക് ആ വിളി കേള്‍ക്കാനാവില്ലല്ലോ. ഭാഗ്യലക്ഷ്മിയെ അവസാനമായി ഒരു നോക്ക് കാണാന്‍ ഞാന്‍ ചെന്നിരുന്നു. അപ്പോള്‍ ജൂഹി എന്നെ നോക്കിയ ഒരു നോട്ടമുണ്ട്. സത്യം പറഞ്ഞാല്‍ എന്റെ നെഞ്ച് പിടഞ്ഞ് പോയി.

5

എന്നേക്കാള്‍ ജൂഹിക്ക് നിഷാമ്മേയെ ആണ് ഇഷ്ടം എന്ന് ഭാഗ്യലക്ഷ്മി എപ്പോഴും പറയാറുണ്ടായിരുന്നു. എന്റെ മനസ്സിലേക്ക് ഓടിവന്നത് അതൊക്കെയാണ്. തിരിച്ച് വന്നതിന് ശേഷവും ഞാനതിന്റെ ഞെട്ടലിലായിരുന്നു. എന്തിന് ആലോചിച്ചിരിക്കുന്നത് അമ്മ ഉറങ്ങാന്‍ നോക്ക് എന്നൊക്കെ മക്കള്‍ പറഞ്ഞിരുന്നു. എനിക്ക് പക്ഷേ അതിന് സാധിക്കുന്നുണ്ടായിരുന്നില്ല. വല്ലാത്തൊരു മരണമായി പോയി അതെന്നും നിഷാ സാരംഗ് പറഞ്ഞു. അതേസമയം ടാങ്കര്‍ ഇടിച്ചിട്ടതിന് പിന്നാലെ സ്‌കൂട്ടറില്‍ നിന്ന് തെറിച്ച് വീണ ഭാഗ്യലക്ഷ്മിയുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. തല്‍ക്ഷണം തന്നെ അവര്‍ മരിക്കുകയും ചെയ്തു.

6

അതേസമയം മരണദിവസം ജൂഹിയുടെ വീട്ടില്‍ വൈകാരികമായ സംഭവങ്ങളായിരുന്നു കണ്ടത്. ആംബുലന്‍സില്‍ നിന്ന് ചോറ്റാനിക്കര കുരീക്കാടുള്ള ആലൂര്‍പറമ്പില്‍ വീട്ടിലേക്ക് ഭാഗ്യലക്ഷ്മിയുടെ മൃതദേഹം കൊണ്ടുവന്നപ്പോള്‍ മുതലായിരുന്നു ജൂഹി പൊട്ടിക്കരിഞ്ഞത്. കൂടെ നിന്ന ബന്ധുക്കളും അ യല്‍ക്കാരുമെല്ലാം കരച്ചില്‍ നിയന്ത്രിക്കാനാവാത്ത അവസ്ഥയിലായിരുന്നു. ബന്ധുക്കള്‍ ജൂഹിയെ പിടിച്ച് നിര്‍ത്തിയെങ്കിലും തന്നെ വിടൂ എന്ന് ജൂഹി പറഞ്ഞു കൊണ്ടിരിക്കുന്നുണ്ടായിരുന്നു. കരഞ്ഞുകലങ്ങിയ കണ്ണുകളുമായിട്ടാണ് അമ്മ മൃതദേഹത്തിനടുത്തേക്ക് ജൂഹി എത്തിയത്. അമ്മയുടെ മുഖത്ത് കെട്ടിപിടിച്ച് തലയില്‍ തടവി കൊണ്ട് പൊട്ടിക്കരയുകയായിരുന്നു ജൂഹി.

7

ഞാനിനി എന്താ ചെയ്യണ്ടേ അമ്മേ, എന്തിനാ അമ്മ പോയേ, എന്നെ ഒറ്റയ്ക്കാക്കി എന്തിനാ പോയേ, അമ്മയ്ക്ക് അറിയില്ലേ, കണ്ണ് തുറക്ക് അമ്മാ, എന്നിങ്ങനെ ജൂഹി ചോദിച്ച് കൊണ്ടിരിക്കുന്നുണ്ടായിരുന്നു. കണ്ട് നിന്നവരെല്ലാം ഒരേ സമയം ഒന്നും പറയാനാവാതെ നിന്നുപോയ നിമിഷങ്ങളായിരുന്നു അത്. എന്തിനാ അമ്മ പോയേ. ഇനി എനിക്ക് ആരാ ഉള്ളേ. ഞാനിനി ആരോടാ വഴക്കിടണ്ടേ, തല്ലുകൂടണ്ടേ, ഇതിനാണോ എല്ലാ ദിവസം അമ്മ വിളക്ക് വെച്ച് പ്രാര്‍ത്ഥിച്ചത്. രാവിലെ എഴുന്നേറ്റ് വിളക്ക് വെച്ചത് ഇതിനാണോ. എന്നൊക്കെ ജൂഹി കരച്ചിലിനിടയില്‍ ചോദിക്കുന്നുണ്ടായിരുന്നു. ഭാഗ്യലക്ഷ്മിയുടെ സഹോദരിയും മറ്റ് ബന്ധുക്കളുമെല്ലാം ജൂഹിയോടൊപ്പമുണ്ടായിരുന്നു.എരുവേലി ശാന്തിതീരം ശ്മശാനത്തിലായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

8

ടിവിയില്‍ ഒരുപാട് ആരാധകര്‍ ജൂഹിക്ക് നേടിക്കൊടുത്ത പരമ്പരയായിരുന്നു ഉപ്പും മുളകും. പരമ്പരയില്‍ ലെച്ചു എന്ന കഥാപാത്രമാണ് ജൂഹി അവതരിപ്പിച്ചിരുന്നത്. ജൂഹി സെറ്റിലെത്തിയിരുന്നത് അമ്മയ്‌ക്കൊപ്പമായിരുന്നു. മകള്‍ക്കൊപ്പം ചെറിയൊരു വേഷവും ഭാഗ്യലക്ഷ്മി ചെയ്തിരുന്നു. കഴിഞ്ഞ ഒന്നര വര്‍ഷമായി അഭിനയ ജീവിതത്തില്‍ നിന്ന് മാറി നില്‍ക്കുകയായിരുന്നു ജൂഹി. അതും ഉപ്പും മുളകും വലിയ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന സമയത്തായിരുന്നു. എന്നാല്‍ മിനിസ്‌ക്രീനിലേക്ക് ജൂഹി അടുത്തിടെ തിരിച്ചുവന്നിരുന്നു. അതേസമയം അപ്രതീക്ഷിതമായി വന്ന ഈ ദുരന്തത്തില്‍ താരത്തിന്റെ ആരാധാകരും അനുശോചനം അറിയിച്ചിട്ടുണ്ട്. നടിക്ക് എല്ലാ വിധ മാനസിക പിന്തുണയും നല്‍കുന്നതായും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിട്ടുണ്ട്.

ഫോറൻസികിലെ മംമ്തയുടെ മകൾ.. താരം ഇത്ര വലുതായോ എന്ന് ആരാധകർ..തമന്ന പ്രമോദിന്റെ ചിത്രങ്ങൾ വൈറൽ

cmsvideo
  തന്റെ ലച്ചു ചേച്ചിയുടെ അമ്മയുടെ വിളി കേൾക്കാനാകാതെ കേശു..
  English summary
  actress nisha sarang remembers uppum mulakum fame juhi rustagi's mother, her words goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X