കാവേരിയുടെ അമ്മ ഒരു പൊതിയെടുത്ത് കാറിലേക്കിട്ടു; പിന്നാലെ അറസ്റ്റ്; വെളിപ്പെടുത്തി നടി പ്രിയങ്ക
കൊച്ചി: നടി കാവേരിയുമായി ബന്ധപ്പെട്ട പണം തട്ടിപ്പ് കേസില്‍ നടി പ്രിയങ്കയെ കുറ്റവിമുക്തയാക്കിയ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കേസുമായി ബന്ധപ്പെട്ട് 17 വര്‍ഷത്തോളം ആരോപണം നേരിട്ട പ്രിയങ്കയ്ക്ക് നഷ്ടമായത് കരിയറിലെ നല്ല അവസരങ്ങളായിരുന്നു.
ഒടുവില്‍ താന്‍ കുറ്റവിമുക്തമാക്കപ്പെട്ടതോടെ ആത്മവിശ്വാസം കൈവന്നിരിക്കുകയാണ് പ്രിയങ്കയ്ക്ക്. ഇപ്പോഴിതാ എന്താണ് യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്നും തന്റെ നീണ്ട നാളത്തെ പോരാട്ടത്തെ കുറിച്ചും മനസു തുറക്കുകയാണ് പ്രിയങ്ക. റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓണ്‍ലൈന്‍ വിഭാഗത്തിന് നല്‍കിയ അഭിമുഖത്തിലാണ് പ്രിയങ്ക ചി കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത്.

കേസില്‍ തനിക്ക് നീതി ലഭിക്കുമെന്ന ഉറച്ച വിശ്വാസമുണ്ടായിരുന്നെന്ന് പ്രിയങ്ക പറയുന്നു. കേസിന്റെ വാദം കേള്‍ക്കുന്ന ഘട്ടത്തില്‍ എന്റെ അഭിഭാഷകന്‍ ഹാജരായില്ലെങ്കിലും ഞാന്‍ പോകുമായിരുന്നു, കാരണം എന്താണ് അവിടെ സംസാരിക്കുന്നതെന്ന് എനിക്കറിയണമായിരുന്നു. ഒമ്പതാം മാസം ഗര്‍ഭിണി ആയിരുന്നപ്പോഴും ഞാന്‍ കോടതി കയറിയിറങ്ങിയിട്ടുണ്ട്. തെറ്റു ചെയ്യാത്തത് കൊണ്ട് എനിക്കൊരു മടിയും തോന്നിയിട്ടില്ലെന്ന് പ്രിയങ്ക പറയുന്നു.

ഞാന്‍ തെറ്റ് ചെയ്‌തെന്ന് വിശ്വസിക്കുന്നവര്‍ ഇനിയുമുണ്ട്. കുറ്റവിമുക്തമായ ശേഷവും പണം എന്തിന് വാങ്ങിയെന്ന ചോദ്യം താന്‍ നേരിടുന്നുണ്ട്. എന്നാല്‍ ആ ചോദ്യത്തിന് ഞാന്‍ തിരിച്ചു മറുപടിയൊന്നും പറയാറില്ല. ഇനി എന്നെ ബുദ്ധിമുട്ടിക്കാനാണ് തീരുമാനമെങ്കില്‍ നിയമവഴിയില്‍ മുന്നോട്ടുപോകുമെന്നും പ്രിയങ്ക പറയുന്നു. അതിനുള്ള കാര്യങ്ങള്‍ ആലോചിക്കുന്നുണ്ടെന്ന് പ്രിയങ്ക വ്യക്തമാക്കുന്നു. അന്ന് എന്താണ് സംഭവിച്ചതെന്ന കാര്യവും പ്രിയങ്ക വെളിപ്പെടുത്തുന്നുണ്ട്.

കാവേരിയും ഞാനും ഏറ്റവും അടുത്ത സുഹൃത്തുക്കളായിരുന്നു. ഒരു കേസുമായി ബന്ധപ്പെട്ട് കാവേരിയുടെ പേര് മലയാളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ അച്ചടിച്ചുവരുമെന്ന് അറിഞ്ഞപ്പോള്‍ അത് അവരെ വിളിച്ചുപറയുകയാണ് ഞാന്‍ ചെയ്തത്. അതിന് ശേഷം ആലപ്പുഴയില്‍ വച്ച് നേരിട്ട് കാണാനാകുമോ എന്ന് ചോദിച്ച് കാവേരി വിളിക്കുകയായിരുന്നു, എന്താണെന്ന് ചോദിച്ചപ്പോള്‍ നേരിട്ട് പറയാമെന്നായിരുന്നു മറുപടി. അങ്ങനെയാണ് ഞാന്‍ ആലപ്പുഴയില്‍ പോകുന്നത്.

ആ സമയത്ത് കാവേരിയുടെ അമ്മ ഒരു പൊതിയെടുത്ത് എന്റെ കാറിലേക്ക് ഇട്ടു. ഞാന്‍ പണം ചോദിക്കുകയോ വാങ്ങുകയോ ചെയ്തിട്ടില്ല. പിന്നീട് പോലീസ് പുറകെ വന്ന് നിങ്ങളെ അറസ്റ്റ് ചെയ്യുകയാണെന്ന് പറഞ്ഞു. ഒരു ഡമ്മിപ്പൊതിയായിരുന്നു അവര്‍ എന്റെ കാറില്‍ ഇട്ടത്. ഞാന്‍ പണം ആവശ്യപ്പെട്ടിട്ടാണെന്ന വ്യാജേനെ അവര്‍ നാടകം കളിക്കുകയായിരുന്നു. പോലീസ് അവര്‍ക്ക് കിട്ടിയ വിവരമാണ് എഫ്‌ഐആറില്‍ കൊടുത്തിരിക്കുന്നത്. അല്ലാതെ ഞാന്‍ ഒരു ലക്ഷം രൂപ പോയിട്ട് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്ന് പ്രിയങ്ക പറയുന്നു.

2004ല്‍ ആണ് സംഭവം നടക്കുന്നത്. തന്റെ അറസ്റ്റിനെ കുറിച്ച് ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് പൊലീസ് വിശദീകരണം. കൂടാതെ ഒത്തുതീര്‍പ്പ് ശ്രമം ഒന്നും തന്റെ ഉണ്ടായിട്ടില്ലെന്ന് പ്രിയങ്ക പറയുന്നു. തെറ്റ് ചെയ്യാത്ത ഞാന്‍ എന്തിനാണ് കാല്‍ പിടിക്കുന്നത്. കേസ് നടത്താന്‍ കോടതി കയറി ഇറങ്ങിയവരാണ് ഞാനും എന്റെ അമ്മയും. ഇതിനിടയില്‍ അവര്‍ ഒത്തുതീര്‍പ്പിന് വന്നപ്പോള്‍ സമ്മതിക്കാതിരുന്നത് ഞാനാണെന്ന് പ്രിയങ്ക വ്യക്തമാക്കി.

തന്റെ കരിയറിലെ 17 വര്‍ഷമാണ് നഷ്ടപ്പെട്ടത്. അതില്‍ തനിക്ക് വിഷമമില്ല, സിനിമ വിജയിക്കേണ്ടതാണ് നിര്‍മ്മാതാക്കള്‍ക്ക് പ്രധാനം. അതിനിടെ ആരോപണം നേരിടുന്ന തന്നെ അഭിനയിപ്പിച്ചാല്‍ അവരും പ്രതിസന്ധിയിലാവും. ഇതൊന്നുമില്ലാതെ എന്നോട് സിനിമയെ കുറിച്ച് സംസാരിച്ച സംവിധായകരുണ്ട്. എല്ലാം ഓരോരുത്തരുടെ മാനസികാവസ്ഥയാണ്. എന്നെകൊണ്ട് ബുദ്ധിമുട്ടുണ്ടാകുമെന്ന് കരുതി സ്റ്റേജ് ഷോയ്ക്കും വിളിച്ചിട്ടുണ്ടാകില്ലെന്നും പ്രിയങ്ക പറയുന്നു.
Recommended Video

ഇനി സ്വന്തമായി ബിസ്‌നസുമായി മുന്നോട്ടു പോകാനാണ് പദ്ധതിയെന്ന് പ്രിയങ്ക പറയുന്നു. കൊവിഡ് കാരണം എല്ലാവര്‍ക്കും വര്‍ക്കില്ലാത്ത സമയമാണ്. സിനിമ പൂര്‍ണമായും അവസാനിപ്പിക്കുന്നില്ല. ഫീല്‍ഡില്‍ തന്നെയുണ്ടാകുമെന്ന് പ്രിയങ്ക പറയുന്നു.


Click it and Unblock the Notifications
