മാവോയിസ്റ്റ് വേട്ടയെ കുറിച്ച് നടി റിമ കല്ലിങ്കല്‍ പ്രതികരിച്ചതെന്ത്, എന്തിന്...?

  • By: Rohini
Subscribe to Oneindia Malayalam

സമൂഹം ചര്‍ച്ച ചെയ്യുന്ന വിഷയത്തില്‍ നിരന്തരം ഇടപെടുന്ന ചലച്ചിത്ര താരമാണ് റിമ കല്ലിങ്കല്‍. കേരളത്തില്‍ ഇപ്പോള്‍ കത്തി നില്‍ക്കുന്ന മോവിയിസ്റ്റ് വേട്ടയെ കുറിച്ചാണ് റിമ കല്ലിങ്കലിന്റെ ഒടുവിലത്തെ ഫേസ്ബുക്ക് പോസ്റ്റ്.

കുട്ടികള്‍ ലൈംഗികത ആസ്വദിക്കുന്നു എന്ന സന്ദേശം; നടി കനി കുസൃതിയുടെ ഫേസ്ബുക്ക് പൂട്ടി, തുറന്നു

നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം നിലനില്‍ക്കവെയാണ് വിഷയത്തില്‍ റിമ കല്ലിങ്കലിന്റെ പ്രതികരണം എന്നത് ശ്രദ്ധേയം. എന്താണ് റിമ പറഞ്ഞതെന്നും, എന്തിനാവാം പറഞ്ഞത് എന്നും തുടര്‍ന്ന് വായിക്കാം.

റിമ പറഞ്ഞത്

റിമ പറഞ്ഞത്

കൊല്ലപ്പെട്ട അജിതയുടെ ചിത്രത്തിനൊപ്പമാണ് റിമയുടെ പോസ്റ്റ്. പത്തൊന്‍പത് വെടിയുണ്ടകളും നിരായുധയായ സ്ത്രീയും എന്നാണ് റിമ ഫേസ്ബുക്കില്‍ എഴുതിയിരിയ്ക്കുന്നത്.

റിമ പ്രതികരിച്ചത്

റിമ പ്രതികരിച്ചത്

നിലമ്പൂരില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ശക്തമാകുന്ന പശ്ചാത്തലത്തിലായിരിക്കാം റിമ അനുകൂലിക്കുന്ന തരത്തില്‍ ഇത്തരമൊരു പോസ്റ്റിട്ടത്. അജിതയ്ക്ക് 19 തവണ വെടിയേറ്റു എന്നാണ് റിപ്പോര്‍ട്ടുകള്‍.

സിനിമയുടെ പ്രമോഷനോ?

സിനിമയുടെ പ്രമോഷനോ?

അതേ സമയം റിമ കല്ലിങ്കല്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ച കാട് പൂക്കുന്ന നേരം എന്ന ചിത്രത്തിന് ഈ സംഭവവുമായി ബന്ധമുണ്ട്. ഡോ. ബിജു സംവിധാനം ചെയ്ത ചിത്രം മാവോയിസ്റ്റ് വേട്ടയ്ക്കായി കാട്ടില്‍ പോകുന്ന പൊലീസു കാരന്റെ കഥയാണ്. ആക്ടിവിസ്റ്റായിട്ടാണ് റിമ ചിത്രത്തിലെത്തുന്നത്. ചിത്രം ഗോവ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിച്ചു.

റിമയുടെ പോസ്റ്റ്

ഇതാണ് റിമ കല്ലിങ്കലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

English summary
Actress Rima Kallingal's response on maoist encounter
Please Wait while comments are loading...